Kerala Assembly Election 2026: ട്വൻ്റി-20 വീണ്ടും ഔട്ട്… വീണ നായർക്കും വോട്ടില്ല; ഏറ്റുമാനൂരിൽ ഇനിയാര്?

Ettumanoor Twenty20 Candidate Veena Nair: മണ്ഡലത്തിൽ പുതിയ സ്ഥാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ട്വൻ്റി-20. മുമ്പ് പെരുമ്പാവൂരിലെ ട്വൻ്റി-20 സ്ഥാനാർത്ഥി നടി ലക്ഷമി പ്രിയയ്ക്കും സമാനമായ സാഹചര്യം നേരിടേണ്ടി വന്നിരുന്നു. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചാൽ അത് തള്ളിപ്പോകും.

Kerala Assembly Election 2026: ട്വൻ്റി-20 വീണ്ടും ഔട്ട്... വീണ നായർക്കും വോട്ടില്ല; ഏറ്റുമാനൂരിൽ ഇനിയാര്?

Veena Nair

Published: 

19 Mar 2026 | 02:59 PM

കോട്ടയം: ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ ട്വൻ്റി-20 പ്രഖ്യാപിച്ച സ്ഥാനാർത്ഥി നടി വീണാ നായരുടെ (Twenty20 Candidate Veena Nair) പേര് വോട്ടർ പട്ടികയിലില്ല. ഏറ്റുമാനൂരിൽ ഇനിയാരെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മണ്ഡലത്തിൽ പുതിയ സ്ഥാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ട്വൻ്റി-20. മുമ്പ് പെരുമ്പാവൂരിലെ ട്വൻ്റി-20 സ്ഥാനാർത്ഥി നടി ലക്ഷമി പ്രിയയ്ക്കും സമാനമായ സാഹചര്യം നേരിടേണ്ടി വന്നിരുന്നു.

ALSO READ: മരണം വരെ വോട്ട് ബിജെപിക്കെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ ഇനി പെരുമ്പാവൂരിൽ ട്വന്റി-20 സ്ഥാനാർത്ഥി

തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ, പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരിൽ വീണ നായർ, അങ്കമാലിയിൽ പ്രോമി കുര്യാക്കോസ് എന്നിങ്ങനെയാണ് ട്വൻറി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിലവിൽ ഏറ്റുമാനൂരിലും പെരുമ്പാവൂരിലും സ്ഥാനാർത്ഥി നിർണയം പ്രതിസന്ധിയിലാണ്. കൂടുതൽ സെലിബ്രിറ്റികൾ പാർട്ടിയുടെ ഭാഗമായി ഇനിയും മൽസരരംഗത്തുണ്ടാകുമെന്നാണ് ട്വൻറി-20 നേരത്തെ അറിയിച്ചത്.

വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചാൽ അത് തള്ളിപ്പോകും. സെലിബ്രിറ്റികളെയും ടെലിവിഷൻ താരങ്ങളെയും ഉൾപ്പെടുത്തി കഴിഞ്ഞ ദിവസമാണ് സാബു ജേക്കബ് ട്വൻ്റി-20യുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. പെരുമ്പാവൂരിലെ സ്ഥാനാർത്ഥി ആരെന്നുള്ളതിന് ഇന്ന് തീരുമാനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?