മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം
അതേസമയം തന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാളുടെ കാല് തല്ലി ഓടിച്ച പിതാവിന് നേരെ കേസ് എടുത്ത പോലീസിനെ നടപടിയിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നാണ് പിതാവിന്റെ അഭിഭാഷകൻ പറഞ്ഞത്. ഈ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു പെൺകുട്ടിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്..........
തിരുവനന്തപുരം : മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം ലഭിച്ചു. 13 വയസ്സുള്ള മകളെ തന്റെ മുന്നിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാലായിരുന്നു പിതാവ് അടിച്ചൊടിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയാണ് പിതാവിന് ജാമ്യം നൽകിയത്. പെൺകുട്ടിയോട് അതിക്രമം കാണിച്ചതിന്റെ പേരിൽ ആശുപത്രിയിൽ ഉള്ള പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.
അതേസമയം തന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാളുടെ കാല് തല്ലി ഓടിച്ച പിതാവിന് നേരെ കേസ് എടുത്ത പോലീസിനെ നടപടിയിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നാണ് പിതാവിന്റെ അഭിഭാഷകൻ പറഞ്ഞത്. ഈ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു പെൺകുട്ടിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്. പെൺകുട്ടിയും കുടുംബവും അവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
ALSO READ:ഇഡിയോട് രാഷ്ട്രീയ വൈരാഗ്യം! റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കോടതിയിൽ വാദം
വീട്ടിൽ ആളില്ലാത്ത നേരത്ത് കുട്ടിയോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു…
അയൽവാസിയായ നാല്പതുകാരൻ വീട്ടിൽ ആളില്ലാത്ത നേരത്ത് കുട്ടിയോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് അനുസരിച്ച് എത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ടുവന്ന പിതാവ് അവിടെ ഉണ്ടായിരുന്ന ഒരു തടിക്കഷണം എടുത്ത് അയൽവാസിയുടെ കാൽ അടിച്ചൊടിക്കുകയായിരുന്നു.പിതാവ് എത്തുമ്പോൾ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുവാനുള്ള ശ്രമത്തിലാണ്.
കണ്ടുവന്ന പിതാവ് ഉറക്കെ വിളിച്ചപ്പോഴാണ് ഇയാൾ കുട്ടിയെ വിട്ടത് തുടർന്ന് തടിക്കഷണം കൊണ്ട് പ്രതിയുടെ കാൽ അടിച്ചൊടിക്കുകയായിരുന്നു. എന്നാൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ തന്നെ മർദ്ദിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പ്രതി പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് കുട്ടിയുടെ പിതാവിനെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.. എന്നാൽ പോലീസിന്റെയും നടപടിക്കെതിരെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുമെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ അഭിഭാഷകന്റെ പ്രതികരണം.
ENGLISH SUMMARY
A father has been granted bail in the case of breaking the leg of a neighbor who tried to molest his daughter. The father had broken the leg of a neighbor who tried to molest his 13-year-old daughter in front of him. A case had been registered against him in the case.