AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

പോർചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി കേരളത്തിൽ

Cristiano Ronaldo's sister Elma Aveiro arrives in Kerala: റൊണാൾഡോയുടെ മൂത്ത സഹോദരിയാണ് എൽമ. റോണോയെക്കൂടാതെ, ഹ്യൂഗോ, ഗായികയായ കാതിയ എന്നിവരും സഹോദരങ്ങളായുണ്ട്. ജോസെ ദിനിസ് അവൈറോ- മരിയ ഡോളോറസ് ദമ്പതികളുടെ മക്കളാണ് ഇവർ. റൊണാൾഡോയുടെ ക്ലോത്തിംഗ് ബ്രാൻഡായ 'CR7' സ്റ്റോറുകളുടെ മേൽനോട്ടം വഹിക്കുന്ന ബിസിനസ്സ് സംരംഭകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് എൽമ.

പോർചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി കേരളത്തിൽ
Cristiano Ronaldo's Sister Elma Aveiro Arrives In KeralaImage Credit source: Elma Aveiro Instagram
Prasanth Kumar
Prasanth Kumar | Published: 02 Sep 2026 | 06:47 AM

കോഴിക്കോട്: പോർചുഗൽ ഫുട്ബോൾ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവൈറോ കേരളത്തിലെത്തി. കോഴിക്കോട് വിമാനത്താവളത്തിലാണ് എൽമ എത്തിയത്. സിആർ7 ബ്രാൻഡ് ഡയറക്ടറായ എൽമ അവൈറോ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവല്ലേഴ്‌സ് ഷോറൂമിലെ സ്പാർക്കിൾ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനത്തിനായാണ് കോഴിക്കോട്ടെത്തിയത്. റൊണാൾഡോയുടെ മൂത്ത സഹോദരിയാണ് എൽമ. റോണോയെക്കൂടാതെ, ഹ്യൂഗോ, ഗായികയായ കാതിയ എന്നിവരും സഹോദരങ്ങളായുണ്ട്. ജോസെ ദിനിസ് അവൈറോ- മരിയ ഡോളോറസ് ദമ്പതികളുടെ മക്കളാണ് ഇവർ. റൊണാൾഡോയുടെ ക്ലോത്തിംഗ് ബ്രാൻഡായ ‘CR7’ സ്റ്റോറുകളുടെ മേൽനോട്ടം വഹിക്കുന്ന ബിസിനസ്സ് സംരംഭകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് എൽമ.

പോർച്ചുഗലിലെ ടെലിവിഷൻ പരിപാടികളിലും ഫാഷൻ രംഗത്തും എൽമ സജീവമാണ്. തന്റെ സഹോദരനെ പിന്തുണച്ചുകൊണ്ട് നടത്തുന്ന പരസ്യ പ്രസ്താവനകളിലൂടെയും ചില വിവാദങ്ങളിലൂടെയും എൽമ ഫുട്ബോൾ ആരാധകരിൽ പലർക്കും സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ റൊണാൾഡോയ്‌ക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ എപ്പോഴും പരസ്യമായി പ്രതികരിക്കാറുള്ളത് എൽമയാണ്.

Also Read: ചെക്ക് കേസിൽ മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് ഒരു വർഷം തടവും പിഴയും

അ‌ടുത്തിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസുമായുള്ള വിവാഹത്തിന്റെ വാർത്തകൾ പരന്നപ്പോഴും കുടുംബത്തിന്റെ പ്രതികരണമായി മാധ്യമങ്ങളുമായി സംവദിച്ചത് എൽമ ആയിരുന്നു. പിന്നീട് റോണോയുടെ അ‌തീവ രഹസ്യമായി നടന്ന വിവാഹത്തിൽ എൽമ അവൈറോ അടക്കമുള്ള കുടുംബാംഗങ്ങൾക്ക് ക്ഷണം ലഭിച്ചില്ല എന്നതും മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

റൊണാൾഡോയുടെ അടുത്ത സുഹൃത്തുക്കളും സാക്ഷികളും മാത്രം പങ്കെടുത്ത തികച്ചും വ്യക്തിപരമായ ചടങ്ങായതിനാലാണ് കുടുംബാംഗങ്ങൾക്ക് അതിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത്. കേരളത്തിലെത്തിയ എൽമ ആകസ്മികമായി മുഖ്യമന്ത്രി വിഡി സതീശനുമായി കണ്ടുമുട്ടി. കേരളത്തിൽ ഇതാദ്യമായാണ് താൻ എത്തുന്നതെന്നും രണ്ട് ദിവസം കേരളത്തിൽ ഉണ്ടാകുമെന്നും സംസാരത്തിനിടെ അ‌വർ വിഡി സതീശനോട് പറഞ്ഞു.

സിആർ7ന് കേരളത്തിൽ നിരവധി ആരാധകർ ഉണ്ടെന്നും താനും അ‌തിൽ ഒരാളാണെന്നും വിഡി സതീശൻ എൽമ അവൈറോയോട് പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിക്ക് ഒപ്പം ചിത്രവും എടുത്ത ശേഷമാണ് ഇരുവരുടെയും കണ്ടുമുട്ടൽ പിരിഞ്ഞത്. സെപ്റ്റംബർ മൂന്നിന് വൈകീട്ട് 4.30-ന് ആണ് എൽമ സ്പാർക്കിൾ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുക.

English Summary

Elma Aveiro, sister of Portuguese football legend Cristiano Ronaldo, has arrived in Kerala. Elma has arrived in Kozhikode to inaugurate the Sparkle Diamond Fest at Bobby Chemmanur International Jewellers showroom. The inauguration will be held on September 3 at 4.30 pm. She will be in Kerala for two days.

Follow Us