AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Honey Trap Thiruvananthapuram: ഹണിട്രാപ്പ് ; തിരുവനന്തപുരത്ത് വ്യവസായിക്ക് നഷ്ടമായത് 5 കോടിയും ഫ്ലാറ്റും 45 പവനും

Thiruvananthapuram Honey Trap Case : തിരുവനന്തപുരത്ത് യുവ വ്യവസായിയെ വൻ ഹണി ട്രാപ്പിൽ പെടുത്തിയതായി പരാതി. ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി 5 കോടിയോളം രൂപയും ഫ്ലാറ്റും സ്വർണ്ണവും തട്ടിയെടുത്തു എന്നാണ് പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. തെലങ്കാന സ്വദേശിയായ വിജയകുമാർ എന്ന യുവവ്യവസായി ആണ് വഞ്ചിയൂർ പോലീസിൽ പരാതി നൽകിയത്.

Honey Trap Thiruvananthapuram: ഹണിട്രാപ്പ് ; തിരുവനന്തപുരത്ത് വ്യവസായിക്ക് നഷ്ടമായത് 5 കോടിയും ഫ്ലാറ്റും 45 പവനും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Amal KV
Amal KV | Published: 19 Jul 2026 | 09:13 PM

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവ വ്യവസായിയെ വൻ ഹണി ട്രാപ്പിൽ പെടുത്തിയതായി പരാതി. ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി 5 കോടിയോളം രൂപയും ഫ്ലാറ്റും സ്വർണ്ണവും തട്ടിയെടുത്തു എന്നാണ് പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. തെലങ്കാന സ്വദേശിയായ വിജയകുമാർ എന്ന യുവവ്യവസായി ആണ് വഞ്ചിയൂർ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശിനിക്കും അവരുടെ മൂന്ന് സുഹൃത്തുക്കൾക്കും എതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പണത്തിനു പുറമേയാണ് ഭീഷണിയിലൂടെ ഫ്ലാറ്റും 45 പവനോളം സ്വർണവും സംഘം തട്ടിയെടുത്തത്. കൂടുതൽ പണം നൽകിയില്ലെങ്കിൽ പരാതിക്കാരന്റെ കുടുംബത്തെ തട്ടിക്കൊണ്ടു പോകുമെന്നും വധിക്കുമെന്നും ഭാര്യയെ സെക്സ് റാക്കറ്റിന് വിൽക്കും എന്നുമാണ് ഇവർ ഭീഷണിപ്പെടുത്തിയത്. കേസിൽ നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷാണ് ഒന്നാം പ്രതി. റോഷിനിയുടെ സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവരാണ് മറ്റു മൂന്നു പ്രതികൾ.

Also Read: കോഴിക്കോട് കിടപ്പുമുറിയിൽ ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ

യുവ വ്യവസായിയുമായി അടുത്ത യുവതി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് യുവതിക്ക് ജനിച്ച ആൺകുട്ടി വ്യവസായിയുടേതാണെന്ന് പറഞ്ഞാണ് പണം കൈക്കലാക്കാൻ തുടങ്ങിയത്. സംഭവം കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു പണം തട്ടൽ ആരംഭിച്ചത്. 2023 ലാണ് ഒന്നാംപ്രതി ആൺകുഞ്ഞിന് ജന്മം നൽകുന്നത്. അന്നുമുതൽ ഭീഷണി തുടങ്ങിയ എന്നാണ് പരാതിയിൽ പറയുന്നത്.

ഭീഷണിയുടെ സമ്മർദ്ദത്തിൽ പരാതിക്കാരൻ താൻ ഡയറക്ടർ ആയ കമ്പനിയുടെ വാർഷിക ലാഭത്തിന്റെ 50 ശതമാനം തുക യുവതിയുടെ സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്തു. പിന്നീട് പലതവണകളായി രണ്ടു കോടിയോളം രൂപയും കൈക്കലാക്കി. ഒരുകോടിക്ക് മുകളിൽ വില വരുന്ന തൃപ്പൂണിത്തുറയിലെ ഫ്ലാറ്റും യുവതി സ്വന്തം പേരിലേക്ക് മാറ്റി എന്നും പരാതിയിൽ പറയുന്നു. 2024 ജൂണിൽ തിരുവനന്തപുരം മലയിൻകീഴ് പരിസരത്ത് 20 സെന്റ് സ്ഥലവും വാങ്ങിപ്പിച്ചു. ഇതിനിടെ പലതവണകളായി ഏകദേശം 45 പവനോളം സ്വർണാഭരണങ്ങളും പ്രതി സ്വന്തമാക്കി. ഇത് കഴിഞ്ഞും പണം ആവശ്യപ്പെട്ടതോടെയാണ് വ്യവസായി പോലീസിനെ സമീപിച്ചത്.

English Summary

A complaint has been filed in Thiruvananthapuram alleging that a young entrepreneur was ensnared in a major honey trap. The complaint lodged with the police states that approximately ₹5 crore, a flat, and gold were extorted through threats linked to the honey trap. Vijayakumar, a young entrepreneur from Telangana, filed the complaint with the Vanchiyoor police. The police have registered a case against a woman from Neyyattinkara and three of her associates and have initiated an investigation.

Follow Us