AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Hotels Closed: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ തുറക്കില്ല! ഓൺലൈൻ ഭക്ഷണ വിതരണവും ഉണ്ടാകില്ല

Kerala Hotels Closed Today:വാണിജ്യ പാചകവാതകത്തിന്റെ വില ഈ രീതീയിൽ കുത്തനെ ഉയർത്തുന്നത് സാധാരണ ഹോട്ടലുകളേയും റസ്റ്റോറന്റുകളെയും മറ്റു ഭക്ഷണം ഉണ്ടാക്കുന്ന മേഖലകളേയും സംബന്ധിച്ച് താങ്ങാൻ സാധിക്കുന്നില്ല എന്നാണ് ഉടമകളും ബന്ധപ്പെട്ടവരും പ്രതികരണം നടത്തുന്നത്. കാരണം സാമ്പത്തികമായി ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. ഈ രീതീയിൽ വാചകവാതക വില വർധിക്കുകയാണെങ്കിൽ ഹോട്ടലുകൾ അനിശ്ചിതമായി അടച്ചു വേണ്ടി വരുമെന്നും ഉടമകൾ ആശങ്കപ്പെടുന്നത്.....

Kerala Hotels Closed: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ തുറക്കില്ല! ഓൺലൈൻ ഭക്ഷണ വിതരണവും ഉണ്ടാകില്ല
Swiggy And Zomato Delivery Boys Take Rest Near The Closed RestaurantsImage Credit source: PTI Photos
Ashli C
Ashli C | Updated On: 06 May 2026 | 07:44 AM

തിരുവനന്തപുരം: വാണിജ്യ പാചകവാതക വില അനിയന്ത്രിതമായി ഉയർത്തുന്ന സാഹചര്യത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ ഇന്ന് അടച്ചിടും. ഓൺലൈൻ ഡെലിവറികളും ഇന്നത്തെ ദിവസം ഉണ്ടാകില്ല. ഭക്ഷണവിതരണ കേന്ദ്രങ്ങളെല്ലാം പൂർണ്ണമായി അടച്ചിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനാൽ തന്നെ കൂൾബാർ,ബേക്കറി, കാന്റീൻ എന്നിവയും പ്രവർത്തിക്കില്ല.ഓണ്‍ലൈന്‍ ഫുഡ് വിതരണവും നിര്‍ത്തിവെക്കും.

വാണിജ്യ പാചകവാതകത്തിന് സബ്‌സിഡി അനുവദിക്കുക, ആവശ്യാനുസരണം ഇന്ധനം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ പ്രതിഷേധസൂചകമായി ഹോട്ടലുകള്‍ അടച്ചിടുന്നത്.ഈ രീതീയിൽ വാണിജ്യ പാചകവാതകത്തിന്റെ വില കുത്തനെ ഉയർത്തുന്നത് സാധാരണ ഹോട്ടലുകളേയും റസ്റ്റോറന്റുകളെയും മറ്റു ഭക്ഷണം ഉണ്ടാക്കുന്ന മേഖലകളേയും സംബന്ധിച്ച് താങ്ങാൻ സാധിക്കുന്നില്ല എന്നാണ് ഉടമകളും ബന്ധപ്പെട്ടവരും പ്രതികരണം നടത്തുന്നത്.

ALSO READ:മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ്; രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക്

കാരണം ഇത് സാമ്പത്തികമായി വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. ഇപ്രകാരം വാചകവാതക വില വർധിക്കുകയാണെങ്കിൽ ഹോട്ടലുകൾ അനിശ്ചിതമായി അടച്ചു വേണ്ടി വരുമെന്നും തങ്ങൾ മറ്റു ജോലികൾ തേടേണ്ടി വരുന്ന ഒരു സാഹചര്യവുമാണ് നിലവിലുള്ളത് എന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.

പാചകവാതകവില കുത്തനെ വർധിപ്പിച്ചത്

പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചപ്പോൾ തുടങ്ങിയതാണ് പാചകവാതക പ്രതിസന്ധി. ഹോർമൂസ് കടലിടുക്ക് അടച്ചിട്ട സാഹചര്യത്തിൽ പാചകവാതക സിലിണ്ടറുകൾ ലഭ്യമാകാത്തതായിരുന്നു ആദ്യം നേരിട്ട പ്രതിസന്ധി. അവയിൽ നിന്നും ഒരു വിധത്തിൽ പിടിച്ചു നിൽക്കുമ്പോഴാണ് പാചകവാതകവില കുത്തനെ വർധിപ്പിച്ചത്. ഈ സാഹചര്യം കൂടി വന്നതോടെ ഒട്ടും പിടിച്ചുനിൽക്കാൻ കഴിയാത്ത ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടായത് എന്ന് അസോസിയേഷൻ പറയുന്നു. അതേസമയം ജീവനക്കാരെ കുറച്ച് കൊണ്ട് വ്യാപാരം ആരംഭിക്കാം എന്ന് കരുതിയാലും അത് ഒരിക്കലും പ്രായോഗികമായിരിക്കില്ല.

സിലിണ്ടറുകളുടെ വില കൂട്ടുന്നതിനനുസരിച്ച് ഭക്ഷണത്തിന്റെ വില കൂട്ടുക എന്ന സംബന്ധിച്ച ഉപയോക്താക്കളെ സംബന്ധിച്ചും ബുദ്ധിമുട്ട് ആകും.ഗ്യാസ് വില വർധനയില്‍ പ്രതിഷേധിച്ച് പാലക്കാട് ഹോട്ടല്‍ ജീവനക്കാര്‍ നഗരത്തില്‍ ഗ്യാസ് കുറ്റി സ്ട്രക്ചറിൽ വലിച്ചുകൊണ്ടുപോയി പ്രതിഷേധം നടത്തിയിരുന്നു. കുത്തിലെ ഉയർത്തുന്ന പാചകവാതകവില കുറയ്ക്കുക. ആവശ്യത്തിന് ഇന്ധനം ലഭ്യമാക്കുക എന്നതാണ് പ്രധാനമായും ഹോട്ടലുടമകളുടെ അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ. അല്ലാത്തപക്ഷം തങ്ങളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാകുമെന്ന ആശങ്കയും ഇവർ മുന്നോട്ടുവയ്ക്കുന്നു.

ENGLISH SUMMARY

Hotels in kerala will remain closed today in protest against the uncontrolled increase in commercial cooking gas prices. There will also be no online deliveries today. Therefore, cool bars, bakeries, and canteens will also not function. Online food distribution will also be stopped. The Kerala Hotel and Restaurant Association is closing hotels in protest, demanding subsidy for commercial cooking gas and provision of fuel as per requirement.

Follow Us