Nattika Constituency Election 2026: ചുവപ്പിൽ നിന്ന് കാവിയിലേക്ക്… നാട്ടികയിൽ വോട്ടുകൾ ഭിന്നിക്കുമോ?; മുകുന്ദൻ്റെ നീക്കം ആരെ തുണയ്ക്കും

Thrissur Nattika Constituency Election 2026: കാലങ്ങളായി ഇടതുപക്ഷത്തിനൊപ്പം നിന്ന ഒരു ജനപ്രതിനിധി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൂറുമാറുമ്പോൾ അത് കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ഈ ഒരു മാറ്റത്തിന് പിന്നാലെ കേരളം ഉറ്റുനോക്കുന്ന പോരാട്ടഭൂമിയായി മാറിയിരിക്കുകയാണ് നാട്ടിക. എൽഡിഎഫിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് സിപിഐയിൽ നിന്ന് മുകുന്ദൻ ബിജിപിയിലേക്ക് അപ്രതീക്ഷിതമായി മാറിയത്.

Nattika Constituency Election 2026: ചുവപ്പിൽ നിന്ന് കാവിയിലേക്ക്... നാട്ടികയിൽ വോട്ടുകൾ ഭിന്നിക്കുമോ?; മുകുന്ദൻ്റെ നീക്കം ആരെ തുണയ്ക്കും

CC Mukundan

Published: 

19 Mar 2026 | 06:15 PM

സംസ്ഥാനത്താനമാകെ തിരഞ്ഞെടുപ്പ് ആവേശത്തിൻ്റെ കൊടുമുടിയിലാണ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൽ, പ്രചാരണ പരിപാടികൾ, നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ എന്നിങ്ങനെ പാർട്ടി നേതൃത്വങ്ങൾ തിരക്കോടെ തിരക്ക്. രാഷ്ട്രീയ കേരളത്തിലെ തിരഞ്ഞെടുപ്പ് ചർച്ചയിലെ പ്രധാന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ ജില്ലയിലെ നാട്ടിക. എന്നാൽ മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം ആകെ മാറ്റിമറിച്ചുകൊണ്ടാണ് സിറ്റിംഗ് എംഎൽഎ സി സി മുകുന്ദൻ കഴഞ്ഞിടക്ക് ബിജെപിയിലേക്ക് ചേക്കേറിയത്.

കാലങ്ങളായി ഇടതുപക്ഷത്തിനൊപ്പം നിന്ന ഒരു ജനപ്രതിനിധി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൂറുമാറുമ്പോൾ അത് കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ഈ ഒരു മാറ്റത്തിന് പിന്നാലെ കേരളം ഉറ്റുനോക്കുന്ന പോരാട്ടഭൂമിയായി മാറിയിരിക്കുകയാണ് നാട്ടിക. എൽഡിഎഫിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് സിപിഐയിൽ നിന്ന് മുകുന്ദൻ ബിജിപിയിലേക്ക് അപ്രതീക്ഷിതമായി മാറിയത്. എന്നാൽ ബിജെപി സ്ഥാനാർത്ഥിയായി മുകുന്ദൻ എത്തുമ്പോൾ ഇടതിൽ വലിയൊരു ശതമാനം വോട്ടുകൾ ഭിന്നിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ALSO READ: ചെങ്ങന്നൂരിൽ ഇത്തവണയും ചെങ്കൊടി പാറുമോ?; അതോ അപ്രതീക്ഷിത ട്വിസ്റ്റോ, മണ്ഡലം ആർക്കൊപ്പം

നാട്ടികയിലെ ഇടതുപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ മുകുന്ദൻ്റെ ഈ മാറ്റത്തിന് കാരണമാകുമോ എന്നത് പലരും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സ്വന്തം വോട്ടുകളിൽ ചോർച്ചയുണ്ടാകുന്നത് ഇടതുപക്ഷത്തിൻ്റെ വിജയസാധ്യതയെയാണ് ബാധിക്കുന്നത്. മുൻ എംഎൽഎ സിപിഐയിലെ ഗീത ഗോപി അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് എത്തുന്നതും വലിയ ചർച്ചയായിക്കഴിഞ്ഞു. കഴിഞ്ഞ തവണത്തെ അതേ സ്ഥാനാർഥിയെ തന്നെയായ സുനിൽ ലാലൂരിനെ തന്നെയാണ് കോൺഗ്രസ് ഇത്തവണയും രം​ഗത്തിറക്കിയിരിക്കുന്നത്. നാട്ടികയിൽ ഇനിയാര്? മണ്ഡലം ആർക്കൊപ്പം എന്നുള്ളതാണ് കേരളം ഉറ്റുനോക്കുന്നത്.

നാട്ടികയുടെ മുഖം

തൃശൂർ ജില്ലയിൽ ഉൾപ്പെടുന്ന ഒരു പ്രധാന നിയമസഭാ മണ്ഡലമാണ് നാട്ടിക. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐയുടെ സ്ഥാനാർത്ഥിയായ സി സി മുകുന്ദനാണ് വിജയകൊടി പാറിച്ചത്. യുഡിഎഫിൻ്റെ സുനിൽ ലാലൂരിനെ 28431 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാട്ടിക നിയോജകമണ്ഡലത്തിൽ 210151 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 99730 പുരുഷന്മാരും 110416 സ്ത്രീ വോട്ടർമാരും ഉൾപ്പെടുന്നു. ഈ മണ്ഡലത്തിൽ 3888 പോസ്റ്റൽ വോട്ടുകളാണ് കഴിഞ്ഞ തവണ രേഖപ്പെടുത്തിയത്.

2016-ൽ നാട്ടിക മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 196569 ആയിരുന്നു. ഇതിൽ 91884 പേർ പുരുഷന്മാരും 104684 പേർ സ്ത്രീകളുമാണ്. 2021-ൽ നാട്ടിക നിയമസഭാ മണ്ഡലത്തിൽ 72.88 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?