Chathayam, Sree Narayana Jayanthi: നാലാമോണം പൊടിപൂരം, ഗുരുസ്മരണയിൽ ഇന്ന് ചതയം; പുലിക്കളിയാവേശത്തിൽ മലയാളികൾ
Chathayam Day and Sree Narayana Guru Jayanti: 'നാലാമോണം പൊടിപൂരം', 'നാലാമോണം നക്കീം തുടച്ചും' എന്നൊക്കെ വിശേഷിപ്പിക്കുന്ന ചതയ ദിനം ഏവർക്കും ഒരുപോലെ വിശേഷപ്പെട്ടതാണ്. നാലാം ഓണം കഴിഞ്ഞാൽ പിന്നെ അടുത്ത ചിങ്ങമാസ പുലരിക്കായുളള കാത്തിപ്പ് തുടങ്ങും. ഉച്ച തിരിഞ്ഞാണ് പുലി കളിയും മറ്റും അരങ്ങേറുക.

പ്രതീകാത്മക ചിത്രം
മലയാളികളുടെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഇന്ന് ചതയ ദിനം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടക്കമിട്ട ആഘോഷങ്ങൾ നാലാം ഓണമായ ചതയത്തോടെയാണ് സമാപനത്തിലേക്ക് നീങ്ങുന്നത്. ഓണാഘോഷങ്ങൾ സമാപിക്കുമ്പോഴും ഉത്രട്ടാതി വള്ളംകളിയോടെയാണ് മലയാളികളുടെ ഓണക്കാല പരിപാടികൾ പൂർണ്ണമാകുന്നത്.
‘നാലാമോണം പൊടിപൂരം’, ‘നാലാമോണം നക്കീം തുടച്ചും’ എന്നൊക്കെ വിശേഷിപ്പിക്കുന്ന ചതയ ദിനം ഏവർക്കും ഒരുപോലെ വിശേഷപ്പെട്ടതാണ്. നാലാം ഓണം കഴിഞ്ഞാൽ പിന്നെ അടുത്ത ചിങ്ങമാസ പുലരിക്കായുളള കാത്തിപ്പ് തുടങ്ങും. ചതയം ദിനം ഉച്ച തിരിഞ്ഞാണ് തൃശ്ശൂർ നഗരിയിൽ പുലി കളിയും മറ്റും അരങ്ങേറുക. അതുപോലെ ചതയ ദിനത്തിലാണ് ബന്ധുക്കൾ പരസ്പരം വിരുന്നു പോകുക .
ചതയ ദിനം
മഹാത്മാവായ ശ്രീ നാരായണ ഗുരുദേവന്റെ ജന്മദിനമാണെന്ന പ്രത്യേകതയും നാലാം ഓണത്തിനുണ്ട്. ചിങ്ങമാസത്തിലെ ചതയ നക്ഷത്രത്തിലാണ് ഗുരുദേവൻ ജനിച്ചത്. ഈ ദിനം നാടെങ്ങും ശ്രീ നാരായണ ഗുരു ജയന്തിയായി വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.
ALSO READ: നാലാം ഓണം അടിച്ചുപൊളിക്കാം! സ്നേഹം നിറഞ്ഞ ചതയം ദിന ആശംസകൾ ഇതാ
സംസ്ഥാനത്തുടനീളമുള്ള എസ്.എൻ.ഡി.പി ശാഖകളിലും ഗുരുമന്ദിരങ്ങളിലും പ്രത്യേക പൂജകളും പ്രാർഥനകളും നടക്കും. പ്രാർഥനായജ്ഞം, വർണ്ണാഭമായ ജയന്തി ഘോഷയാത്രകൾ, പൊതുസമ്മേളനങ്ങൾ, അന്നദാനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ചതയദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.
ഗതാഗത നിയന്ത്രണം
പറവൂർ നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇടപ്പള്ളിയിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പറവൂർ വഴിക്കുളങ്ങര ജംക്‌ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞു പുതിയ ഹൈവേ വഴി പെരുമ്പടന്ന ജംക്‌ഷനിൽ എത്തി ചെറായി – മാല്യങ്കര പാലം വഴി പോകണം. കൊടുങ്ങല്ലൂരിൽ നിന്നും വരുന്ന വാഹനങ്ങൾ അണ്ടിപ്പിള്ളിക്കാവ് ജംക്‌ഷനിൽ നിന്ന് ഇടത് തിരിഞ്ഞ് കരിമ്പാടം ജംക്‌ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് കുന്നത്തുതളി ക്ഷേത്രം വഴി വെടിമറ ജംക്‌ഷനിൽ എത്തി ആലുവയ്ക്കും എയർപ്പോർട്ടിലേക്കും എറണാകുളത്തേക്കും പോകണം.
ആലുവയിൽ നിന്ന് പറവൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആനച്ചാലിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വഴിക്കുളങ്ങര വഴി പോകേണ്ടതാണ്. അതുപോലെ, വലിയ ചരക്കു വാഹനങ്ങൾക്കും കണ്ടെയ്നറുകൾക്കും പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചതയദിനാഘോഷത്തിനായി വരുന്ന ആളുകളുെട വാഹനങ്ങൾ എസ്എൻഎച്ച്എസ് പൂല്ലംകുളം, പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡ്, എസ്എൻവി.സ്ക്കൂൾ തോന്നിയകാവ് എന്നിവടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
English Summary:
Chathayam Day marks the fourth Onam and is celebrated as a significant day across Kerala. It also commemorates the birth anniversary of Sree Narayana Guru, who was born under the Chathayam star in the month of Chingam. Special prayers, pujas, processions, public meetings, food distribution and charitable activities are held at SNDP branches and Guru Mandirs across the state.