AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടത്തിയ ക്രമക്കേടുകളിൽ പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

കണ്ണൂർ ജില്ലാ പഞ്ചായത്ത് കരാർ നൽകിയ കമ്പനി ദിവ്യയുടെ ബിനാമി കമ്പനിയാണ് എന്നാണ് കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസ് ആരോപിക്കുന്നത്.ദിവ്യ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ 11 കോടിയുടെ കരാറുകൾ കമ്പനിക്ക് നൽകിയിരുന്നു.17(A) പ്രകാരം അന്വേഷണത്തിനുള്ള അനുമതി സർക്കാർ നൽകിയതായി റിപ്പോർട്ട്‌. അതേസമയം ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ല..............

പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടത്തിയ ക്രമക്കേടുകളിൽ പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
P P DivyaImage Credit source: Social Media
Ashli C
Ashli C | Updated On: 23 Oct 2026 | 04:03 PM

തിരുവനന്തപുരം: പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടത്തിയ ക്രമക്കേടുകളും ആയി ബന്ധപ്പെട്ട പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരിക്കെ നടത്തിയ കമ്പനി ബന്ധപ്പെട്ട നടപടികളിലാണ് ഇപ്പോൾ സർക്കാർ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്.ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകി. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി.  ദിവ്യ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ 11 കോടിയുടെ കരാറുകൾ കമ്പനിക്ക് നൽകിയിരുന്നു.

കൂടാതെയും ഭർത്താവിന്റെയും സ്വത്ത് വിവരങ്ങളും അന്വേഷിക്കും.കെഎസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം നടക്കുക. 17(A) പ്രകാരം അന്വേഷണത്തിനുള്ള അനുമതി സർക്കാർ നൽകിയതായി റിപ്പോർട്ട്‌. അതേസമയം ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ല. കൂടാതെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും അന്വേഷണം നടക്കും.

ALSO READ:ശബരിമലയിൽ ലാബ് മാഫിയ സജീവം; വ്യാജ ഹെൽത്ത് കാർഡ് നൽകിയവർ പിടിയിൽ

കരാർ നൽകിയ കമ്പനി ദിവ്യയുടെ ബിനാമി കമ്പനിയാണ്…

കണ്ണൂർ ജില്ലാ പഞ്ചായത്ത് കരാർ നൽകിയ കമ്പനി ദിവ്യയുടെ ബിനാമി കമ്പനിയാണ് എന്നാണ് കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസ് ആരോപിക്കുന്നത്.ഇതിനിടെ സിപിഎമ്മുമായി അകലുന്നു എന്ന സൂചന നൽകി ഫേസ്ബുക്ക് കുറിപ്പുമായി പി പി ദിവ്യ. ഒരിക്കൽ ശരിയായിരുന്നു എന്ന് തോന്നിയ കാര്യം എക്കാലത്തും ശരിയാകണമെന്നില്ല എന്നാണ് പി പി ദിവ്യ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഒരു കരയിൽ നിന്നും മറുവകരയിൽ എത്താൻ സഹായിച്ചതിന് ജീവിതകാലം മുഴുവൻ തലയിൽ ചുമന്ന് നടക്കേണ്ട കാര്യമില്ല എന്നും അതിനെ ഉപേക്ഷിക്കുന്നത് നന്ദികേട് അല്ല മറിച്ച് ജീവിതം പഠിപ്പിച്ച പാഠമാണ് അത് എന്നും പിപി ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. ദിവ്യയെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ തിരികെ എത്തിക്കുന്നതിന് വേണ്ടി ഒരു വിഭാഗം നേതാക്കൾ നീക്കം നടത്തിയിരുന്നു ഈ നീക്കം പരാജയപ്പെട്ടതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്മായി മുന്നേ നേതാവ് എത്തിയിരിക്കുന്നത്.

ENGLISH SUMMARY

The government has ordered a Vigilance inquiry against P.P. Divya regarding irregularities alleged to have occurred during her tenure as Panchayat President. The government’s directive concerns actions taken in relation to a company during her time as the President of the Kannur District Panchayat. A construction contract was awarded to the firm ‘Carton India’ without a tender process. It was alleged that this company belonged to a *benami* (proxy) of Divya.

Follow Us