AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Assembly Election 2026: ആറന്മുള അല്‍പം വിഷയമാണ്; ചരിത്രം ആവര്‍ത്തിച്ചാല്‍ വീണയാണ് താരം, വാശിയോടെ അബിനും കുമ്മനവും

Aranmula Election 2026 Update: 2021ല്‍ നടന്ന അവസാന നിയമസഭ തെരഞ്ഞെടുപ്പില്‍ 73,450 വോട്ടുകള്‍ നേടിയായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. ഐഎന്‍സി സ്ഥാനാര്‍ഥിയായ കെ ശിവദാസന്‍ നായര്‍ക്ക് 56,654 വോട്ടുകളാണ് നേടാനായത്. ബിജെപിയുടെ ബിജു മാത്യുവിന് 21,099 വോട്ടുകളും ലഭിച്ചു.

Kerala Assembly Election 2026: ആറന്മുള അല്‍പം വിഷയമാണ്; ചരിത്രം ആവര്‍ത്തിച്ചാല്‍ വീണയാണ് താരം, വാശിയോടെ അബിനും കുമ്മനവും
അബിന്‍ വര്‍ക്കി, വീണ ജോര്‍ജ്, കുമ്മനം രാജശേഖരന്‍ Image Credit source: Facebook
Shiji M K
Shiji M K | Updated On: 21 Mar 2026 | 01:03 PM

കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ നിയമസഭ മണ്ഡലങ്ങളിലൊന്നാണ് ആറന്മുള. എല്‍ഡിഎഫിനോട് ചായ്വുള്ള മണ്ഡലങ്ങളില്‍ ഒന്നുകൂടിയാണിത്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലും ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എന്നാല്‍ ഇവിടെ ആരെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തുമെന്ന കാര്യത്തില്‍ മുന്നണികള്‍ക്കിടയില്‍ തുടക്കം മുതല്‍ക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് തന്നെയാണ് അക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വലഞ്ഞതും.

ആറന്മുളയുടെ രാഷ്ട്രീയം

എല്ലാ രാഷ്ട്രീയ മുന്നണികളും ഒരുപോലെ സാന്നിധ്യം തെളിയിക്കുന്ന മണ്ഡലമാണിത്. കാലക്രമേണ ഒട്ടേറെ മാറ്റങ്ങള്‍ക്ക് മണ്ഡലം വഴങ്ങിയെങ്കിലും എല്‍ഡിഎഫ് അനുകൂല നിലപാടുകള്‍ വിട്ടുകളഞ്ഞിട്ടില്ല. ശക്തമായ രാഷ്ട്രീയ മത്സരം, സ്ഥാനാര്‍ഥികളുടെ വ്യക്തിപരമായ സ്വാധീനം, പ്രാദേശിക പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നു.

പത്തനംതിട്ട നഗരസഭ, ആറന്മുള, ചെന്നീര്‍കര, ഇലന്തൂര്‍, കോഴഞ്ചേരി, മല്ലപ്പുഴശേരി, മെഴുവേലി, നാരങ്ങാനം, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, കുളനട, ഓമല്ലൂര്‍ എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് ആറന്മുള മണ്ഡലം. പത്തനംതിട്ട നഗരസഭ, ആറന്മുള, ചെന്നീര്‍കര, ഇലന്തൂര്‍, കോഴഞ്ചേരി, മല്ലപ്പുഴശേരി, മെഴുവേലി, നാരങ്ങാനം, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി പഞ്ചായത്ത് എന്നിവ യുഡിഫും, കുളനട പഞ്ചായത്ത് എല്‍ഡിഎഫും ഓമല്ലൂര്‍ പഞ്ചായത്ത് എന്‍ഡിഎയും ഭരിക്കുന്നു.

2021ലെ വോട്ടിങ് ശതമാനം

2021ല്‍ നടന്ന അവസാന നിയമസഭ തെരഞ്ഞെടുപ്പില്‍ 73,450 വോട്ടുകള്‍ നേടിയായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. ഐഎന്‍സി സ്ഥാനാര്‍ഥിയായ കെ ശിവദാസന്‍ നായര്‍ക്ക് 56,654 വോട്ടുകളാണ് നേടാനായത്. ബിജെപിയുടെ ബിജു മാത്യുവിന് 21,099 വോട്ടുകളും ലഭിച്ചു.

Also Read: Kollam Constituency Election 2026: കാൽ നൂറ്റാണ്ടിൻ്റെ ചരിത്രം മാറുമോ? കൊല്ലത്ത് ഇടത് കാറ്റ് മാറി വീശുമോ; പ്രവചനാതീതമായ പോരാട്ടഭൂമി

2026ല്‍ അങ്കം മുറുകും

എല്‍ഡിഎഫ് സ്ഥാനാര്‍ഥി- വീണ ജോര്‍ജ്
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി- അബിന്‍ വര്‍ക്കി
എന്‍ഡിഎ സ്ഥാനാര്‍ഥി- കുമ്മനം രാജശേഖരന്‍

2026ല്‍ എന്താകും?

മൂന്നാം തവണയും മിന്നും വിജയം നേടാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് വീണ ജോര്‍ജ്. എന്നാല്‍ മണ്ഡലത്തിലെ പഞ്ചായത്തുകളും നഗരസഭയും പിടിക്കാന്‍ സാധിച്ചതിനാല്‍ ഇത്തവണ അധികാരം തങ്ങളിലേക്കെത്തുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുമുണ്ട്. കുമ്മനം രാജശേഖരനെ വെച്ചൊരു അത്യുഗ്രന്‍ പരീക്ഷണത്തിനാണ് ബിജെപി ഇറങ്ങിയിരിക്കുന്നത്. മൂന്ന് സ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ ശക്തമായ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. 2016 മുതല്‍ മത്സരരംഗത്തുള്ള വീണ ജോര്‍ജിന് വീണ്ടും വിജയം നേടാനാകുകയാണെങ്കില്‍ അത് ചരിത്രമാണ്. കെ ശിവദാസന് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള അബിന്‍ വര്‍ക്കിയുടെ നീക്കങ്ങളും ശക്തമാണ്.

Follow Us