AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Veena Nair : ഉറപ്പില്ലാതെ വലിയൊരു പ്രസ്ഥാനത്തിനൊപ്പം നിന്ന് മത്സരിക്കാൻ നമുക്ക് സാധിക്കില്ല, പ്രതികരണവുമായി വീണാ നായർ

Actress Veena Nair Opens Up After Election Setback: സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ വീണ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷ അംഗീകരിച്ച് വോട്ടർ പട്ടികയിൽ പേര് വരാൻ ഏഴ് ദിവസത്തോളം സമയമെടുക്കുമെന്നും, അതിനുള്ളിൽ പത്രികാ സമർപ്പണത്തിനുള്ള സമയം കഴിയുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Veena Nair : ഉറപ്പില്ലാതെ വലിയൊരു പ്രസ്ഥാനത്തിനൊപ്പം നിന്ന് മത്സരിക്കാൻ നമുക്ക് സാധിക്കില്ല, പ്രതികരണവുമായി വീണാ നായർ
Veena NairImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 19 Mar 2026 | 05:16 PM

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നുള്ള ട്വന്റി 20 – എൻഡിഎ സ്ഥാനാർഥി വീണ നായർക്ക് തിരിച്ചടി. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ഇല്ലാത്തതിനാലാണ് വീണയുടെ സ്ഥാനാർഥിത്വം റദ്ദായത്. ഏറെ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ നടിക്ക് വോട്ടർ പട്ടികയിലെ സാങ്കേതിക പിഴവുകൾ വിനയാകുകയായിരുന്നു. സംഭവത്തിനു പിന്നാലെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് വീണ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

ഉറപ്പില്ലാതെ വലിയൊരു പ്രസ്ഥാനത്തിനൊപ്പം നിന്ന് മത്സരിക്കാൻ സാധിക്കില്ല. ആത്മാർഥമായി ആഗ്രഹിച്ച കാര്യമായതിനാൽ വലിയ വിഷമമുണ്ട്. രാഷ്ട്രീയ സമ്മർദ്ദങ്ങൾ കാരണമാണോ ഇത് നടക്കാത്തതെന്ന് അറിയില്ല. എന്നാണ് വീണ പ്രതികരിച്ചത്.

Also Read – ട്വൻ്റി-20 വീണ്ടും ഔട്ട്… വീണ നായർക്കും വോട്ടില്ല; ഏറ്റുമാനൂരിൽ ഇനിയാര്?

സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ വീണ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷ അംഗീകരിച്ച് വോട്ടർ പട്ടികയിൽ പേര് വരാൻ ഏഴ് ദിവസത്തോളം സമയമെടുക്കുമെന്നും, അതിനുള്ളിൽ പത്രികാ സമർപ്പണത്തിനുള്ള സമയം കഴിയുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ ചങ്ങനാശേരിയിലായിരുന്നു വീണയ്ക്ക് വോട്ടുണ്ടായിരുന്നത്.

വിലാസം മാറ്റിയതുമായി ബന്ധപ്പെട്ട കറക്ഷനുകൾ വരുത്താൻ വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കണ്ട് സാധ്യതകൾ പരിശോധിച്ചെങ്കിലും പത്രിക തള്ളാൻ സാധ്യതയുള്ളതിനാൽ മത്സരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കുകയായിരുന്നു.

നേരത്തെ സമാനമായ കാരണത്താൽ മറ്റൊരു സ്ഥാനാർഥിയായ ലക്ഷ്മി പ്രിയയ്ക്കും മത്സരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ വീണ നായർക്കും വോട്ടില്ലെന്ന് വ്യക്തമായതോടെ ഏറ്റുമാനൂർ മണ്ഡലത്തിൽ ട്വന്റി 20 പ്രതിസന്ധിയിലായിരിക്കുകയാണ്. സ്ഥാനാർഥിത്വം നഷ്ടമായെങ്കിലും ഏറ്റുമാനൂരിലെ ജനങ്ങൾക്കൊപ്പം എപ്പോഴും താനുണ്ടാകുമെന്ന് വീണ വ്യക്തമാക്കി.

Follow Us