AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Assembly Election 2026: മരണം വരെ വോട്ട് ബിജെപിക്കെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ ഇനി പെരുമ്പാവൂരിൽ ട്വന്റി-20 സ്ഥാനാർത്ഥി

Amma-vice-president Lakshmi Priya twenty20 candidate: അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എബിവിപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാൽ, വികസന രാഷ്ട്രീയത്തിന് മുൻതൂക്കം നൽകുന്ന ട്വന്റി-20-യുടെ ഭാഗമായി പെരുമ്പാവൂർ പിടിച്ചെടുക്കാനാണ് ലക്ഷ്മി പ്രിയ ഇപ്പോൾ തയ്യാറെടുക്കുന്നത്.

Kerala Assembly Election 2026: മരണം വരെ വോട്ട് ബിജെപിക്കെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ ഇനി പെരുമ്പാവൂരിൽ ട്വന്റി-20 സ്ഥാനാർത്ഥി
Lakshmi PriyaImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 17 Mar 2026 | 06:22 PM

കൊച്ചി: രാഷ്ട്രീയ നിലപാടുകൾ കൊണ്ട് എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നടി ലക്ഷ്മി പ്രിയ സജീവ രാഷ്ട്രീയത്തിലേക്ക്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി-20 സ്ഥാനാർത്ഥിയായി താരം ജനവിധി തേടും. പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നാണ് ലക്ഷ്മി പ്രിയ മത്സരിക്കുന്നത്. നിലവിൽ താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് താരം.

ബിജെപിയോടുള്ള തന്റെ കടുത്ത ആഭിമുഖ്യം പലതവണ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ലക്ഷ്മി പ്രിയ. ബിജെപി ജയിച്ചാലും തോറ്റാലും മരണം വരെ എന്റെ വോട്ട് പാർട്ടിക്കായിരിക്കും എന്ന താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചർച്ചയായിരുന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എബിവിപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാൽ, വികസന രാഷ്ട്രീയത്തിന് മുൻതൂക്കം നൽകുന്ന ട്വന്റി-20-യുടെ ഭാഗമായി പെരുമ്പാവൂർ പിടിച്ചെടുക്കാനാണ് ലക്ഷ്മി പ്രിയ ഇപ്പോൾ തയ്യാറെടുക്കുന്നത്.

താരപ്പൊലിമയിൽ ട്വന്റി-20 പട്ടിക

ലക്ഷ്മി പ്രിയയ്ക്ക് പുറമെ മറ്റ് പ്രമുഖ താരങ്ങളെയും ട്വന്റി-20 ഇത്തവണ രംഗത്തിറക്കിയിട്ടുണ്ട്. ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ കൊച്ചിയിലെ നിർണ്ണായക മണ്ഡലമായ തൃക്കാക്കരയിൽ നിന്ന് മത്സരിക്കും. നർത്തകിയും നടിയുമായ വീണ നായർ ഏറ്റുമാനൂർ മണ്ഡലത്തിൽ എൻഡിഎ പിന്തുണയുള്ള ട്വന്റി-20 സ്ഥാനാർത്ഥിയായി ജനവിധി തേടും. നടി അഞ്ജലി നായർ തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് മത്സരിക്കുന്നത്.

Follow Us