Train Time Change: തോന്നുംപോലെ സ്‌റ്റേഷനിലേക്ക് പോകല്ലേ! ഈ ട്രെയിനുകളുടെ സമയം മാറി

Kerala Train Schedule January 2026: ജനുവരി ഒന്നിന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന കേരള എക്‌സ്പ്രസ് ജനുവരി മൂന്നിനാണ് കേരളത്തില്‍ എത്തിച്ചേരുക. അതിനാലാണ് ജനുവരി ഒന്ന് മുതല്‍ പുതിയ സമയം പ്രാബല്യത്തില്‍ വരുന്നത്.

Train Time Change: തോന്നുംപോലെ സ്‌റ്റേഷനിലേക്ക് പോകല്ലേ! ഈ ട്രെയിനുകളുടെ സമയം മാറി

പ്രതീകാത്മക ചിത്രം

Published: 

27 Dec 2025 | 07:04 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജനശതാബ്ദി, കേരള എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയമാണ് മാറിയത്. 2026 ജനുവരി 1 മുതല്‍ പുതിയ സമയം പ്രാബല്യത്തില്‍ വരും. ജനുവരി ഒന്നിന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന കേരള എക്‌സ്പ്രസ് ജനുവരി മൂന്നിനാണ് കേരളത്തില്‍ എത്തിച്ചേരുക. അതിനാലാണ് ജനുവരി ഒന്ന് മുതല്‍ പുതിയ സമയം പ്രാബല്യത്തില്‍ വരുന്നത്.

പുതുക്കിയ സമയങ്ങള്‍

ട്രെയിന്‍ നമ്പര്‍ 12076 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിന്റെ കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള സമയത്തിലാണ് മാറ്റം. നേരത്തെ 9.40ന് എറണാകുളത്ത് എത്തിച്ചേര്‍ന്നിരുന്ന ജനശതാബ്ദി ജനുവരി ഒന്ന് മുതല്‍ 9.30ന് എത്തിച്ചേരും.

Also Read: Kochi Metro: പുതുവത്സരം കൊച്ചിയില്‍ ആഘോഷിക്കാം; പാതിരാത്രിയും മെട്രോ സര്‍വീസ് ഉറപ്പ്

ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് സമയത്തിലും മാറ്റമുണ്ട്. 20 മിനിറ്റ് വ്യത്യാസമാണ് സംഭവിക്കുന്നത്. തൃശൂര്‍ മുതല്‍ കൊല്ലം വരെയുള്ള സമയത്തിലാണ് 20 മിനിറ്റ് മാറ്റം. 9.40ന് എറണാകുളത്ത് എത്തിയിരുന്ന ട്രെയിന്‍ ജനുവരി 1 മുതല്‍ 9.30ന് എത്തുന്നതാണ്. 12.35നായിരുന്നു നേരത്തെ കൊല്ലത്ത് തീവണ്ടി എത്തിയിരുന്നത്, എന്നാല്‍ അത് 12.20 ആയി കുറയും.

ട്രെയിന്‍ നമ്പര്‍ 12626 തിരുവനന്തപുരം കേരള എക്‌സ്പ്രസിന്റെ സമയവും തൃശൂര്‍ മുതലുള്ളതാണ് മാറിയത്. ജനുവരി ഒന്ന് മുതല്‍ എറണാകുളം ടൗണില്‍ ട്രെയിന്‍ 4.30ന് എത്തും. 4.35ന് അവിടെ നിന്നും പുറപ്പെടും.

Loading...
Unable to load recommendations.
Follow Us
Related Stories
Onam Celebrations: ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും; ആസിഫ് അലി മുഖ്യാതിഥി
ഗുളിക ഭക്ഷണത്തിന് മുമ്പ് വേണം: ജയിൽ ഉദ്യോഗസ്ഥനെ മർദിച്ച് പീഡനക്കേസ് പ്രതി; കണ്ണൂരിൽ കാപ്പ തടവുകാരന് കുത്തേറ്റു
Aranmula Vallamkali 2026: വഞ്ചിപ്പാട്ടിൻ്റെ ഈരടികളുമായി ഇന്ന് ആറന്മുള വള്ളംകളി; ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ
Kerala Weather Update: മഴ തോർന്നിട്ടില്ല! സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഏതെല്ലാം ജില്ലകളിൽ?
മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ; തൃശൂരിൽ നിന്നുള്ള നാൽപ്പതോളം വിദ്യാർഥികൾക്ക് ഛർദി, തലകറക്കം
കേരള പോലീസിന്റെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കോടിയുടെ മയക്കുമരുന്നുമായി 3 പേർ പിടിയിൽ
ബെഡ്ഷീറ്റ് മാറ്റേണ്ടത് എത്ര ദിവസം കൂടുമ്പോൾ?
ഗർഭിണികൾ തീർച്ചയായും ഒഴിവാക്കേണ്ട മീനുകൾ ഏതൊക്കെ?
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ