Congress Chief Minister: മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ്; രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക്
High Drama in Congress Over CM Selection Chennithala in Delhi: മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ തനിക്ക് മുഖ്യമന്ത്രി പദം കിട്ടാനുള്ള എല്ലാ അര്‍ഹതയുമുണ്ടെന്ന് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. 2021ല്‍ ഭൂരിപക്ഷം ഉണ്ടായിട്ടും തന്നെ പ്രതിപക്ഷ നേതാവ് ആക്കിയില്ല. എംഎല്‍എമാരുടെ ഭൂരിപക്ഷം 2021ല്‍ ഒരു പ്രധാന ഘടകമായിരുന്നില്ല. പ്രതിപക്ഷ നേതാവ് ആക്കാതിരുന്നിട്ടും, താന്‍ എതിര്‍പ്പുകളൊന്നും അറിയിച്ചിരുന്നില്ലെന്നും ചെന്നിത്തല.
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാതെ കോണ്‍ഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടി ദിവസങ്ങള്‍ പിന്നിടുമ്പോഴും മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയിലെത്തും. എഐസിസി നേതൃത്വവുമായി മുഖ്യമന്ത്രി വിഷയത്തില്‍ ചര്‍ച്ച നടത്താനാണ് സാധ്യത.
മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്ന് വിശദീകരണം നല്‍കിയാണ് രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക് തിരിക്കുന്നതെങ്കിലും കേരളത്തിലെ നിലവിലെ സാഹചര്യങ്ങള്‍ തന്നെയാകും പ്രധാന അജണ്ട എന്നാണ് വിവരം. മുഖ്യമന്ത്രിയെ നിര്‍ണയിക്കുന്ന കാര്യത്തില്‍ രമേശ് ചെന്നിത്തലയുടെ നിലപാടും നിര്‍ണായകമാണ്.
മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ തനിക്ക് മുഖ്യമന്ത്രി പദം കിട്ടാനുള്ള എല്ലാ അര്‍ഹതയുമുണ്ടെന്ന് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. 2021ല്‍ ഭൂരിപക്ഷം ഉണ്ടായിട്ടും തന്നെ പ്രതിപക്ഷ നേതാവ് ആക്കിയില്ല. എംഎല്‍എമാരുടെ ഭൂരിപക്ഷം 2021ല്‍ ഒരു പ്രധാന ഘടകമായിരുന്നില്ല. പ്രതിപക്ഷ നേതാവ് ആക്കാതിരുന്നിട്ടും, താന്‍ എതിര്‍പ്പുകളൊന്നും അറിയിച്ചിരുന്നില്ലെന്നും ചെന്നിത്തല.




കരിയില അനങ്ങുന്ന ശബ്ദം പോലും ഉണ്ടാക്കാതെയായിരുന്നു തന്റെ യാത്ര. 2021ല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആരും ന്നെ മുഖ്യമന്ത്രിയായി എടുത്തുകാണിച്ചില്ല. സീനിയോരിറ്റി ഈ പദവിക്ക് ഒരു മാനദണ്ഡമാണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്, തീരുമാനം അധ്യക്ഷന്‍ എടുക്കട്ടെ. അല്ലാത്തപക്ഷം എംഎല്‍എമാരുടെ എണ്ണം നോക്കി തീരുമാനമെടുക്കാം.
തന്നെ മുഖ്യമന്ത്രിയാക്കാന്‍ മോശമല്ലാത്ത എംഎല്‍എമാരുടെ പിന്തുണ ലഭിക്കും. പാര്‍ട്ടിക്കുള്ളിലെ എല്ലാവരെയും മന്ത്രിയാക്കാന്‍ സാധിക്കില്ല. ഈ വിഷയത്തില്‍ പാര്‍ട്ടി നിതീപൂര്‍വമായ ഒരു തീരുമാനം എടുക്കും. ഘടകകക്ഷികളുമായി തര്‍ക്കം ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുഖ്യമന്ത്രി വിഷയത്തില്‍ എംഎല്‍എമാരുടെ താത്പര്യവും അഭിപ്രായവും അറിയാന്‍ രണ്ട് നിരീക്ഷകരെ കേരളത്തിലേക്ക് അയക്കാനുള്ള തീരുമാനത്തിലാണ് നേതൃത്വം. മുതിര്‍ന്ന നേതാക്കളെ നിരീക്ഷകരായി അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കൂടിയ യോഗത്തില്‍ തീരുമാനമായിരുന്നു.
നിയമസഭകക്ഷി യോഗം വിളിക്കുന്ന ദിവസം നിരീക്ഷകര്‍ കേരളത്തിലെത്തുമെന്നാണ് പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, ജയറാം രമേശ് തുടങ്ങിയ നേതാക്കളായിരുന്നു കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പങ്കെടുത്തത്.
Also Read: Kerala New Opposition Leader: ബാലഗോപാലോ, സജി ചെറിയാനോ? ആരാകും പുതിയ പ്രതിപക്ഷ നേതാവ്?
തമിഴ്‌നാട്ടില്‍ പിന്തുണ തേടി വിജയ്
തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസിന് കത്തയച്ചു. കേവല ഭൂരിപക്ഷത്തിന് പിന്തുണ തേടിയാണ് കെസി വേണുഗോപാലിന് വിജയുടെ കത്ത് എത്ത്യത്. നിലവില്‍ 107 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റെങ്കിലും ആവശ്യമാണ്. കോണ്‍ഗ്രസിന് പുറമെ, സിപിഐഎം, സിപിഐ, വിസികെ എന്നിവരും പിന്തുണ പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയിക്ക് സാധിക്കും.
എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ ഭാഗമായാണ് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും മത്സരിച്ചത്. അതിനാല്‍ തന്നെ സഖ്യം വിട്ട് വിജയിക്കൊപ്പം ചേരുന്നത് ദേശീയതലത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കകളും ഇരുവിഭാഗത്തിനുമുണ്ട്.
വിജയിയുടെ കത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം തമിഴ്‌നാട് പിസിസിക്ക് കൈമാറിയിരിക്കുകയാണ് ഹൈക്കമാന്‍ഡ്. തമിഴ്‌നാട്ടിലെ ജനവിധിയുെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു.
English Summary
The Congress party is facing uncertainty over the selection of its Chief Minister candidate, with no clear consensus emerging among leaders. Senior leader Ramesh Chennithala has traveled to Delhi to hold crucial discussions with the AICC leadership. The meeting is expected to play a key role in resolving the ongoing leadership deadlock and shaping the party’s next move.