AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala election candidate assets: ഒരു ലക്ഷത്തിന്റെ പിസ്റ്റളും, 25,000 രൂപയുടെ മറ്റൊരു തോക്ക്…. ചുമ്മാതാണോ പിസി ജോർജ് പൂഞ്ഞാർ പുലി ആയത്

Poonjar BJP Candidate P.C. George Assets: ഏറ്റവും രസകരമായ സംഗതി പിസി ജോർജിന്റെ കൈയിലുള്ള തോക്കുകളെ പറ്റിയുള്ളതാണ്. ഒരുലക്ഷം രൂപ വരുന്ന പിസ്റ്റലും 25000 രൂപയുള്ള മറ്റൊരു തോക്കും സ്വന്തം പേരിൽ ഉണ്ട്. 17 .53 ലക്ഷം പിസി ജോർജിനും 33. 5 ലക്ഷം രൂപയുടെ ആസ്തി ഭാര്യക്കും ഉണ്ട്. രണ്ടു കോടിക്ക് മുകളിലാണ് ഭൂമി ഉൾപ്പെടെയുള്ള സ്ഥാവര സ്വത്തുക്കളുടെ മൂല്യം.

Kerala election candidate assets: ഒരു ലക്ഷത്തിന്റെ പിസ്റ്റളും, 25,000 രൂപയുടെ മറ്റൊരു തോക്ക്…. ചുമ്മാതാണോ പിസി ജോർജ് പൂഞ്ഞാർ പുലി ആയത്
പിസി ജോർജ്Image Credit source: Facebook
Aswathy Balachandran
Aswathy Balachandran | Published: 23 Mar 2026 | 07:29 PM

ഈരാറ്റുപേട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള സമയം അവസാനിച്ചു. ഇനി സൂക്ഷ്മപരിശോധന ഉൾപ്പെടെയുള്ള ഘട്ടങ്ങളാണ് ഉള്ളത്. പത്രിക സമർപ്പണം പൂർത്തിയായതോടെ പല സ്ഥാനാർത്ഥികളുടേയും സ്വത്തുവിവരങ്ങൾ പുറത്തു വന്നു തുടങ്ങി. ഇതിൽ ഏറ്റവും രസകരമായത് പൂഞ്ഞാറിലെ ബിജെപി സ്ഥാനാർത്ഥി പി.സി ജോർജിന്റേതാണ്.

തോക്കുകളോടുള്ള കമ്പവും കോടിക്കണക്കിന് രൂപയുടെ ഭൂസ്വത്തുക്കളുടെ വിവരങ്ങളും വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ആസ്തിരേഖകൾ. പത്രികയിലെ വിവരം അനുസരിച്ച് 20,000 രൂപയാണ് പിസി ജോർജിന്റെ കയ്യിലുള്ളത്. സ്വന്തം പേരിൽ 50 ഗ്രാം സ്വർണവും ഭാര്യയുടെ പേരിൽ 220 ഗ്രാം സ്വർണവും ആണ് ഉള്ളത്. കൂടാതെ ഒരു ഇന്നോവ കാർ കൈവശമുണ്ട്.

Also Read – സമയം കഴിഞ്ഞു, ഇതുവരെ കിട്ടിയത് 1269 നാമനിർദ്ദേശ പത്രികകൾ, 26 ന് അറിയാം യഥാർത്ഥ തിരഞ്ഞെടുപ്പു ചിത്രം

ഏറ്റവും രസകരമായ സംഗതി പിസി ജോർജിന്റെ കൈയിലുള്ള തോക്കുകളെ പറ്റിയുള്ളതാണ്. ഒരുലക്ഷം രൂപ വരുന്ന പിസ്റ്റലും 25000 രൂപയുള്ള മറ്റൊരു തോക്കും സ്വന്തം പേരിൽ ഉണ്ട്. 17 .53 ലക്ഷം പിസി ജോർജിനും 33. 5 ലക്ഷം രൂപയുടെ ആസ്തി ഭാര്യക്കും ഉണ്ട്. രണ്ടു കോടിക്ക് മുകളിലാണ് ഭൂമി ഉൾപ്പെടെയുള്ള സ്ഥാവര സ്വത്തുക്കളുടെ മൂല്യം. വിവിധ ഭാഗങ്ങളിലായി 48 ലക്ഷം രൂപയുടെ കടബാധ്യതയും ഉള്ളതായി പറയുന്നു.

പൂഞ്ഞാർ മണ്ഡലത്തിലെ ശക്തനായ നേതാവാണ് പിസി ജോർജ്. മണ്ഡലത്തിൽ നിന്ന് 7 തവണ നിയമസഭയിൽ എത്തിയ പിസി ജോർജ് 1980ലാണ് ആദ്യമായി നിയമസഭാംഗം ആകുന്നത്. യുഡിഎഫ് ഭരണകാലത്ത് ഗവൺമെന്റ് ചീഫ് എന്ന പദവിയും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട് കേരള കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ വന്ന അദ്ദേഹം സ്വന്തമായി ജനപക്ഷം എന്ന പാർട്ടി പിന്നീട് രൂപീകരിച്ചു നിലവിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന്റെ ഭാഗമായാണ് അദ്ദേഹം മത്സരിക്കുന്നത്.

Follow Us