AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026: തിരഞ്ഞെടുപ്പ് അങ്കത്തിന് തുടക്കം; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; കളത്തിലിറങ്ങുന്നത് കരുത്തർ!

Kerala Assembly Election CPI Candidates List: സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണയും കളത്തിലിറങ്ങും. കേരളത്തിൽ ഏപ്രിൽ 9-ന് ഒറ്റഘട്ടമായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ മിനിറ്റുകൾക്കകമാണ് സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്.

Kerala Assembly Election 2026: തിരഞ്ഞെടുപ്പ് അങ്കത്തിന് തുടക്കം; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; കളത്തിലിറങ്ങുന്നത് കരുത്തർ!
മന്ത്രിമാരിൽ കെ രാജൻ, ജി ആർ അനിൽ, ജെ ചിഞ്ചുറാണി, പി പ്രസാദ്Image Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 15 Mar 2026 | 08:17 PM

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം (Kerala Assembly Election 2026) അടുക്കുമ്പോൾ സംസ്ഥാനത്ത് ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ (CPI Candidates List). സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണയും കളത്തിലിറങ്ങും. കേരളത്തിൽ ഏപ്രിൽ 9-ന് ഒറ്റഘട്ടമായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ മിനിറ്റുകൾക്കകമാണ് സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്.

മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് സിപിഐ പ്രഖ്യാപിച്ചിരിക്കുന്നത്. നിലിവിലെ മന്ത്രിയായ കെ രാജന് മാത്രമാണ് സ്ഥരമാറ്റം ഉണ്ടായിരിക്കുന്നത്. മറ്റ് മൂന്ന് മന്ത്രിമാരും അതേ മണ്ഡലത്തിൽ തന്നെയാണ് ഇക്കുറിയും മത്സരത്തിനിറങ്ങുന്നത്. തൃശ്ശൂരിൽ സിറ്റിങ് എംഎൽഎ പി ബാലചന്ദ്രന് പകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണനാണ് മത്സരിക്കുക.

പ്രതിപക്ഷനേതാവ് വി ഡി സതീശനെ എതിരായി പറവൂരിൽ സിപിഐയുടെ ഇടി ടൈസൺ ആണ് മത്സരിക്കുക. നിലവിൽ കയ്പമംഗലം എംഎൽഎയാണ് മന്ത്രിമാരിൽ കെ രാജൻ ഒല്ലൂരിൽ രം​ഗത്തിറങ്ങുന്നത്. ജി ആർ അനിൽ നെടുമങ്ങാട് ജനവിധി തേടുമ്പോൾ ജെ ചിഞ്ചുറാണി ചടയമംഗലത്തും പി പ്രസാദ് ചേർത്തലയിലും മത്സരിക്കും.

സിറ്റിങ് എംഎൽഎമാരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടക്കം എട്ടു പേരയൊണ് സിപിഐ ഇക്കുറി മാറ്റിയത്. മഞ്ചേരിയിൽ സിപിഐ സ്വതന്ത്രനായി എം മുസ്തഫ മത്സരിക്കും.

 

Follow Us