പെട്രോൾ ഒഴിച്ച് കത്തിച്ചു, മൂന്നുപേർ ഗുരുതരാവസ്ഥയിൽ! തിരുവനന്തപുരത്ത് ബാറിൽ സംഘർഷം
ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ബാറിൽ വച്ച് ഒരു സംഘം ആളുകൾ തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു.തർക്കം മുറുകിയതോടെ ഒരു സംഘം പുറത്തേക്ക് കോടി പെട്രോൾ വാങ്ങിച്ച് വന്നതിനുശേഷം നേരെ ഒഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പെട്രോൾ ഒഴിച്ച് ആൾക്ക് ഉൾപ്പെടെയാണ് പൊള്ളലേറ്റത്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്............
തിരുവനന്തപുരം: വെമ്പായത്ത് ബാറിൽ മദ്യസംഘം തമ്മിൽ സംഘർഷം. സംഭവത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ച ആറുപേർക്ക് കൊള്ളേറ്റു. വഴക്കിന് പിന്നാലെ ഒരു സംഘം പുറത്തേക്ക് പോയി പെട്രോൾ വാങ്ങിവന്ന് എതിർ സംഘത്തിന് ദേഹത്തേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ വെമ്പായത്തെ വെമ്പായം ഹോട്ടൽ ആൻഡ് റിസോർട്ടിലാണ് സംഘർഷം ഉണ്ടായത്.
ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ബാറിൽ വച്ച് ഒരു സംഘം ആളുകൾ തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു.തർക്കം മുറുകിയതോടെ ഒരു സംഘം പുറത്തേക്ക് കോടി പെട്രോൾ വാങ്ങിച്ച് വന്നതിനുശേഷം നേരെ ഒഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പെട്രോൾ ഒഴിച്ച് ആൾക്ക് ഉൾപ്പെടെയാണ് പൊള്ളലേറ്റത്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. അരുൺ, നൗഫൽ, റിയാസ് എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.
ALSO READ:ഹണിട്രാപ്പ് ; തിരുവനന്തപുരത്ത് വ്യവസായിക്ക് നഷ്ടമായത് 5 കോടിയും ഫ്ലാറ്റും 45 പവനും
പൊള്ളലേറ്റ വരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. നന്നാട്ടുകാവ് സ്വദേശി അനീഷാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിനെ ലഭിച്ച പ്രാഥമിക വിവരം..
അനീഷിന്റെ അരക്ക് താഴേക്ക് ഗുരുതരമായ പൊള്ളലേറ്റതായും റിപ്പോർട്ട്. ആക്രമണത്തിൽ കാപ്പാ കേസ് പ്രതിയും ഉൾപ്പെട്ടിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്ററിയാസ് എന്ന വ്യക്തി കാപ്പ കേസിൽ ശിക്ഷ അനുഭവിച്ച ആളാണ്. ആറ്റിങ്ങൽ ഡിവൈഎസ്പി സംഭവസ്ഥലത്ത് എത്തി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു വരികയാണ്.
കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ വെട്ടിക്കൊന്ന നിലയിൽ
കോഴിക്കോട്: യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ കിടപ്പുമുറയിൽ ചോരയിൽ കുളിച്ച് നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശിയായ ബിജു ആണ് കൊല്ലപ്പെട്ടത്
. സാധാരണയായി ബിജു കിടന്നുറങ്ങാനുള്ള മുറിയിലായിരുന്നു മൃതദേഹം. മൂന്നുമണിയോടെ കിടപ്പുമുറിയിൽ എത്തിയ അമ്മയാണ് ബിജുവിന്റെ മൃതദേഹം ആദ്യം കാണുന്നത്. പശുവിന്റെ പാൽ കറക്കുന്നതിനുവേണ്ടി ബിജുവിനെ വിളിച്ച് എഴുന്നേൽപ്പിക്കാൻ ആയിട്ടായിരുന്നു അമ്മ എത്തിയത്. വീട് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. കഴുത്തിൽ ഉൾപ്പെടെ വെട്ടേറ്റ് പാടുകൾ മൃതദേഹത്തിൽ ഉണ്ടെന്ന് റിപ്പോർട്ട്.
ENGLISH SUMMARY
A clash broke out between a group of drunkards at a bar in Vempayam. Six people were robbed after pouring petrol on them and setting them on fire. Following the clash, one group went out and bought petrol and poured it on the bodies of the opposing group and set them on fire. The clash took place at the Vempayam Hotel and Resort in Vempayam, Thiruvananthapuram district.