Bevco Holiday June: ബെവ്കോ മുഹറത്തിന് തുറക്കില്ലേ? അവധി?
Beverages Corporation Holiodays 2026 : വരുന്ന വിവിധ മാസങ്ങളിലായി ഡ്രൈഡേകൾ കൂടാതെ തന്നെ 5 ദിവസങ്ങൾ ബെവ്കോ പ്രവർത്തിക്കില്ല. സ്വാതന്ത്യദിനം, തിരുവോണം, ശ്രീനാരായണ ഗുരു ജയന്തി, ശ്രീനാരായണ ഗുരു സമാധി, ഗാന്ധിജയന്തി എന്നിങ്ങനെയാണ് ആ അവധികൾ. സർക്കാർ അവധികളായി കലണ്ടറിലെ എല്ലാ ചുവന്ന ദിവസങ്ങളും ബെവ്കോയ്ക്ക് ബാധകമല്ല. എന്നാൽ സർക്കാർ സ്ഥാപനങ്ങൾക്ക് പലപ്പോഴും അവധി ലഭിക്കാത്ത ദിവസങ്ങളിലും ബെവ്കോ പ്രവർത്തിക്കില്ലെന്നതും ശ്രദ്ധേയമാണ്
തിരുവനന്തപുരം: ജൂൺ 26 സംസ്ഥാനത്ത് പൊതു അവധിയാണ്. മുഹറത്തിൻ്റെ അവധിയിൽ ചില മാറ്റങ്ങളും സർക്കാർ ഇത്തവണ വരുത്തിയിരുന്നു. സർക്കാർ പൊതു അവധികളിൽ മദ്യപാനികൾക്കും ചിലപ്പോൾ ആശങ്കയുണ്ടാകുന്നത്, ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകളിൽ അവധിയാണോ എന്നുള്ളതിലാണ്. സാധാരണ ഗതിയിൽ അവധി വരാറില്ലെങ്കിലും ഇത്തവണ മുഹറത്തിന് ബെവ്കോ അവധിയായിരിക്കും. അതിന് കാരണം മുഹറമല്ലെന്ന് മാത്രം. ഇത്തവണ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും, മുഹറം അവധിയും ഒരു ദിവസമാണ് എത്തിയത്. ഇതാണ് ബെവ്കോയിൽ അവധി വരാൻ കാരണം. ജൂൺ മാസത്തിൽ ഒന്നാം തീയ്യതിയിലെ ഡ്രൈ ഡേ കൂടാതെയുള്ള ബെവ്കോയുടെ ഏക അവധിയാണിത്. ബെവ്കോയുടെ ഫേസ്ബുക്ക് പേജിൽ തന്നെ ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്
ഇനി 5 അവധികൾ കൂടി
വരുന്ന വിവിധ മാസങ്ങളിലായി ഡ്രൈഡേകൾ കൂടാതെ തന്നെ 5 ദിവസങ്ങൾ ബെവ്കോ പ്രവർത്തിക്കില്ല. സ്വാതന്ത്യദിനം, തിരുവോണം, ശ്രീനാരായണ ഗുരു ജയന്തി, ശ്രീനാരായണ ഗുരു സമാധി, ഗാന്ധിജയന്തി എന്നിങ്ങനെയാണ് ആ അവധികൾ. വിശദമായ തീയ്യതികൾ താഴേ പരിശോധിക്കാം
ബെവ്കോ പങ്കുവെച്ച പോസ്റ്റ്
ആഗസ്റ്റ് 15- സ്വാതന്ത്യദിനം
ആഗസ്റ്റ് 26- തിരുവോണം
സെപ്റ്റംബർ 7- ശ്രീനാരായണ ഗുരു ജയന്തി
സെപ്റ്റംബർ 21- ശ്രീനാരായണ ഗുരു സമാധി
ഒക്ടോബർ 2- ഗാന്ധിജയന്തി
ALSO READ: Bevco Holidays 2026: പുതിയ വർഷം ബെവ്കോയിൽ 21 അവധി, പ്രധാന ദിവസങ്ങൾ ഇത്
എല്ലാം ബാധകമല്ല
സർക്കാർ അവധികളായി കലണ്ടറിലെ എല്ലാ ചുവന്ന ദിവസങ്ങളും ബെവ്കോയ്ക്ക് ബാധകമല്ല. എന്നാൽ സർക്കാർ സ്ഥാപനങ്ങൾക്ക് പലപ്പോഴും അവധി ലഭിക്കാത്ത ദിവസങ്ങളിലും ബെവ്കോ പ്രവർത്തിക്കില്ലെന്നതും ശ്രദ്ധേയമാണ്. ഒരു വർഷം 12 ഡ്രൈഡേകളും 9 പൊതു അവധികളും ചേർന്ന് 21 ദിവസം സംസ്ഥാനത്തെ സർക്കാർ മദ്യശാലകൾ പ്രവർത്തിക്കില്ല.
English Summary
TV9 Malayalam Reporting about the Holiday of Kerala State Beverages Corporation Outlets on June 26 Friday. Bevco Outlets Remain Close due to International Day Against Drug Abuse and Illicit Trafficking. This is the one and Only Holiday of Bevco other than Monthly Dry Days.