Kerala Weather Forecast: സ്കൂൾ തുറക്കുന്നത് കനത്ത മഴയ്ക്കൊപ്പം! ജൂൺ ആദ്യവാരം കാലവർഷം കടുക്കുമോ?; കാലാവസ്ഥ
Kerala Weather Forecast For Next Days: ഏറ്റവും പുതിയ മുന്നറിയിപ്പ് അനുസരിച്ച്, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇത്തവണ കാലവർഷം ദുർബലമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ.
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. നിലവിൽ പല ജില്ലകളിലും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അടുത്ത മാസം ആദ്യത്തോടെ മഴ ശക്തമായേക്കുമെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതിയ മുന്നറിയിപ്പ് അനുസരിച്ച്, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ കാലവർഷം എത്തിയില്ലെങ്കിലും ആൻഡമാൻ കടലിലും പരിസര പ്രദേശങ്ങളിലും മൺസൂൺ ശക്തമായിരിക്കുകയാണ്.
ALSO READ: മഴ കേരളം വിട്ടു, നേരിയ തോതില്‍ പോലുമില്ല; കരുതേണ്ടത് ഈ ജില്ലക്കാര്‍ മാത്രം
കേരളത്തിൽ കാലവർഷം എപ്പോൾ?
സംസ്ഥാനത്ത് ഇത്തവണ കാലവർഷം ദുർബലമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ. എൽനിനോ പ്രതിഭാസം കാലവർഷത്തെ സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. മെയ് 26ഓടെ (ഇന്നലെ) കേരളത്തിൽ കാലവർഷം എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ കേരളത്തിൽ കാലവർഷത്തിൻ്റേതായ യാതൊരു മാറ്റവും ഇല്ല. ഒരു ജില്ലയിലും കാലവർഷത്തിന് സമാനമായ ശക്തമായ മഴ റിപ്പോർട്ട് ചെയ്തിട്ടില്ല.
മൺസൂൺ കാറ്റ് ദുർബലമായതിനാൽ, സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ വൈകുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. നിലവിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച്, ജൂൺ അഞ്ച് ഓടെ മാത്രമേ കാലവർൽം കേരളത്തിൽ എത്തുകയുള്ളൂ എന്നാണ് നിഗമനം. ശക്തമായ മഴയോടെയാകും ഇത്തവണ സ്കൂൾ തുറക്കുന്നത് എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ജൂൺ ആദ്യവാരം മുതൽ തന്നെ മഴ ശക്തമാകാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കണ്ണൂർ-കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 1.3 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
English Summary:
Kerala Weather Forecast For June First Week 2026, Predicts Heavy Rainfall. In This Year School Reopening Is With Rainfall. Latest Weather Report Says, Next Few Hours Rain Prediction In Several Districts. Check The Latest Rain Alert And Monsoon Update Here