AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Bakrid Holiday: ബക്രീദിന് ഇഷ്ടം പോലെ അവധി; ആഘോഷം കഴിഞ്ഞും വിട്ടിലിരിക്കാം

More Holidays for Bakrid in Kerala as May 28 Also Declared a Holiday: ഈ രണ്ട് ദിവസങ്ങളില്‍ ബാങ്ക് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ തങ്ങളുടെ ഇടപാടുകളും മറ്റും അവധിക്ക് മുമ്പായി ചെയ്തുതീര്‍ക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Kerala Bakrid Holiday: ബക്രീദിന് ഇഷ്ടം പോലെ അവധി; ആഘോഷം കഴിഞ്ഞും വിട്ടിലിരിക്കാം
കേരള ബലിപെരുന്നാള്‍ അവധി Image Credit source: sarayut Thaneerat/Moment/Getty Images
Shiji M K
Shiji M K | Updated On: 24 May 2026 | 10:43 AM

തിരുവനന്തപുരം: ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന അവധിയില്‍ മാറ്റം. ബക്രീദ് ആഘോഷങ്ങള്‍ക്കായി രണ്ട് ദിവസം അവധിയുണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

പുതുക്കിയ അവധികള്‍ ഇപ്രകാരം

മെയ് 27നാകും ബലി പെരുന്നാള്‍ എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ആഘോഷം മെയ് 28ലേക്ക് മാറ്റി. ഇതേതുടര്‍ന്നാണ് രണ്ട് ദിവസം കേരളത്തില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ സര്‍ക്കാര്‍ ജീവനക്കാരുടെയും സൗകര്യവും ആവശ്യവും മുന്‍നിര്‍ത്തിയാണ് തീരുമാനം.

ഈ രണ്ട് ദിവസങ്ങളില്‍ ബാങ്ക് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ തങ്ങളുടെ ഇടപാടുകളും മറ്റും അവധിക്ക് മുമ്പായി ചെയ്തുതീര്‍ക്കേണ്ടതാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി നീണ്ടു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) പോകുന്നവരുടെ ശ്രദ്ധയ്ക്ക്, ബാങ്കിന്റെ അവധികള്‍ നീണ്ടു. മെയ് 23 മുതല്‍ മെയ് 27 വരെ നേരത്തെ ബാങ്കിന് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ബലിപെരുന്നാള്‍ അവധി മെയ് 28 ലേക്കും നീട്ടിയ സാഹചര്യത്തില്‍ എസ്ബിഐയുടെ അവധി ആറ് ദിവസമാകും. ജീവനക്കാരുടെ പണിമുടക്കും, നാലാം ശനിയാഴ്ചയും ഞായറും ബലിപെരുന്നാളുമാണ് ഇത്രയും അവധികള്‍ക്ക് കാരണം.

ഓള്‍ ഇന്ത്യ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ നേതൃത്വത്തില്‍ മെയ് 25, 26 തീീയതികളിലാണ് പണിമുടക്ക് നടക്കുന്നത്. ബാങ്കിലെ സ്ഥിരം ജോലികള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പുതിയ നിയമനങ്ങള്‍ നടത്തണമെന്ന് ഉള്‍പ്പെടെ 16 ആവശ്യങ്ങള്‍ സംഘടന മുന്നോട്ടുവെക്കുന്നു.

Also Read: SBI Staff Strike: എസ്ബിഐ അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ല; അവധി മെയ് 28ലേക്കും നീളും

ബാങ്കിലെ സ്ഥിരം ജോലികള്‍ക്ക് പുറംകരാര്‍ നല്‍കുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ഗ്രാമീണ മേഖലയിലെ യുവാക്കളെയും തൊഴില്‍ നേടുന്നതില്‍ നിന്ന് വിലക്കുന്നു. മാത്രമല്ല, ബാങ്ക് ജോലികള്‍ക്ക് പുറംകരാര്‍ നല്‍കുന്നത് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നതിനും വഴിവെക്കുന്നതായി സംഘടന.

സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. നേരത്തെ ജൂണ്‍ അഞ്ചിനായിരിക്കും സ്‌കൂളുകള്‍ തുറക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും, ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. സ്‌കൂള്‍ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ല കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ആദ്യഘട്ടത്തിലുള്ള പാഠപുസ്തകങ്ങളെല്ലാം തന്നെ നീക്കം ചെയ്യാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.

English Summary

The Kerala government has announced an additional holiday on May 28 along with the existing May 27 holiday for Bakrid celebrations. The decision extends the festive break for students, government employees, and various institutions across the state.

Follow Us