AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026: അരനൂറ്റാണ്ടിനു ശേഷം മകനു വഴിമാറി പിജെ ജോസഫ്, തൊടുപുഴയിൽ അപു ജോൺ ജോസഫ് സ്ഥാനാർഥി

Apu John Joseph Kerala Congress Candidate in Thodupuzha: അപു നിലവിൽ കേരള കോൺഗ്രസ് സ്റ്റേറ്റ് കോർഡിനേറ്ററാണ്. കർഷക പ്രശ്നങ്ങളിലും പാർട്ടി പുനഃസംഘടനയിലും സജീവ ഇടപെടലുകൾ നടത്തിയതിലൂടെ ശ്രദ്ധേയനാണ് അപു.

Kerala Assembly Election 2026: അരനൂറ്റാണ്ടിനു ശേഷം മകനു വഴിമാറി പിജെ ജോസഫ്, തൊടുപുഴയിൽ അപു ജോൺ ജോസഫ് സ്ഥാനാർഥി
Apu John Joseph , Pj JosephImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 17 Mar 2026 | 08:42 PM

തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ അതികായനും കേരള കോൺഗ്രസ് ചെയർമാനുമായ പി. ജെ. ജോസഫ് സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വഴിമാറുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ തട്ടകമായ തൊടുപുഴയിൽ അദ്ദേഹം മത്സരിക്കില്ല. പകരം മകനും കേരള കോൺഗ്രസ് സ്റ്റേറ്റ് കോർഡിനേറ്ററുമായ അപു ജോൺ ജോസഫ് മണ്ഡലത്തിൽ ജനവിധി തേടും.

1970 മുതൽ തൊടുപുഴയുടെ രാഷ്ട്രീയ ചരിത്രം പി. ജെ. ജോസഫുമായി ഇഴചേർന്നു കിടക്കുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ പത്ത് തവണയാണ് അദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. കേരള കോൺഗ്രസിന്റെ കരുത്തുറ്റ കോട്ടയായി തൊടുപുഴയെ മാറ്റിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിർണ്ണായകമാണ്. ആരോഗ്യപരമായ കാരണങ്ങളാലും പാർട്ടിയിൽ പുതിയ തലമുറയ്ക്ക് അവസരം നൽകുന്നതിന്റെ ഭാഗമായുമാണ് അദ്ദേഹം ഇത്തവണ മാറിനിൽക്കാൻ തീരുമാനിച്ചത്.

നിലവിൽ കേരള കോൺഗ്രസിന്റെ സംഘടനാരംഗത്ത് സജീവമായ അപു ജോൺ ജോസഫ്, പിതാവിന്റെ പിൻഗാമിയായി എത്തുമ്പോൾ മണ്ഡലത്തിൽ വലിയ സ്വീകാര്യതയാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. പി. ജെ. ജോസഫ് മത്സരിക്കുന്നില്ലെങ്കിൽ മാത്രം താൻ മത്സരരംഗത്തേക്ക് വരാമെന്ന് അപു നേരത്തെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

Also Read: Kerala Assembly Election 2026: ലീഗിന്റെ പട്ടികയുമെത്തി; ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളിതാ

അപു നിലവിൽ കേരള കോൺഗ്രസ് സ്റ്റേറ്റ് കോർഡിനേറ്ററാണ്. കർഷക പ്രശ്നങ്ങളിലും പാർട്ടി പുനഃസംഘടനയിലും സജീവ ഇടപെടലുകൾ നടത്തിയതിലൂടെ ശ്രദ്ധേയനാണ് അപു. അഞ്ച് പതിറ്റാണ്ടായി പിതാവ് കാത്തുസൂക്ഷിച്ച വോട്ട് ബാങ്ക് നിലനിർത്തുക എന്ന വലിയൊരു ദൗത്യമാണ് അപുവിനു മുന്നിലുള്ളത്.

യുഡിഎഫ് രാഷ്ട്രീയത്തിലെ ചലനങ്ങൾ

പി. ജെ. ജോസഫിനെപ്പോലെ ഒരു മുതിർന്ന നേതാവ് മാറിനിൽക്കുന്നത് യുഡിഎഫ് ക്യാമ്പിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എങ്കിലും, അദ്ദേഹത്തിന്റെ സാന്നിധ്യം പ്രചാരണ രംഗത്ത് ഉടനീളം ഉണ്ടാകുന്നത് അപുവിനും മറ്റ് യുഡിഎഫ് സ്ഥാനാർത്ഥികൾക്കും കരുത്താകും. കർഷക വോട്ടുകൾക്കും സഭയുടെ പിന്തുണയ്ക്കും വലിയ പ്രാധാന്യമുള്ള തൊടുപുഴയിൽ അപുവിന്റെ സ്ഥാനാർത്ഥിത്വം വിജയകരമാകുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.

Follow Us