AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Entrepreneur Support Scheme: സംരംഭകരാണോ? പണത്തെക്കുറിച്ച് ടെൻഷൻ വേണ്ട, ഇതിൽ അപേക്ഷിച്ചാൽ മതി

How to Apply for Kerala’s Entrepreneur Support Scheme: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മൂലധന നിക്ഷേപത്തിന് ആനുപാതികമായി സാമ്പത്തിക സഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിക്ഷേപിക്കുന്ന വ്യക്തിയുടെ വിഭാഗം, മേഖല, ജില്ല എന്നിവയെ ആശ്രയിച്ച് സബ്സിഡി ലഭിക്കുന്നതാണ്.

Entrepreneur Support Scheme: സംരംഭകരാണോ? പണത്തെക്കുറിച്ച് ടെൻഷൻ വേണ്ട, ഇതിൽ അപേക്ഷിച്ചാൽ മതി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 11 May 2026 | 11:15 AM

വലുതും ചെറുതുമായ സംരംഭങ്ങൾ ചെയ്യുന്ന നിരവധി പേർ ഉണ്ട്. പലപ്പോഴും ഇവർക്ക് സാമ്പത്തികമായ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കും. എന്നാൽ, ഇത്തരം സംരംഭകരെ കൈതാങ്ങുന്നതിനായി സംസ്ഥാന സർക്കാർ ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2012 മാർച്ചിൽ ആരംഭിച്ച ഓന്റർപ്രെണർ സപ്പോർട്ട് സ്കീം ധാരാളം സംരംഭകരെ സഹായിച്ച് പോരുന്നു. സംസ്ഥാന സർക്കാരിമ്റെ വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രീസ് ആന്റ് കൊമേഴ്സാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി എങ്ങനെയാണ് സഹായിക്കുന്നതെന്ന് നോക്കിയാലോ….

ഓന്റ്ർപ്രെണർ സപ്പോർട്ട് സ്കീം

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മൂലധന നിക്ഷേപത്തിന് ആനുപാതികമായി സാമ്പത്തിക സഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിക്ഷേപിക്കുന്ന വ്യക്തിയുടെ വിഭാഗം, മേഖല, ജില്ല എന്നിവയെ ആശ്രയിച്ച് യൂണിറ്റിന് സ്ഥിര മൂലധന നിക്ഷേപത്തിന്റെ 15 % മുതൽ 45 % വരെ സബ്സിഡി ലഭിക്കുന്നതാണ്. ഇവയ്ക്ക് ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള വായ്പ നിർബന്ധമല്ല.

മൂന്ന് ഘട്ടങ്ങൾ

പദ്ധതി പ്രകാരമുള്ള സഹായം മൂന്ന് ഘട്ടങ്ങളായാണ് നൽകുന്നത്. സ്റ്റാർട്ടപ്പ് പിന്തുണ, നിക്ഷേപ പിന്തുണ, സാങ്കേതിക പിന്തുണ എന്നിങ്ങനെയാണ് മൂന്ന് ഘട്ടങ്ങൾ. ബാങ്കിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ കുറഞ്ഞത് ഒരു ടേം ലോൺ എങ്കിലും നേടിയിട്ടുള്ളതും വാണിജ്യ ഉൽപാദനം ആരംഭിക്കുന്നതിന് മുമ്പ് മൊത്തം യോഗ്യമായ ഒരു ഭാഗം നേടാൻ ആഗ്രഹിക്കുന്ന സംരംഭങ്ങൾക്കാണ് സ്റ്റാർട്ടപ്പ് പിന്തുണ നൽകുന്നത്.

വാണിജ്യോത്പ്പാദനം ആരംഭിച്ചതിന് ശേഷമാണ് നിക്ഷേപ പിന്തുണ നൽകുക. ഇതിനായി അപേക്ഷിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ നിർബന്ധമല്ല. ഉത്പാദനം ആരംഭിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ള അപേക്ഷിച്ചിരിക്കണം. സ്റ്റാർട്ടപ്പ് പിന്തുണ ലഭിക്കാത്ത ഒരു യൂണിറ്റിന് വാണിജ്യോൽപാദനം ആരംഭിച്ചതിന് ശേഷം നേരിട്ട് നിക്ഷേപ പിന്തുണയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

ALSO READ: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അവസാന തീയതി ഇത്

സംരംഭം ആരഭിക്കുന്ന അദ്യഘട്ടം മുതൽ പുത്തൻ ആശയങ്ങൾ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കാൻ സാങ്കേതിക അറിവ്, പരിശീലനം, ഉപകരണങ്ങൾ, സർട്ടിഫിക്കേഷനുകൾ, തുടങ്ങിയവയിലൂടെ സംരംഭകരെ സഹായിക്കുന്നതാണ് സാങ്കേതിക പിന്തുണ. അംഗീകൃത ഏജൻസികളിൽ നിന്ന് പുതിയ സാങ്കേതികവിദ്യ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം, തുടങ്ങിയ തീയതി മുതൽ 6 മാസത്തിനുള്ളിൽ യൂണിറ്റ് സാങ്കേതിക പിന്തുണയ്ക്കായി അപേക്ഷിക്കേണ്ടതാണ്.

ആനുകൂല്യങ്ങൾ

  1. ഭൂമി, കെട്ടിടം, പ്ലാന്റ്, യന്ത്രങ്ങൾ, വൈദ്യുതീകരണം, അവശ്യ ഓഫീസ് ഉപകരണങ്ങൾ, മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ, മറ്റ് സ്ഥിര ആസ്തികൾ എന്നിവയിലെ നിക്ഷേപത്തിന് സബ്സിഡി
  2. പൊതുവിഭാഗത്തിന്, 30 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്ന മൂലധന നിക്ഷേപത്തിന്റെ 15%
  3. 18 മുതൽ 45 വയസ്സ് വരെയുള്ളവർ, സ്ത്രീകൾ, എസ്‌സി/എസ്ടി,  എൻ‌ആർ‌കെ സംരംഭകർ എന്നിവർക്ക് സഹായം 25% . ഇത് 40 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
  4. ഇടുക്കി, വയനാട്, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ ആരംഭിക്കുന്ന എംഎസ്എംഇകൾക്ക് 10% അധിക സഹായത്തിന് 10 ലക്ഷം രൂപ
  5. അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് പുതിയ സാങ്കേതികവിദ്യ നേടിയ ശേഷം സ്ഥാപിക്കുന്ന സംരംഭങ്ങൾക്ക് 10% അധിക സഹായത്തിന് 10 ലക്ഷം രൂപ വരെ
  6. ഒരു സംരംഭത്തിന് അർഹമായ ആകെ സഹായം 40 ലക്ഷം രൂപയാണ്.

ആർക്കെല്ലാം അപേക്ഷിക്കാം

  • 18 വയസ് തികഞ്ഞവരായിരിക്കണം.
  • കേരളത്തിൽ സ്ഥിരതാമസമാക്കിയ ആളായിരിക്കണം
  • സംരംഭം കേരള വ്യാവസായിക നയങ്ങളുടെ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
  • ബാങ്ക് ഫിനാൻസിംഗ് ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രഡിറ്റ്ബിലിറ്റിയുണ്ടായിരിക്കണം.
  • ലൈസൻസ്/അനുമതികൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലഭിച്ചിരിക്കണം.
  • സംരംഭത്തിന്റെ സ്ഥിതിവിവരക്കണ്ണി – പുതിയ സംരംഭം, നിലവിലുള്ള സംരംഭം, വിപുലീകരണം, നവീകരണം
  • എംഎസ്എംഇ വിഭാഗത്തിൽ പെടുന്ന മാനുഫാക്ചറിംഗ്, സർവീസ്, ഫുഡ് പ്രോസസ്സിംഗ്, ഐടി, ടൂറിസം, തുടങ്ങിയവക്ക് ഇഎസ്എസ് സഹായം ലഭ്യമാണ്.

English Summary:

Kerala government’s Entrepreneur Support Scheme is designed to encourage entrepreneurship by providing financial assistance, technical support, training, and guidance to Micro, Small, and Medium Enterprises in the state. Under the scheme, eligible entrepreneurs can receive subsidies ranging from 15% to 45%.

Follow Us