Thiruvananthapuram Murder:തിരുവനന്തപുരത്ത് മക്കളുടെ കണ്‍മുന്നിൽ വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു
Thiruvananthapuram Murder husband killed wife:36 കാരിയായ ഹസീന ബീവിയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ ഭർത്താവ് സുരേഷ് കാറിൽ കയറി രക്ഷപ്പെട്ടതായി സൂചന. എട്ടും ഒമ്പതും വയസ്സുള്ള മക്കളുടെ കൺമുന്നിൽ വച്ചായിരുന്നു അമ്മയെ അതിദാരുണമായി അച്ഛൻ കൊലപ്പെടുത്തിയത്.എന്നാൽ വീട്ടിൽ എത്തി ദമ്പതികൾ വീണ്ടും എന്തൊക്കെയോ പറഞ്ഞു കലഹം ആരംഭിച്ചു. തുടർന്ന് പുലർച്ചയുണ്ടായ തർക്കത്തിന്....
തിരുവനന്തപുരം: നാലാഞ്ചിറയിൽ കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. 36 കാരിയായ ഹസീന ബീവിയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ ഭർത്താവ് സുരേഷ് കാറിൽ കയറി രക്ഷപ്പെട്ടതായി സൂചന. എട്ടും ഒമ്പതും വയസ്സുള്ള മക്കളുടെ കൺമുന്നിൽ വച്ചായിരുന്നു അമ്മയെ അതിദാരുണമായി അച്ഛൻ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ കുറച്ചുനാളുകളായി കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.
പോലീസ് സ്റ്റേഷനിൽ വച്ച് ഒത്തുതീർപ്പാക്കി
ഈ സാഹചര്യത്തിൽ കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിൽ വച്ച് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ വീട്ടിൽ എത്തി ദമ്പതികൾ വീണ്ടും എന്തൊക്കെയോ പറഞ്ഞു കലഹം ആരംഭിച്ചു. തുടർന്ന് പുലർച്ചയുണ്ടായ തർക്കത്തിന് പിന്നാലെ ധാരണയായി ഭാര്യയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.
ALSO READ:പ്രണയത്തിന് തടസം; 18 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ സുഹൃത്ത് നിലത്തടിച്ചു കൊന്നു
എന്നാൽ കൃത്യത്തിന് ശേഷം ഒളിവിൽ പോയ സുരേഷിനെ ഇനിയും പോലീസിന് കണ്ടെത്താനായിട്ടില്ല. ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. ഹസീന ബീവിയുടെ മൃതദേഹം പോലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നെടുമങ്ങാട് ഒന്നര വയസ്സുകാരനെ കൊന്നത് നെഞ്ചിൽ ചവിട്ടി
തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ നേരിട്ടത് അതി ക്രൂരതകൾ. ആകെ 91 മുറിവുകളാണ് ശരീരത്തിൽ നിന്നും കണ്ടെത്തിയത്. വാരിയല്ലിൽ 7 പൊട്ടലുകൾ ഉണ്ട്. തലയിലെ നീർക്കെട്ടും രക്തസ്രാവുമാണ് കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ അഷ്ക്കറിനെതിരെ കൊലപാതകം, കുട്ടികൾക്ക് എതിരെയുള്ള അതിക്രമം എസ് സി/ എസ് ടി ആക്ട് കൂടി ചേർക്കുവാനാണ് പോലീസിന്റെ ശ്രമം. കൂടാതെ അമ്മയായ അഖിലക്കെതിരെ പ്രേരണ കുറ്റവും ചുമത്തും.
അഖിലയ്ക്കൊപ്പം ഒരുമിച്ച് താമസിക്കാൻ കുട്ടി തടസ്സമാണെന്ന് തോന്നലാണ് അഷ്കർ ഈ കൃത്യം ചെയ്തത്. അതേസമയം അമ്മയായ അഖില അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ഈ രീതിയിൽ ദ്രോഹിച്ചത്. അഷ്‌കർ കുട്ടിയെ മർദ്ദിക്കുന്നത് പലവട്ടം കണ്ടിരുന്നുവെന്ന് അമ്മ അഖില കുറ്റസമ്മതം നടത്തിയിട്ടുണ്ട്.അമ്മയുടെ കൺമുമ്പിൽ വടികൊണ്ടും കൈ കൊണ്ടും മർദിച്ചു. എന്നാൽ തന്റെ കുഞ്ഞിനെ ഇത്തരത്തിൽ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടിട്ടും അമ്മ അഖില തടയാൻ ശ്രമിക്കാതെ കൂട്ടു നിന്നു.
ENGLISH SUMMARY
A housewife was murdered by her husband after a family dispute in Nalanchira Thiruvananthapuram. The husband killed 36-year-old Haseena Beevi. It is reported that the accused husband Suresh escaped in a car.It is reported that the accused husband Suresh escaped in a car. The father brutally murdered the mother in front of his eight and nine-year-old children. According to police, there had been family problems between the two for some time.