AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Assembly Election 2026: ഒടുവിൽ പ്രഖ്യാപനം എത്തി! കണ്ണൂർ പിടിക്കാൻ മോഹനൻ, നേമത്ത് ശബരീനാഥൻ; കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക

Congress Second Candidate List: ചർച്ചകൾക്കൊടുവിൽ കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കില്ലെന്നും നേതൃത്വം സ്ഥിരീകരിച്ചു. തനിക്ക് പാർട്ടിയാണ് വലുതെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ട് പോലും മത്സരിക്കില്ലെന്നും അദ്ദേഹം ഒടുവിൽ വ്യക്തമാക്കി. സുധാകരൻ്റെ പിൻവാങ്ങലിന് പിന്നാലെ കണ്ണൂരിൽ സ്ഥാനാർത്ഥിയായി ടി ഒ മോഹനനെ കോൺ​ഗ്രസ് പ്രഖ്യാപിച്ചു.

Kerala Assembly Election 2026: ഒടുവിൽ പ്രഖ്യാപനം എത്തി! കണ്ണൂർ പിടിക്കാൻ മോഹനൻ, നേമത്ത് ശബരീനാഥൻ; കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക
K S Sabarinathan, T O MohananImage Credit source: Facebook
Neethu Vijayan
Neethu Vijayan | Updated On: 20 Mar 2026 | 08:26 AM

തിരുവനന്തപുരം: നീണ്ട തർക്കങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇന്നലെ രാത്രിയോടെ പ്രഖ്യാപിച്ചത്. ചർച്ചകൾക്കൊടുവിൽ കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കില്ലെന്നും നേതൃത്വം സ്ഥിരീകരിച്ചു. തനിക്ക് പാർട്ടിയാണ് വലുതെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ട് പോലും മത്സരിക്കില്ലെന്നും അദ്ദേഹം ഒടുവിൽ വ്യക്തമാക്കി. സുധാകരൻ്റെ പിൻവാങ്ങലിന് പിന്നാലെ കണ്ണൂരിൽ സ്ഥാനാർത്ഥിയായി ടി ഒ മോഹനനെ കോൺ​ഗ്രസ് പ്രഖ്യാപിച്ചു.

ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന തിരുവനന്തപുരം ജില്ലയിലെ നേമത്ത് കെഎസ് ശബരീനാഥനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തുന്നത്. ആറന്മുളയിൽ മന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി രം​ഗത്തിറങ്ങും. തൃപ്പൂണിത്തുറയിൽ ദീപക് ജോയിയാണ് സ്ഥാനാർത്ഥി. തൃപ്പൂണിത്തുറയിൽ തുടക്കത്തിൽ പരിഗണിച്ചിരുന്ന എം ലിജു കായംകുളത്തെ സ്ഥാനാർത്ഥിയാകും.

ALSO READ: ‘പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്’; മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ സുധാകരൻ

അടൂർ പ്രകാശ് മത്സരിക്കാൻ ആഗ്രഹിച്ച കോന്നിയിൽ സാമുദായിക പ്രാതിനിധ്യം കണക്കിലെടുത്ത് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെ മത്സരിപ്പിക്കും. ഇടുക്കിയിൽ റോയ് കെ പൗലോസാണ് രം​ഗത്തുള്ളത്. നേതൃത്വത്തിലെ എതിർപ്പുകൾക്കൊടുവിൽ തൃക്കരിപ്പൂരിൽ പാർട്ടി വക്താവ് സന്ദീപ് വാര്യർ മത്സരിക്കും. നാല് സീറ്റുകളിലാണ് കോൺഗ്രസ് സ്വതന്ത്രരെ പിന്തുണക്കുക. ഇതിൽ മൂന്ന് പേർ സിപിഎം വിമതരാണ്. അമ്പലപ്പുഴയിൽ ജി സുധാകരനേയും തളിപ്പറമ്പിൽ ടി കെ ഗോവിന്ദനേയും ഒറ്റപ്പാലത്ത് പി കെ ശശിയേയുമാണ് കോൺഗ്രസ് പിന്തുണ അറിയിച്ചിരിക്കുന്നത്.

സ്ഥാനാർത്ഥി പട്ടികയുടെ പൂർണവിവരം

ഉദുമ-കെ നീലകണ്ഠൻ, തൃക്കരിപ്പൂർ-സന്ദീപ് വാര്യർ, കല്യാശ്ശേരി-രാജീവൻ കപ്പച്ചേരി, കണ്ണൂർ- അഡ്വ. ടി ഒ മോഹനൻ, മട്ടന്നൂർ-ചന്ദ്രൻ തില്ലങ്കേരി, പട്ടാമ്പി-ടി പി ഷാജി, ഷൊർണൂർ-പി ഹരിഗോവിന്ദൻ, കുന്നംകുളം-പി ടി അജയമോഹൻ, വടക്കാഞ്ചേരി-വൈശാഖ് നാരായണസ്വാമി, പെരുമ്പാവൂർ-മനോജ് മൂത്തേടൻ, തൃപ്പൂണിത്തുറ-ദീപക് ജോയ്, കൊച്ചി-മുഹമ്മദ് മുഹമ്മദ് ഷിയാസ്, വൈപ്പിൻ-ടോണി ചമ്മണി, ഏറ്റുമാനൂർ-നാട്ടകം സുരേഷ്, കാഞ്ഞിരപ്പള്ളി-പ്രൊഫ. റോണി കെ ബേബി, പൂഞ്ഞാർ-സെബാസ്റ്റിയൻ എം ജെ, ദേവികുളം- എഫ് രാജ, ഉടുമ്പൻചോല-അഡ്വ. സേനാപതി വേണു, ഇടുക്കി-റോയ് കെ പൗലോസ്, പീരുമേട്-അഡ്വ. സിറിയക് തോമസ്

ആലപ്പുഴ- എഡി തോമസ്, കായംകുളം-എം ലിജു, ചെങ്ങന്നൂർ-എബി കുര്യാക്കോസ്, റാന്നി-പഴകുളം മധു, കോന്നി-സതീഷ് കൊച്ചുപറമ്പിൽ, അടൂർ-ശാന്തകുമാർ, ചടയമംഗലം-എം എം നസീർ, ആറന്മുള-അബിൻ വർക്കി, വർക്കല-വർക്കല കഹാർ, നെടുമങ്ങാട്-മീനാങ്കൽ കുമാർ, വാമനപുരം-സുധീർഷ പാലോട്, കഴക്കൂട്ടം-ടി ശരത്ചന്ദ്രപ്രസാദ്, നേമം-കെ എസ് ശബരീനാഥൻ, അരുവിക്കര-വി എസ് ശിവകുമാർ, കാട്ടാക്കട-എം ആർ ബൈജു, പാറശ്ശാല-നെയ്യാറ്റിൻകര സനൽ, നെയ്യാറ്റിൻകര-എൻ ശക്തൻ

Follow Us