AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Assembly Election 2026: നടൻ കൃഷ്ണകുമാറിന് സീറ്റില്ല, വിവേക് ഗോപൻ അരുവിക്കരയിൽ, വീണ്ടും ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം

BJP again declared 11 candidates for the Kerala Assembly election 2026: കൃഷ്ണകുമാറിനെ പരിഗണിച്ചില്ലെങ്കിലും പ്രശസ്ത സീരിയൽ സിനിമാതാരം വിവേക് ഗോപനു സീറ്റ് ഉണ്ട്. അരുവിക്കര മണ്ഡലത്തിലാണ് വിവേക് ​ഗോപൻ സ്ഥാനാർത്ഥിയാവുക. മാവേലിക്കര, അടൂർ, ചിറയിൻകീഴ് എന്നീ സംവരണ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Kerala Assembly Election 2026: നടൻ കൃഷ്ണകുമാറിന് സീറ്റില്ല, വിവേക് ഗോപൻ അരുവിക്കരയിൽ, വീണ്ടും ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം
Krishnakumar, Vivek GopanImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 21 Mar 2026 | 02:47 PM

തിരുവനന്തപുരം: ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. പുതുതായി 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തുനിന്നും ജനറൽ സെക്രട്ടറി അരുൺ സിംഗ് ആണ് ഈ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഏറെ ചർച്ച ചെയ്യപ്പെട്ട തിരുവനന്തപുരം മണ്ഡലത്തിൽ നടൻ കൃഷ്ണകുമാറിനെ പരിഗണിച്ചിട്ടില്ല.

പകരം കരമന ജയനെയാണ് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കൃഷ്ണകുമാറിനെ പരിഗണിച്ചില്ലെങ്കിലും പ്രശസ്ത സീരിയൽ സിനിമാതാരം വിവേക് ഗോപനു സീറ്റ് ഉണ്ട്. അരുവിക്കര മണ്ഡലത്തിലാണ് വിവേക് ​ഗോപൻ സ്ഥാനാർത്ഥിയാവുക. മാവേലിക്കര, അടൂർ, ചിറയിൻകീഴ് എന്നീ സംവരണ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: Kollam Constituency Election 2026: കാൽ നൂറ്റാണ്ടിൻ്റെ ചരിത്രം മാറുമോ? കൊല്ലത്ത് ഇടത് കാറ്റ് മാറി വീശുമോ; പ്രവചനാതീതമായ പോരാട്ടഭൂമി

മണ്ഡലങ്ങളും സ്ഥാനാർത്ഥികളും

  1. പീരുമേട് – വി. രതീഷ്
  2. പുതുപ്പള്ളി- രവീന്ദ്രനാഥ് വാകത്താനം
  3. മാവേലിക്കര – അജിമോൻ
  4. അടൂർ – പന്തളം പ്രതാപൻ
  5. ചവറ- കെ.ആർ. രാജേഷ്
  6. ചടയമംഗലം- ആർ.എസ്. അരുൺ രാജ്
  7. ചിറയൻകീഴ് – ബി.എസ്. അനൂപ്
  8. തിരുവനന്തപുരം – കരമന ജയൻ
  9. അരുവിക്കര – വിവേക് ഗോപൻ
  10. കോവളം – ടി.എൻ. സുരേഷ്
  11. നെയ്യാറ്റിൻകര – എസ്. രാജശേഖരൻ നായർ

Follow Us