AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Congress Campaign: ‘പിണറായി സര്‍ക്കാര്‍ കടക്ക് പുറത്ത്’; പുതിയ ക്യാമ്പയിനുമായി കോണ്‍ഗ്രസ്‌

Congress Campaign Against LDF Government: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ നേരത്തെ മറ്റൊരു ക്യാമ്പയിനും കോണ്‍ഗ്രസ് നടത്തിയിരുന്നു. അലമ്പക്കള്ളന്മാര്‍ കടക്ക് പുറത്ത് എന്നായിരുന്നു ഈ ക്യാമ്പയിന്റെ പേര്. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് മുമ്പ് സജീവമാക്കുകയായിരുന്നു ലക്ഷ്യം.

Congress Campaign: ‘പിണറായി സര്‍ക്കാര്‍ കടക്ക് പുറത്ത്’; പുതിയ ക്യാമ്പയിനുമായി കോണ്‍ഗ്രസ്‌
കോണ്‍ഗ്രസ് ക്യാമ്പയിന്‍ Image Credit source: Social Media
Shiji M K
Shiji M K | Published: 02 Feb 2026 | 06:11 AM

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ സമൂഹമാധ്യമ ക്യാമ്പയിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്. സര്‍ക്കാരിനെ ലക്ഷ്യമിട്ട് നടത്തുന്ന ക്യാമ്പയിന് പിണറായി സര്‍ക്കാര്‍ കടക്ക് പുറത്ത് എന്ന പേരിലാണ് ആരംഭിച്ചത്. കോണ്‍ഗ്രസ് കേരളയുടെ ഔദ്യോഗിക പേജില്‍ ഉള്‍പ്പെടെ ക്യാമ്പയിനുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. സര്‍ക്കാരിന്റെ കൊള്ളകള്‍ എടുത്തുപറഞ്ഞാണ് പ്രചാരണം.

അനീതിയുടെ കസേരകള്‍ ഇളകും ഇനി കടക്ക് പുറത്തുകാലം എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് എത്തിയത്. പിണറായി സര്‍ക്കാര്‍ കടക്ക് പുറത്ത്, ഇനി 90 ദിനങ്ങള്‍ കൂടി മാത്രം എന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ നേരത്തെ മറ്റൊരു ക്യാമ്പയിനും കോണ്‍ഗ്രസ് നടത്തിയിരുന്നു. അലമ്പക്കള്ളന്മാര്‍ കടക്ക് പുറത്ത് എന്നായിരുന്നു ഈ ക്യാമ്പയിന്റെ പേര്. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് മുമ്പ് സജീവമാക്കുകയായിരുന്നു ലക്ഷ്യം.

Also Read: Budget 2026: ആവശ്യങ്ങൾ 29 കേരളത്തിന് ലഭിച്ചത് പ്രതീക്ഷിച്ചതല്ല, പ്രധാന പ്രതീക്ഷയും ഇല്ല

അമ്പലക്കള്ളന്മാരുടെ ക്യാമ്പയിന്‍ ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തുടങ്ങിയവരെല്ലാം തങ്ങളുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോ പോലും ഇതിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ശബരിമലക്കൊള്ളക്കേസില്‍ അന്വേഷണം അടൂര്‍ പ്രകാശിലേക്കെത്തി.

അതേസമയം, പിണറായി സര്‍ക്കാര്‍ കടക്ക് പുറത്ത് ക്യാമ്പയിന്റെ ഭാഗമായി ഒരു വെബ്‌സൈറ്റും ഫോണും ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിനെതിരായ പരാതികള്‍ ഈ വെബ്‌സൈറ്റ് അല്ലെങ്കില്‍ ഫോണ്‍ വഴി രേഖപ്പെടുത്താവുന്നതാണ്. ശേഷം ഈ പരാതികള്‍ ശേഖരിച്ച് കോണ്‍ഗ്രസ് ഒരു കുറ്റപത്രം പുറത്തിറക്കും.

Follow Us