AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Chathayam Day Wishes: നാലാം ഓണം അടിച്ചുപൊളിക്കാം! സ്നേഹം നിറഞ്ഞ ചതയം ദിന ആശംസകൾ ഇതാ

Onam Chathayam Day Wishes: ഉത്രാട ദിനത്തിൽ തുടങ്ങുന്ന ഒന്നാം ഓണം, തിരുവോണത്തിലെ രണ്ടാം ഓണം, അവിട്ടത്തിലെ മൂന്നാം ഓണം, ചതയത്തിലെ നാലാം ഓണം എന്നിങ്ങനെയാണ് പോകുന്നത്. നാലാം ഓണത്തെ ഒരു കലാശക്കൊട്ടായി കാണുന്ന ചില പ്രദേശങ്ങളുമുണ്ട്. നാലാം ഓണം പൊടിപൂരമെന്നാണ് പഴമക്കാർ പറയാറുള്ളത്. എന്നാൽ കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനവുമായി നാലാം ഓണം ബന്ധപ്പെട്ടിരിക്കുന്നു.

Chathayam Day Wishes: നാലാം ഓണം അടിച്ചുപൊളിക്കാം! സ്നേഹം നിറഞ്ഞ ചതയം ദിന ആശംസകൾ ഇതാ
Chathayam Day Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 27 Aug 2026 | 04:28 PM

തിരുവോണം പൊടിപൊടിച്ച് ആഘോഷിച്ച മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ഏതാണ്ട് പരിസമാപ്തി കുറിക്കുന്നത് നാലാം ദിവസമായ ചതയം ദിനത്തോടെയാണ്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയം (Chathayam Day) നാളോടെയാണ് അവാസാനിക്കുന്നത്. നാലാം ഓണം നക്കിയും തുടച്ചും… എന്നൊരു ചൊല്ലുപോലും കേരളത്തിൽ ഇതിനെ ചുറ്റിപറ്റി പ്രചാരത്തിലുണ്ട്. മൂന്ന് നാളിലെ ഓണാഘോഷത്തിന്റെ ഭക്ഷണത്തിന്റെ ബാക്കിയെല്ലാം ചേർത്ത് അവസാനം ഒരു പിടിത്തം. അതാണ് നക്കലും തുടയ്ക്കലും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തവണത്തെ നാലാം ഓണമായ ചതയം ദിനം വരുന്നത് ഓ​ഗസ്റ്റ് 26 വെള്ളിയാഴ്ച്ചയാണ്.

ഉത്രാട ദിനത്തിൽ തുടങ്ങുന്ന ഒന്നാം ഓണം, തിരുവോണത്തിലെ രണ്ടാം ഓണം, അവിട്ടത്തിലെ മൂന്നാം ഓണം, ചതയത്തിലെ നാലാം ഓണം എന്നിങ്ങനെയാണ് പോകുന്നത്. നാലാം ഓണത്തെ ഒരു കലാശക്കൊട്ടായി കാണുന്ന ചില പ്രദേശങ്ങളുമുണ്ട്. നാലാം ഓണം പൊടിപൂരമെന്നാണ് പഴമക്കാർ പറയാറുള്ളത്. എന്നാൽ കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനവുമായി നാലാം ഓണം ബന്ധപ്പെട്ടിരിക്കുന്നു. വടക്കൻ ജില്ലകളിൽ ചതയദിനവും നാലാം ഓണവും തമ്മിൽ ഇത്തരത്തിലൊരു കൂടികലർച്ചയില്ല.

ALSO READ: ഫ്രിഡ്ജിൽ വെച്ചാൽ രുചി പോകുമോ? ബാക്കിവന്ന ഓണക്കറികൾ ഫ്രഷ് ആയി സൂക്ഷിക്കാം എളുപ്പവഴി ഇതാ 

ചതയം ദിനത്തിൽ ഉച്ചയ്ക്ക് ശേഷമാണ് പുലി കളിയും മറ്റും അരങ്ങേറുക. തൃശ്ശൂരിൽ ഇതൊരു കെങ്കേമമായ ആഘോഷമായാണ് നടത്തുന്നത്. പുലി കളിക്കായി വയർ വീർപ്പിച്ച് നടക്കുന്ന തൃശ്ശൂരുകാരെയും കാണാൻ കഴിയും. അത്രയേറെ ആ നാടിന്റെ ആത്മാവിന്റെ ഭാഗമാണ് പുലികളി എന്നുപറയാം. പുലികളിയുടെ ദിവസം കൂടിയാണ് നാലാം ഓണമെന്ന് കണക്കാക്കുന്നു. കടുവപ്പുലി, പുള്ളിപ്പുലി, വരയൻപുലി, ചീറ്റപ്പുലി, കരിമ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി മുതലായ പല രൂപങ്ങൾ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ വിറപ്പിക്കുന്നത് കാലങ്ങളായുള്ള ചടങ്ങാണ്. എന്നാൽ നാലാം ഓണമായ ചതയം ദിനം ആഘോഷമാക്കുമ്പോൾ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാൻ മറക്കരുത്.

ചതയം ദിന ആശംസകൾ ഇതാ

  • മാറ്റത്തിന്റെ പുതുവെളിച്ചവും സമത്വത്തിന്റെ ചിന്തകളും മനസ്സിൽ നിറയട്ടെ… ചതയ ദിനത്തിന്റെ സ്നേഹം നിറഞ്ഞ ആശംസകൾ!
  • ഒറ്റമനസ്സോടെ പൊന്നോണം ആഘോഷിച്ച ഏവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ നാലാം ഓണാശംസകൾ!
  • ഗുരുദേവ ദർശനങ്ങൾ വഴിവിളക്കാവട്ടെ… ഉള്ളിൽ സ്നേഹവും സമൃദ്ധിയും തുളുമ്പുന്ന ചതയ ദിനാശംസകൾ!
  • നാലാം ഓണം അടിച്ചുപൊളിക്കാം! പൂവിളികളും ആഹ്ലാദവും നിറഞ്ഞ മനോഹരമായ ഒരു ദിനം ആശംസിക്കുന്നു!
  • ഓണാഘോഷങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും, സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന നാലാം ഓണ ആശംസകൾ
  • നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിന് ചതയം ദിന ആശംസകൾ
  • എല്ലാവർക്കും ഹൃദയം നിറഞ്ഞ മറ്റൊരു ചതയം ദിനാശംസകൾ കൂടി
  • മനസ്സിലും ഹൃദയത്തിലും സ്നേഹവും സമൃദ്ധിയും നിറച്ചുകൊണ്ട് നാലാം ഓണം വന്നെത്തിയിരിക്കുന്നു, ഏവർക്കും നാലാം ഓണാശംസകൾ

English Summary:

Celebrate the fourth Onam called ‘Chathayam’ with your favourite one’s by wishing and sending messages to them. Here we have shared some useful information to People who have interested to celebrated 10 days of Onam festival.

Follow Us