AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Alappuzha Theft News: തുണിക്കട കുത്തിത്തുറന്ന് വമ്പൻ വിലയുടെ തുണികൾ മോഷ്ടിച്ചു; മൂന്ന് പേർ പിടിയിൽ

Alappuzha Cloth shop Theft News: ഈ മാസം 12ആം തീയതിയാണ് സംഭവം. രാത്രിയിലാണ് പ്രതികൾ മോഷണം നടത്തിയത്. ചാരുംമൂട് ജം​ഗ്ഷനിലെ ഫുട്‌പാത്തിന് സമീപത്തുള്ള കട കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതികൾ 60,000 രൂപയോളം വിലമതിക്കുന്ന തുണികൾ അപഹരിച്ച് കടന്നു കളഞ്ഞു എന്നാണ് പോലീസ് റിപ്പോർട്ട്...........

Alappuzha Theft News: തുണിക്കട കുത്തിത്തുറന്ന് വമ്പൻ വിലയുടെ തുണികൾ മോഷ്ടിച്ചു; മൂന്ന് പേർ പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 14 May 2026 | 04:35 PM

ആലപ്പുഴ: നൂറനാട് ചാരുംമൂട് ജം​ഗ്ഷന് സമീപം കട കുത്തിപ്പൊളിച്ച് വമ്പൻ മോഷണം. മൂന്നം​ഗ സംഘം ചേർന്നാണ് കട കുത്തിപൊളിക്കുകയും വലിയ തുകയുടെ തുണികൾ മോഷ്ടിക്കുകയും ചെയ്തത്. സംഭവത്തിൽ കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ പ്രസാദിന്റെ മകൻ കിച്ചു എന്ന് വിളിക്കുന്ന പ്രവീൺ, കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് വീട്ടിൽ രാജശേഖരന്റെ മകൻ ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ആനന്ദന്റെ മകൻ ബിജു (54) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഈ മാസം 12ആം തീയതിയാണ് സംഭവം. രാത്രിയിലാണ് പ്രതികൾ മോഷണം നടത്തിയത്. ചാരുംമൂട് ജം​ഗ്ഷനിലെ ഫുട്‌പാത്തിന് സമീപത്തുള്ള കട കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതികൾ 60,000 രൂപയോളം വിലമതിക്കുന്ന തുണികൾ അപഹരിച്ച് കടന്നു കളഞ്ഞു എന്നാണ് പോലീസ് റിപ്പോർട്ട് . പരാതിക്ക് പിന്നാലെ നൂറാനാട് പോലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ഒടുവിലാണ് പ്രതികൾ വലയിലായത്. അതേസമയം പിടിയിലായ മൂന്നുപേരും മുൻപ് സമാനമായ കേസുകളിൽ പിടിക്കപ്പെട്ടവരാണെന്നാണ് പോലീസ് നൽകുന്ന സൂചന.

ALSO READ:തൊടുപുഴയിൽ 17 കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 12 വർഷം കഠിന തടവ്

17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവ്

ഇടുക്കി തൊടുപുഴയിൽ 17കാരി കൂട്ടം ബിലാൽസംഗത്തിനിടയായ സംഭവത്തിൽ പ്രതീക് 12 വർഷത്തെ കഠിന തടവിന് വിധിച്ചു. തൊടുപുഴ കുമാരമംഗലം പീഡനക്കേസിൽ ആണ് വിധി വന്നത്. ഇടുക്കി അഡീഷണൽ ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയന് കഠിന തടവ് വിധിച്ചത്. പ്രതി വിനീഷിനെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നാല് ലക്ഷം രൂപം നൽകാനും ഉത്തരവിട്ടു. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് പെൺകുട്ടിക്ക് നേരെ ഈ ക്രൂരത നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന വിനീഷ് പലതവണ പീഡനത്തിനിരയാക്കിയതായാണ് റിപ്പോർട്ട്. 2017 മുതൽ 2022 വരെയുള്ള കാലഘട്ടത്തിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. വിവിധ ഇടങ്ങളിൽ എത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി എന്നതാണ് കേസ്. കൂടാതെ ഇതേ സ്ഥാപനത്തിലെ മറ്റു ജീവനക്കാരും പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് വയറുവേദനയെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ എത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

ENGLISH SUMMARY

A shop was broken into and a large amount of clothes were stolen near the Nooradu Charummoodu junction in Alappuzha. A three-member gang broke into the shop and stole a large amount of clothes.

 

Follow Us