AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കോഴിക്കോട് കിടപ്പുമുറിയിൽ ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ

വീട് പുറത്തുനിന്നും പൂട്ടിയ നിലയിൽ ആയിരുന്നു. അതേസമയം കഴുത്തിൽ ഉൾപ്പെടെ വെട്ടേറ്റ പാടുകൾ മൃതദേഹത്തിൽ ഉണ്ട്. താഴെ രക്തം തളം കെട്ടിയ നിലയിലായിരുന്നു.അതേസമയം പരിസരത്തിൽ ലഹരി സംഘങ്ങളുടെ ശല്യം ഗുരുതരം ആണെന്നും ഇവരെയാണ് താൻ സംശയിക്കുന്നതും എന്നുമാണ് ബിജുവിന്റെ അമ്മ മാധ്യമങ്ങളോട് പറയുന്നത്............

കോഴിക്കോട് കിടപ്പുമുറിയിൽ ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 19 Jul 2026 | 07:40 AM

കോഴിക്കോട്: യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ കിടപ്പുമുറിയിൽ ചോരയിൽ കുളിച്ച് നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവാണ് മരണപ്പെട്ടത്. സാധാരണയായി ബിജു കിടന്നുറങ്ങാറുള്ള മുറിയിൽ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പുലർച്ചെ മൂന്നുമണിയോടെ പാല് കറക്കുന്നതിനുവേണ്ടി എഴുന്നേൽപ്പിക്കുന്നതിനായി ബിജുവിനെ വിളിക്കാൻ ചെന്ന് അമ്മയാണ് മരിച്ച നിലയിൽ ആദ്യം കണ്ടത്.

വീട് പുറത്തുനിന്നും പൂട്ടിയ നിലയിൽ ആയിരുന്നു. അതേസമയം കഴുത്തിൽ ഉൾപ്പെടെ വെട്ടേറ്റ പാടുകൾ മൃതദേഹത്തിൽ ഉണ്ട്. താഴെ രക്തം തളം കെട്ടിയ നിലയിലായിരുന്നു.അതേസമയം പരിസരത്തിൽ ലഹരി സംഘങ്ങളുടെ ശല്യം ഗുരുതരം ആണെന്നും ഇവരെയാണ് താൻ സംശയിക്കുന്നതും എന്നുമാണ് ബിജുവിന്റെ അമ്മ മാധ്യമങ്ങളോട് പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ALSO READ:കെഎസ്ആർടിസി ബസിൽ ഒപ്പമിരുന്ന യുവതിയെ കടന്നുപിടിച്ചു, ജീവനക്കാരനെ ഓടിച്ചിട്ട് പിടിച്ച് ​ഡ്രൈവർ

അർജന്റീന ബ്രസീൽ ആരാധകർ തമ്മിലുള്ള തർക്കം; വീടുകയറി ആക്രമണം

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്ബോൾ ടീം ആരാധകർ തമ്മിലുള്ള തർക്കത്തിൽ വീട് കയറി ആക്രമണം നടത്തിയതായി പരാതി. വേൾഡ് കപ്പ് 2026 എന്ന പേരിൽ കുറ്റിക്കാട്ടൂർ മേഖലയിൽ ഉണ്ടായ ഒരു വാട്സ്ആപ്പ് കൂട്ടായ്മയിലാണ് തർക്കം തുടർന്നത്. വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകളാണ് പിന്നീട് മർദ്ദനത്തിലേക്ക് എത്തിയതെന്നാണ് സൂചന. കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസാണ് ഇത് സംബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ജൂലായ് പതിനാറാം തീയതിയാണ് സംഭവം. ബ്രസീൽ ആരാധകരും അർജന്റീന ആരാധകരും രാത്രിയോടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ തർക്കം തുടങ്ങുകയും അത് പ്രശ്നമായതോടെ രാത്രി പത്തര മണിക്ക് അർജന്റീന ഫാൻസ് ആയ രണ്ടുപേർ മുഹമ്മദ് ഷാനിസും സുഹൃത്തും താമസിക്കുന്ന വീട്ടിലെത്തി മർദ്ദിച്ചു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

ENGLISH SUMMARY

The young man was found dead in the bedroom. The body was lying in a pool of blood in the bedroom inside the house. Biju, a native of Palayam, Puthiyya Kovilakam, died. The body was found in the room where Biju usually slept. Biju’s mother tells the media that the problem of drug gangs in the area is serious and she suspects them.

Follow Us