AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vaniyappara Cemetery Controversy: പായിൽ പൊതിഞ്ഞ മൃതദേഹം ആരുടേത്? കല്ലറ തുറക്കാൻ പോലീസ്, ഡിജിപി ഇന്നെത്തും

Kannur Vaniyappara Infant Jesus Church Cemetery Controversy: കല്ലറയിൽ മൂന്ന് മൃതദേഹങ്ങൾ ഉണ്ടെന്നും ശാസ്ത്രീയ പരിശോധന നടത്തണമെന്നുമാണ് പള്ളിയുടെ നിലപാട്. മൂന്ന് മൃതദേഹങ്ങൾ ഉണ്ടെന്നാണ് സംശയിക്കുന്നതെന്നും നിലവിലെ പോലീസ് അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കി.

Vaniyappara Cemetery Controversy: പായിൽ പൊതിഞ്ഞ മൃതദേഹം ആരുടേത്? കല്ലറ തുറക്കാൻ പോലീസ്, ഡിജിപി ഇന്നെത്തും
പ്രതീകാത്മക ചിത്രംImage Credit source: Colors Hunter - Chasseur de Couleurs/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 23 Jun 2026 | 09:21 AM

കണ്ണൂർ: അയ്യൻകുന്ന് വാണിയപ്പാറ പള്ളിയിലെ ദുരൂഹ കല്ലറ തുറന്ന് പരിശോധിക്കാൻ പോലീസ്. കല്ലറ തുറക്കാൻ ആർഡിഒയുടെ അനുമതി തേടും. ആർഡിഒയുടെ അനുമതി ലഭിച്ചാൽ ഇന്ന് തന്നെ കല്ലറ തുറന്ന് ഇൻക്വസ്റ്റ് അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു. ഡിജിപി ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. നിലവിൽ കല്ലറയ്ക്ക് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

കല്ലറയിൽ മൂന്ന് മൃതദേഹങ്ങൾ ഉണ്ടെന്നും ശാസ്ത്രീയ പരിശോധന നടത്തണമെന്നുമാണ് പള്ളിയുടെ നിലപാട്. മൂന്ന് മൃതദേഹങ്ങൾ ഉണ്ടെന്നാണ് സംശയിക്കുന്നതെന്നും നിലവിലെ പോലീസ് അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കി. കല്ലറ തുറക്കുന്നതിന് മുന്നോടിയായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ പള്ളിയിലെത്തി വികാരിയുമായും പള്ളിക്കമ്മിറ്റി ഭാരവാഹികളുമായും ചർച്ച നടത്തി. കണ്ണൂർ, കോഴിക്കോട് റൂറൽ എസ്പിമാർക്കാണ് അന്വഷണ ചുമതല.

ദുരൂഹത വിട്ടൊഴിയാതെ കല്ലറ

തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലാണ് സംഭവം. കഴിഞ്ഞ ജൂൺ 13-ന് മറ്റൊരു സംസ്കാര ചടങ്ങിനായി 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് ഒരേ നിലയിൽ രണ്ട് ശവപ്പെട്ടികളും, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹത്തിന് സമാനമായ മറ്റൊരു വസ്തുവും കണ്ടെത്തിയത്. ക്രൈസ്തവ ആചാരങ്ങൾക്ക് വിരുദ്ധമായ രീതിയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ വസ്തു ആശങ്കകൾക്ക് വഴിയൊരുക്കി. തുടർന്ന്, അത് തുറന്ന് പരിശോധിക്കണമെന്ന് ഇടവകാംഗങ്ങൾ ഉൾപ്പെടെ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ ദുരൂഹത ഇല്ലെന്നും 2006-ലും 2015-ലും അടക്കം ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളാണ് കല്ലറയിലുള്ളതെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക വാദം.

ALSO READ: കൊട്ടാരക്കരയില്‍ ബസ് കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് ടിപ്പര്‍ മറിഞ്ഞു; മൂന്ന് മരണം

സിജോ എവിടെ?

സംഭവത്തിൽ ദുരൂഹത ഇല്ലെന്ന വാദത്തിൽ നിൽക്കുമ്പോഴാണ് 2020-ൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സക്കറിയയുടെ മൃതദേഹമാണ് കല്ലറയിൽ രണ്ടാമതായി കണ്ടതെന്ന സംശയവുമായി കുടുംബം രംഗത്തെത്തിയത്. ഇതോടെ കേസിന് വൻ വഴിത്തിരിവുണ്ടായി. 2014 നവംബറിലാണ് വിലങ്ങാട് സ്വദേശിയായ സിജോ സക്കറിയ വിവാഹിതനായി വാണിയപ്പാറയിൽ എത്തുന്നത്. സ്വന്തം വീട്ടുകാരോട് പിണങ്ങിയതിനെ തുടർന്ന് സിജോ വർഷങ്ങളായി കുടുംബവുമായി ഒരു ബന്ധവും പുലർത്തിയിരുന്നില്ല.

എന്നാൽ, 2021-ൽ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് 2020 മുതൽ സിജോയെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് കുറ്റ്യാടി പോലീസിൽ പരാതി നൽകി. എന്നാൽ, അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. സിജോയുടെ തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഡി.ജി.പിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. സിജോയുടെ ഭാര്യയുടെ സഹോദരനാണ് നിലവിൽ ഇൻഫന്റ് ജീസസ് പള്ളിയിലെ കൈക്കാരൻ (അൽമായ ഭാരവാഹി). ഇയാളുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.

കല്ലറ തുറക്കാൻ പോലീസ്

കല്ലറ തുറന്ന് ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ കല്ലറയ്ക്കുള്ളിലെ അവശിഷ്ടങ്ങൾ ആരുടേതാണെന്ന കാര്യത്തിൽ അന്തിമ വ്യക്തത വരികയുള്ളൂ. അനുമതി ലഭിച്ചാൽ ഇന്ന് തന്നെ കല്ലറ തുറന്ന് ഇൻക്വസ്റ്റ് അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

English Summary:

Police to open and examine the mysterious tomb in Ayyankunnu Vaniyappara Church. They will seek permission from the RDO to open the tomb. If permission is received from the RDO, the police said that they will open the tomb today and conduct scientific examinations including an inquest.

Follow Us