AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chinnu Pappu: കാസര്‍കോടിന്റെ തനത് ഭാഷയിലൂടെ ശ്രദ്ധേയയായ ഇൻഫ്ലുവൻസർ; ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Chinnu Pappu Passed Away: സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Chinnu Pappu: കാസര്‍കോടിന്റെ തനത് ഭാഷയിലൂടെ ശ്രദ്ധേയയായ ഇൻഫ്ലുവൻസർ; ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Chinnu Pappu
Jayadevan AM
Jayadevan AM | Updated On: 09 Feb 2026 | 06:41 PM

കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ സ്വദേശിയായ ചിന്നുവിനെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബപ്രശ്‌നമാണ് ചിന്നു ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തൂങ്ങിയ കയര്‍ പൊട്ടി താഴേക്ക് വീണെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  കുറച്ചു നാളായി ചിന്നു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഒരു മാസം മുമ്പ് വിവാഹമോചിതയായെന്നാണ് റിപ്പോര്‍ട്ട്.

Also Read: Kollam Astrologer Assault Case: ബാധയൊഴിപ്പിക്കാനെന്ന പേരിൽ ക്രൂരത; അമ്മയ്ക്കൊപ്പം എത്തിയ പെൺകുട്ടിയെ ജ്യോത്സ്യൻ പീഡിപ്പിച്ചെന്ന് പരാതി

ആരാണ് ചിന്നു പാപ്പു?

കാസര്‍കോടിന്റെ തനത് ഭാഷയിലൂടെയാണ് ചിന്നുവിന്റെ വ്‌ളോഗുകള്‍ ശ്രദ്ധിക്കപ്പെട്ടത്.  ഇന്‍സ്റ്റഗ്രാമില്‍ ഏതാണ്ട് രണ്ട് ലക്ഷത്തിലേറെ ഫോളേവേഴ്‌സ് ചിന്നുവിനുണ്ട്. ആറു ദിവസം മുമ്പാണ് അവസാനം വീഡിയോ പങ്കുവച്ചത്. കൂടുതലും പാചക വീഡിയോകളിലൂടെയാണ് ചിന്നു പാപ്പു ശ്രദ്ധിക്കപ്പെട്ടത്.  ചിന്നുവിന്റെ മരണം ഫോളോവേഴ്‌സിനെ ഞെട്ടിച്ചിരിക്കുകയാണ്. വിശ്വസിക്കാനാകുന്നില്ലെന്നാണ് പലരുടെയും കമന്റ്.

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056 )

Follow Us