AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Power Restrictions: മെഴുകുതിരി എടുത്തു വെച്ചോ..! ഇന്നും വൈദ്യുതി മുടങ്ങും

Power Restrictions in Kerala:ദേശീയതലത്തിൽ വൈദ്യുതയുടെ കുറവ് ഉണ്ടായതാണ് വൈദ്യുതി നിയന്ത്രിക്കുന്നതിന് കാരണം എന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയുള്ള സമയങ്ങളിൽ വൈദ്യുതി തടസ്സപ്പെടും എന്നാണ് സൂചന. വൈകുന്നേരം 7 മണി മുതൽ 12 മണി വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഭാ​ഗികമായി തടസ്സപ്പെടുമെന്ന് അറിയിച്ചു.....

Power Restrictions: മെഴുകുതിരി എടുത്തു വെച്ചോ..! ഇന്നും വൈദ്യുതി മുടങ്ങും
Power Restrictions In KeralaImage Credit source: Getty Images
Ashli C
Ashli C | Published: 03 Sep 2026 | 09:55 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങിയേക്കും. ഭാഗികമായി വൈദ്യുത നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയുള്ള സമയങ്ങളിൽ വൈദ്യുതി തടസ്സപ്പെടും എന്നാണ് സൂചന. വൈകുന്നേരം 7 മണി മുതൽ 12 മണി വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഭാ​ഗികമായി തടസ്സപ്പെടുമെന്ന് അറിയിച്ചു.

ഇന്നലെ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു.ദേശീയതലത്തിൽ വൈദ്യുതയുടെ കുറവ് ഉണ്ടായതാണ് വൈദ്യുതി നിയന്ത്രിക്കുന്നതിന് കാരണം എന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. പീക്ക് സമയങ്ങളിൽ 600 മുതൽ 700 കുറവ് കേരളത്തിൽ അനുഭവപ്പെടുന്നു എന്നാണ് കെഎസ്ഇബി അറിയിച്ചത്.

ALSO READ:ലൈഫ് ഭവന പദ്ധതി; 50 ലക്ഷം തട്ടിയ വില്ലേജ് ഉദ്യോ​ഗസ്ഥ പിടിയിൽ

പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭിക്കാത്തതും മഴ കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി എന്നും വിശദീകരണം നൽകുന്നു. അതേസമയം കഴിഞ്ഞദിവസവും കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു.

ലൈഫ് മിഷൻ ഭവന പദ്ധതിയുടെ മറവിൽ 50 ലക്ഷം രൂപ തട്ടിപ്പ്

ലൈഫ് മിഷൻ ഭവനപദ്ധതിയുടെ പേരിൽ 50 ലക്ഷം രൂപയിൽ ഏറെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പോലീസിന്റെ പിടിയിൽ. വകയാർ മ്ലാന്തടം പുത്തൻവീട്ടിൽ എം ആർ റാണി ലക്ഷ്മിയാണ് പോലീസ് പിടികൂടിയത്. സീതത്തോട്, തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഭവനപദ്ധതിയിലാണ് ഇവർ ക്രമക്കേട് നടത്തിയത് എന്നാണ് കണ്ടെത്തൽ. ഈ രണ്ടു പഞ്ചായത്തുകളിലും ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ വീട് നിർമ്മിക്കുന്നതിനും നവീകരണത്തിന് വേണ്ടി അനുവദിച്ച തുക തട്ടിയെടുത്തു എന്നാണ് ഈ ഉദ്യോഗസ്ഥയ്ക്ക് എതിരെയുള്ള പരാതി.

പട്ടികയിൽ ക്രമക്കേട് നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയിൽ അധികം വക മാറ്റുകയായിരുന്നു എന്നാണ് കണ്ടെത്തൽ. ഇരു ഗ്രാമപഞ്ചായത്തുകളിലെയും സെക്രട്ടറിമാര് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ENGLISH SUMMARY

There may be a power outage in the state today. KSEB has announced that there will be partial power outage. It is expected that the power will be disrupted for a period of 15 minutes to half an hour. It has been announced that the power will be partially disrupted from 7 pm to 12 am. There was a partial power outage in the state yesterday. KSEB has clarified that the reason for the power outage is the national power shortage.

Follow Us