AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: പകൽച്ചൂട് പൊള്ളിക്കുന്നു… രാവിലെയുള്ള തണുപ്പാണ് പ്രശ്നം, ഇനി മഴ എന്ന്?

Extreme Temperature Variation in Kerala: വരണ്ട അന്തരീക്ഷം തുടരുന്നതും താപനിലയിലെ ഈ വലിയ അന്തരവും പകർച്ചപ്പനിക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമായേക്കാം.

Kerala Weather Update: പകൽച്ചൂട് പൊള്ളിക്കുന്നു…  രാവിലെയുള്ള തണുപ്പാണ് പ്രശ്നം, ഇനി മഴ എന്ന്?
പ്രതീകാത്മക ചിത്രംImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 07 Feb 2026 | 08:52 PM

തിരുവനന്തപുരം: കേരളത്തിൽ പകൽ സമയത്ത് ചൂട് കഠിനമാകുമ്പോഴും മലയോര മേഖലകളിലും വടക്കൻ ജില്ലകളിലും അതിരാവിലെയുള്ള തണുപ്പ് തുടരുന്നു. പകലും രാത്രിയും തമ്മിലുള്ള താപനിലയിലെ ഈ വലിയ വ്യത്യാസം ജനങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്.

ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില

 

ഇടുക്കിയിലെ വട്ടവടയിലാണ് ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്— 10.1°C. മറ്റു പ്രധാന സ്ഥലങ്ങളിലെ നില ഇപ്രകാരമാണ്.

  • സെങ്കുളം ഡാം: 12.1°C
  • ആനയിറങ്കൽ ഡാം: 12.3°C
  • കല്പറ്റ: 14.7°C
  • നിലമ്പൂർ: 19°C
  • പടന്നക്കാട് (കാസർഗോഡ്): 19°C

 

പകൽ ചൂട് 37°C വരെ; നാല് ജില്ലകളിൽ ജാഗ്രത

 

രാത്രിയിൽ തണുപ്പ് അനുഭവപ്പെടുമ്പോഴും പകൽ സമയത്ത് അന്തരീക്ഷം വല്ലാതെ ചൂടാകുന്നു. പലയിടങ്ങളിലും അതിരാവിലെയും ഉച്ചയ്ക്കും തമ്മിലുള്ള താപനില വ്യത്യാസം 10°C മുതൽ 20°C വരെയാണ്. കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ പകൽ താപനില 35°C മുതൽ 37°C വരെ ഉയരാൻ സാധ്യതയുണ്ട്.

 

ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത

 

വരണ്ട അന്തരീക്ഷം തുടരുന്നതും താപനിലയിലെ ഈ വലിയ അന്തരവും പകർച്ചപ്പനിക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമായേക്കാം. ധാരാളം വെള്ളം കുടിക്കാനും നിർജ്ജലീകരണം ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.