AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Influencer Chinnu Pappu Death: ഇൻഫ്ളുവൻസർ ചിന്നു പാപ്പുവിന്റെ മരണം: ലഹരി മാഫിയയുമായി യുവതിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണം

Influencer Chinnu Pappu Death Updates: ഇവർ താമസിച്ചിരുന്ന കാസർഗോഡ് ചൗക്കിയിലെ വാടകവീട്ടിൽ എത്തിയവരെ കുറിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്...

Influencer Chinnu Pappu Death: ഇൻഫ്ളുവൻസർ ചിന്നു പാപ്പുവിന്റെ മരണം: ലഹരി മാഫിയയുമായി യുവതിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണം
Chinnu Pappu
Ashli C
Ashli C | Published: 10 Feb 2026 | 08:01 AM

കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചിന്നു പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാകുന്നു. യുവതിക്ക് ലഹരി ഇടപാട് സംഘവുമായി ബന്ധം ഉണ്ടോ എന്ന കാര്യത്തിൽ പോലീസ് പരിശോധിക്കുകയാണ്. മരണവുമായി ബന്ധപ്പെട്ട് ചിന്നു പാപ്പുവിന്റെ സുഹൃത്തുക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

ഇവർ താമസിച്ചിരുന്ന കാസർഗോഡ് ചൗക്കിയിലെ വാടകവീട്ടിൽ എത്തിയവരെ കുറിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ ചിന്നു പാപ്പുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ ഉടനെ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം കുടുംബ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത് എന്നും പോലീസ് പറയുന്നു.

ALSO READ:കാസര്‍കോടിന്റെ തനത് ഭാഷയിലൂടെ ശ്രദ്ധേയയായ ഇൻഫ്ലുവൻസർ; ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് നിഗമനം. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ ചിന്നു പാപ്പുവിന് നിരവധി ആരാധകരാണ് ഉള്ളത്. ഇവർക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ഒരുമാസം മുമ്പാണ് ചിന്നും വിവാഹമോചിത ആയത്. ഇവർക്ക് നാലു വയസ്സുള്ള ഒരു ആൺകുട്ടിയും ഉണ്ട്.

Follow Us