AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala Fake Health Card: ശബരിമലയിൽ ലാബ് മാഫിയ സജീവം; വ്യാജ ഹെൽത്ത് കാർഡ് നൽകിയവർ പിടിയിൽ

Fake Health Card Mafia At Sabarimala: ഹോട്ടൽ നടത്തിപ്പുക്കാരെന്ന വ്യാജേന സ്ഥാപനത്തിലെത്തിയ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അടങ്ങുന്ന ആരോഗ്യ വകുപ്പ് സ്ക്വാഡാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. കുറച്ച് നാളുകളായി വമ്പൻ തട്ടിപ്പാണ് സീതത്തോട് അമ്മ ക്ലിനിക്കിൽ നടന്ന് വന്നത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. 

Sabarimala Fake Health Card: ശബരിമലയിൽ ലാബ് മാഫിയ സജീവം; വ്യാജ ഹെൽത്ത് കാർഡ് നൽകിയവർ പിടിയിൽ
Sabarimala Image Credit source: PTI/ Social Media
Neethu Vijayan
Neethu Vijayan | Published: 23 Oct 2026 | 01:11 PM

പത്തനംതിട്ട: ശബരിമലയിൽ വ്യാപകമായി വ്യാജ ഹെൽത്ത് കാർഡുകൾ നൽകുന്ന ലാബ് മാഫിയയെ പിടികൂടി സംസ്ഥാന ആരോഗ്യവകുപ്പ്. പത്തനംതിട്ട സീതത്തോട് അമ്മ ക്ലിനിക്ക് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. പരിശോധനകൾ ഒന്നും നടത്താതെ പണം വാങ്ങിയാണ് ഹോട്ടൽ ജീവനക്കാർക്ക് വ്യാജ കാർഡുകൾ ഇവർ നൽകിയതെന്നാണ് ആരോപണം. നാടകീയ നീക്കങ്ങൾക്ക് ഒടുവിലാണ് ഇവരെ അധികൃതർ പിടികൂടിയത്.

ഹോട്ടൽ നടത്തിപ്പുക്കാരെന്ന വ്യാജേന സ്ഥാപനത്തിലെത്തിയ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അടങ്ങുന്ന ആരോഗ്യ വകുപ്പ് സ്ക്വാഡാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. കുറച്ച് നാളുകളായി വമ്പൻ തട്ടിപ്പാണ് സീതത്തോട് അമ്മ ക്ലിനിക്കിൽ നടന്ന് വന്നത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. വിവിധ പരിശോധനകൾ നടത്തി, ടൈഫോയിഡ് വാക്സിൻ എടുത്തു എന്ന് ഉറപ്പാക്കി വേണം അംഗീകൃത ഡോക്ടർമാർ ഇത്തരം ഹോട്ടൽ ജീവനക്കാർക്ക് കാർഡുകൾ നൽകാൻ.

ALSO READ: കോഴിക്കോട് റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽ കണ്ടെത്തിയ സംഭവം അട്ടിമറി? അന്വേഷണം ആരംഭിച്ചു

എന്നാൽ സീതതോട്ടിലെ ഈ ക്ലിനിക്കിൽ എത്തി പണം നൽകിയാൽ യാതൊരു വിധ പരിശോധനകൾ ഇല്ലാതെ കാർഡ് കൈയ്യിലെത്തും. ആളുകളെ നേരിൽ കാണുകയോ, പരിശോധിക്കുകയോ ചെയ്യുകയില്ല. ശബരിമലയിലെ മേഖലകളിൽ സീസണായാൽ ഒരു ഹോട്ടലിൽ കുറഞ്ഞത് 30 ജീവനക്കാരെങ്കിലും കാണും. ഹോട്ടൽ നടത്തിപ്പുകാരൻ സീസൺ തുടങ്ങു മുൻപ് ഈ ജീവനക്കാരെ എല്ലാം അംഗീകൃത ലാബുകളിൽ എത്തിച്ച പരിശോധന നടത്തി വേണം ഹെൽത്ത് കാർഡുകൾ തയ്യാറാക്കാൻ. അത് ഒഴിവാക്കുന്നതിനായി പണം നൽകിയാൽ അതിവേ​ഗം വ്യാജ കാർഡുകൾ സ്വന്തമാക്കാം എന്നതാണ് ഈ ക്ലിനിക്കിലൂടെ നടന്നത്.

ചില സംശയങ്ങൾ തോന്നിയതിനെ തുടർന്നാണ് സ്ഥാപനത്തിൽ നിരീക്ഷണം ശക്തമാക്കിയത്. എന്നാൽ ആരോഗ്യവകുപ്പിന്റെ കെണിയിലേക്ക് ഈ തട്ടിപ്പ് സംഘം സ്വയം വന്ന് വീഴുകയായിരുന്നു. അമ്മ ക്ലിനിക്കിലെ ജീവനക്കാരിക്ക് നിലക്കലിൽ ഹോട്ടലിൻ്റേത് എന്ന പേരിൽ ഒരു ഫോൺ നമ്പർ ലഭിച്ചു. ഹെൽത്ത് കാർഡുകൾ പണം നൽകിയാൽ ലഭ്യമാക്കാം എന്ന പേരിൽ അവർ ആ നമ്പറിലേക്ക് ബന്ധപ്പെട്ടു. എന്നാൽ അത് സന്നിധാനത്തെ ഹെൽത്ത് ഇൻസ്പെക്ടറുടെ വിളിയായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്ത്രപരമായി സംഘത്തെ കുടുക്കിയത്.

ശബരിമല തീർത്ഥാടന സീസൺ അടുക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള വ്യാജ സംഘങ്ങളുടെ പ്രവർത്തനം സജീവമാകുന്നത്. തീർത്ഥാടകർക്കും ഹോട്ടൽ / ഭക്ഷണശാലാ ജീവനക്കാർക്കും ആവശ്യമായ ആരോഗ്യ കാർഡുകൾ തട്ടിപ്പിലൂടെ നിർമ്മിച്ച് നൽകുക എന്നതാണ് ഇത്തരകാരുടെ പ്രധാന ലക്ഷ്യെം. ഡോക്ടർമാരുടെ വ്യാജ സീലുകളും ഒപ്പുകളും ദുരുപയോഗം ചെയ്താണ് മൊബൈൽ ലാബുകളും ചില ഇടനിലക്കാരും നിമിഷങ്ങൾക്കുള്ളിൽ കാർഡുകൾ അച്ചടിച്ച് നൽകിയിരുന്നത്.

English Summary:

Kerala Health Department’s special squad has busted a major scam operating around the Sabarimala pilgrimage, seizing fake medical certificates and health cards issued without any physical examinations or laboratory tests.

Follow Us