Kerala Weather Update: ബലിപെരുന്നാള്‍ വെള്ളത്തിലാകും; കേരളത്തില്‍ ശക്തമായ മഴ, വടക്കന്‍ ജില്ലകള്‍ നടുക്കി ഇടിമിന്നല്‍

Kerala Issues Heavy Rain Warning in Three Districts on Bakrid Day: കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇവിടങ്ങളില്‍ ചിലയവസരങ്ങളില്‍ നേരിയ മഴയാണ് പ്രവചിച്ചത്.

Kerala Weather Update: ബലിപെരുന്നാള്‍ വെള്ളത്തിലാകും; കേരളത്തില്‍ ശക്തമായ മഴ, വടക്കന്‍ ജില്ലകള്‍ നടുക്കി ഇടിമിന്നല്‍

കേരളത്തില്‍ മഴ

Updated On: 

28 May 2026 | 06:41 AM

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ തുടരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച വൈകീട്ടോടെ ലഭിക്കുന്നത് വലിയ അളവിലുള്ള മഴയാണ്. കനത്ത മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതോടൊപ്പം കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.

വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസത്തോടെ ആരംഭിച്ച ശക്തമായ മഴ തുടരുകയാണ്. മഴയോടൊപ്പം ഇടിമിന്നലും കാറ്റും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഇടിമിന്നലും കാറ്റും തുടരുമെന്നാണ് വിവിധ കാലാവസ്ഥ പ്രവചന കേന്ദ്രങ്ങള്‍ പറയുന്നത്.

മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴ

കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇവിടങ്ങളില്‍ ചിലയവസരങ്ങളില്‍ നേരിയ മഴയാണ് പ്രവചിച്ചത്. മഴയോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്.

മൂന്ന് മണിക്കൂറിലേക്ക് ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടൊപ്പം കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശേഷിക്കുന്ന എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മണ്‍സൂണ്‍ കാറ്റ് ദുര്‍ബലമായതിനാല്‍ കാലവര്‍ഷം ഇന്നുണ്ടാകില്ലെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. തെക്കന്‍ അറബിക്കടലിലും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. മധ്യ-കിഴക്കന്‍ അറബിക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും, കേരള-തെക്കന്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദപാത്തിയും രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ്.

Also Read: Kerala Weather Forecast: സ്കൂൾ തുറക്കുന്നത് കനത്ത മഴയ്ക്കൊപ്പം! ജൂൺ ആദ്യവാരം കാലവർഷം കടുക്കുമോ?; കാലാവസ്ഥ

കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത

കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ഇന്ന് രാത്രി 11.30 വരെ 1.2 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് മെയ് 29 രാത്രി 11.30 വരെ 0.8 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാനും നിര്‍ദേശമുണ്ട്.

  • കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
  • ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  • കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  • കേന്ദ്രം മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.
  • മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
  • വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  • ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
  • തീരശോഷണത്തിന് സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

English Summary

Heavy rainfall is expected in parts of Kerala on May 28, coinciding with Eid al-Adha Bakrid celebrations. Weather authorities have issued alerts in three districts, warning residents to remain cautious amid the possibility of intense rain and strong winds.

Follow Us
വെറുംവയറ്റിൽ ഈ ശീലങ്ങളുണ്ടോ? എങ്കിൽ ഗ്യാസ് വിട്ടുമാറില്ല
ചോക്ലേറ്റ് ഏത് സമയത്ത് കഴിക്കുന്നതാണ് നല്ലത്?
ആദ്യമായിട്ടാണോ നിങ്ങളുടെ കുഞ്ഞ് സ്കൂളിൽ പോകുന്നത്? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
വീട്ടില്‍ പക്ഷി-മൃഗാദികളെ വളര്‍ത്തിയാല്‍ മരണം തടയാം, രോഗങ്ങള്‍ വരില്ല?
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്
കാർ നിയന്ത്രണം വിട്ടു, വഴി നിന്നയാൾക്കും വീട്ടിൽ ഇരുന്ന കുട്ടിക്കും പരിക്ക്