AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kasaragod News: ഭർതൃവീട്ടുകാരുടെ പീഡനം: 24 കാരി ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി

Kasaragod Women death News: കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്.വിവാഹം കഴിഞ്ഞതിനുശേഷം സ്വർണ്ണം ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം യുവതിയെ മാനസികമായും അല്ലാതെയും ഉപദ്രവിക്കുമായിരുന്നു എന്നാണ് റിപ്പോർട്ട്‌. ശനിയാഴ്ച സുഫൈദയെയും അവരുടെ രണ്ടുമാസം പ്രായമായ കുഞ്ഞിനെയും നെല്ലിക്കട്ട ചര്‍ളടുക്കയിലെ വീട്ടിലേക്ക് തിരിച്ചുകൊണ്ടു പോകാന്‍ ഉമ്മയും സഹോദരനും എത്തിയ............

Kasaragod News: ഭർതൃവീട്ടുകാരുടെ പീഡനം: 24 കാരി ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 25 May 2026 | 07:44 AM

കാസർഗോഡ്: ഭർത്താവിന്റെ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് ആസിഡ് കഴിച്ച് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.കാസര്‍ഗോഡ് നായന്മാര്‍മൂല പാണലത്ത് ആണ് സംഭവം. ഭർത്താവിന്റെ വീട്ടുകാരുടെ പീഡനങ്ങളെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്.

ആത്മഹത്യ പ്രേരണകുറ്റം, സ്ത്രീധനം ചോദിച്ചുള്ള പീഡനം

സംഭവത്തിൽ ഭർത്താവായ ആദിലിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തിരുന്നു.ആദിലിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ആത്മഹത്യ പ്രേരണകുറ്റം, സ്ത്രീധനം ചോദിച്ചുള്ള പീഡനം എന്നി വകുപ്പുകള്‍ ചുമത്തി വിദ്യാനഗര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ ആദിലിന്റെ മാതാവിനെ കൂടി പ്രതി ചേർത്തിട്ടുണ്ട്.

ALSO READ:മലയാളി പെൺകുട്ടി ബാംഗ്ലൂരിൽ താമസ സ്ഥലത്ത് ബലാത്സംഗത്തിനിരയായി; പ്രതി ഒളിവിൽ

ഇരുവർക്കും രണ്ടുമാസം പ്രായമായ ഒരു കുഞ്ഞുമുണ്ട്

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. 24 വയസ്സുള്ള ഫാത്തിമത്ത് സുഫൈദ ആണ് മരിച്ചത്. ഭർത്താവിന്റെ വീട്ടുകാരുമായി തർക്ക ഉണ്ടാവുകയും തുടർന്ന് അവരുടെ മുന്നിൽ വച്ച് ആസിഡ് കഴിക്കുകയും ആയിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒരു വർഷം മുമ്പാണ് സുഫൈദയും ആദിലും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവർക്കും രണ്ടുമാസം പ്രായമായ ഒരു കുഞ്ഞുമുണ്ട്.

എന്നാൽ വിവാഹം കഴിഞ്ഞതിനുശേഷം സ്വർണ്ണം ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം യുവതിയെ മാനസികമായും അല്ലാതെയും ഉപദ്രവിക്കുമായിരുന്നു എന്നാണ് റിപ്പോർട്ട്‌. ശനിയാഴ്ച സുഫൈദയെയും അവരുടെ രണ്ടുമാസം പ്രായമായ കുഞ്ഞിനെയും നെല്ലിക്കട്ട ചര്‍ളടുക്കയിലെ വീട്ടിലേക്ക് തിരിച്ചുകൊണ്ടു പോകാന്‍ ഉമ്മയും സഹോദരനും എത്തിയ സമയത്താണ് യുവതി ആസിഡ് കഴിച്ചത്.

കോഴിക്കോട് കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവും മരിച്ചു

കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിലെ പരിക്കേറ്റ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. 34കാരനായ രജിൻലാൽ ആണ് മരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മെയ് 16ന് ആയിരുന്നു സംഭവം നടന്നത്. എന്നാൽ കാറിൽ ഷോട്ട് സർക്യൂട്ടോ മറ്റ് സാങ്കേതിക പ്രശ്നങ്ങളും കണ്ടെത്താത്തത് മരണത്തിലെ ദുരൂഹതകൾ വർദ്ധിക്കുകയാണ്.

കേസിൽ നിർണായകം ആയിരിക്കുന്ന നടുവണ്ണൂരിലെ പെട്രോൾ പമ്പിൽ നിന്നും ഒരു യുവതി പമ്പിൽ എത്തി കന്നാസിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. മരിച്ച സോന തന്നെയാണ് സംഭവദിവസം പമ്പിൽ എത്തി പെട്രോൾ വാങ്ങി എന്നാണ് പോലീസ് നൽകുന്ന റിപ്പോർട്ട്. എന്നാൽ ഭർത്താവായ രജിലാലാണ് സംഭവത്തിന് പിന്നിലെന്ന് സോനയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കക്കറ മുക്ക് റോഡിൽ രാത്രി ഒമ്പതോടെയാണ് കാർ കത്തി ഗർഭിണി മരിക്കാൻ ഇടയായത്. വലിയൊരു സ്ഫോടന ശബ്ദം കേട്ടിരുന്നതാണ് അവിടേക്ക് എത്തിച്ചേർന്ന നാട്ടുകാർ പറയുന്ന വിവരം.

ENGLISH SUMMARY

A case has been registered against the husband under various sections in the incident where a woman committed suicide by consuming acid following torture by her husband’s family. The incident took place in Nayanmarmoola Panalam, Kasaragod. The woman committed suicide following torture by her husband’s family.

Follow Us