AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chengannur Constituency Election 2026: ചെങ്ങന്നൂരിൽ ഇത്തവണയും ചെങ്കൊടി പാറുമോ?; അതോ അപ്രതീക്ഷിത ട്വിസ്റ്റോ, മണ്ഡലം ആർക്കൊപ്പം

Kerala Chengannur Constituency Assembly Election 2026: രാഷ്ട്രീയ കേരളം ഉറ്റനോക്കുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നായത് കൊണ്ട് തന്നെ ഇവിടെ നടക്കാൻ പോകുന്നത് ഒരു ത്രികോണ മത്സരമാണ്. യുഡിഎഫിൻ്റെ സ്ഥാനാർത്ഥിയെ കൂടി പുറത്തുവിട്ടാൽ മാത്രമെ ആര് ആർക്കൊപ്പം എന്ന ചോദ്യത്തിന് ഉത്തരമാകുകയുള്ളൂ. വികസനത്തുടർച്ചയും രാഷ്ട്രീയ അട്ടിമറികളും നേർക്കുനേർ വരുന്ന ഈ പോരാട്ടഭൂമിയിൽ അടുത്ത അഞ്ച് വർഷം ആര് ഭരിക്കും എന്നുള്ളത് ഏപ്രിൽ ഒമ്പതിന് ജനങ്ങൾ വിധിയെഴുതും.

Chengannur Constituency Election 2026: ചെങ്ങന്നൂരിൽ ഇത്തവണയും ചെങ്കൊടി പാറുമോ?; അതോ അപ്രതീക്ഷിത ട്വിസ്റ്റോ, മണ്ഡലം ആർക്കൊപ്പം
സജി ചെറിയാൻImage Credit source: PTI/ Facebook (Saji Cheriyan)
Neethu Vijayan
Neethu Vijayan | Published: 18 Mar 2026 | 04:42 PM

രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയാണ്. കത്തുന്ന ചൂടിനൊപ്പം നാടെങ്ങും തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തിക്കഴിഞ്ഞു. ഏതൊക്കെ മണ്ഡലങ്ങളിൽ ആരൊക്കെ സ്ഥാനാർത്ഥിയാകണം എന്നതടക്കം നിശ്ചയിച്ചുകഴിഞ്ഞു. 2026 ഏപ്രിൽ ‌ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി മുന്നണികൾ ഒരുങ്ങിക്കഴിഞ്ഞു. ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കൊടും വേനലിനെ കാറ്റിൽ പറത്തിയാണ് പ്രചാരണപരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

മൂന്നാം പിണറായി സർക്കാരിൻ്റെ ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽഡിഎഫും, അധികാരം തിരിച്ചുപിടിക്കാൻ യുഡിഎഫും, കേരളത്തിൽ താമരയുടെ കരുത്ത് തെളിയിക്കാൻ എൻഡിഎയും തമ്മിൽ ശക്തമായ ത്രികോണ പോരാട്ടമാണ് ഇക്കുറി അരങ്ങേറുന്നത്. കേരളം ഒന്നാകെ നോക്കിക്കാണുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നാണ് ചെങ്ങന്നൂർ. മണ്ഡലത്തിലെ എൽഡിഎഫ് കോട്ട കാക്കാൻ ഇത്തവണയും സജി ചെറിയാൻ തന്നെയാണ് കളത്തിലിറങ്ങുന്നത്.

ALSO READ: പൈതൃകവും രാഷ്ട്രീയവും മാറ്റുരയ്ക്കുന്ന പോരാട്ടഭൂമി; തൃപ്പൂണിത്തുറ പഠിപ്പിക്കുന്ന തിരഞ്ഞെടുപ്പിലെ രാജതന്ത്രങ്ങൾ

എന്നാൽ യുഡിഎഫിൻ്റെ ചെങ്ങന്നൂരിലെ കരുത്തുറ്റ സ്ഥാനാർത്ഥി നിർണയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി എം വി ഗോപകുമാറാണ് അരങ്ങത്ത് എത്തുന്നത്. സജി ചെറിയാൻ ഹാട്രിക് അടിക്കുമോ എന്നതാണ് മണ്ഡലത്തിലെ പ്രധാന ചർച്ച. പോരാട്ടഭൂമിയിൽ രണ്ട് തവണ വിജയിച്ച് കയറിയ മന്ത്രി സജി ചെറിയാൻ തൻ്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഇത്തവണയും കരുതോടെ തന്നെയാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തവണ 20,000-ത്തിന് മുകളിൽ ഭൂരിപക്ഷത്തോടെയാണ് ഇടത് കോട്ടയിൽ ചെങ്കൊടി പാറിയത്.

ചെങ്ങന്നൂരിൻ്റെ യഥാർത്ഥ മുഖം

കേരള നിയമസഭയിലെ 140 മണ്ഡലങ്ങളിൽ 110-ാമത്തെ മണ്ഡലമാണ് ചെങ്ങന്നൂർ. മാവേലിക്കര ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് ചെങ്ങന്നൂർ നിയമസഭാ മണ്ഡലം വരുന്നത്. 2021ലെ ട്രെൻഡ് പരിശോധിച്ചാൽ സിപിഎമ്മിൻ്റെ സജി ചെറിയാൻ 32,093 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി എം മുരളിയെ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ 2,06,858 വോട്ടർമാരാണ് ഉണ്ടായിരുന്നത്.

ഇതിൽ 96,973 പേർ പുരുഷന്മാരും 1,09,884 പേർ സ്ത്രീകളുമാണ്. ഒരു വോട്ടർ മാത്രമാണ് ട്രാൻസ് ജൻഡർ വിഭാ​ഗത്തിൽ നിന്നുണ്ടായിരുന്നത്. മണ്ഡലത്തിൽ 4,213 പോസ്റ്റൽ വോട്ടുകളാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 2021 ൽ ചെങ്ങന്നൂരിലെ സർവീസ് വോട്ടർമാരുടെ എണ്ണം 1,122 ആയിരുന്നു. 2016-ൽ ചെങ്ങന്നൂർ മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1,95,270 ആയിരുന്നു. ഇതിൽ 90,186 പുരുഷന്മാരും 1,05,084 സ്ത്രീകളുമാണ്.

ചെങ്ങന്നൂർ ആകർക്കൊപ്പം?

രാഷ്ട്രീയ കേരളം ഉറ്റനോക്കുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നായത് കൊണ്ട് തന്നെ ഇവിടെ നടക്കാൻ പോകുന്നത് ഒരു ത്രികോണ മത്സരമാണ്. യുഡിഎഫിൻ്റെ സ്ഥാനാർത്ഥിയെ കൂടി പുറത്തുവിട്ടാൽ മാത്രമെ ആര് ആർക്കൊപ്പം എന്ന ചോദ്യത്തിന് ഉത്തരമാകുകയുള്ളൂ. എന്നാൽ എൽഡിഎഫ് മൂന്നാമതും വിജയിക്കുമോ എന്നതും മണ്ഡലത്തെ സംബന്ധിച്ച് പ്രധാന ചോദ്യമാണ്. വികസനത്തുടർച്ചയും രാഷ്ട്രീയ അട്ടിമറികളും നേർക്കുനേർ വരുന്ന ഈ പോരാട്ടഭൂമിയിൽ അടുത്ത അഞ്ച് വർഷം ആര് ഭരിക്കും എന്നുള്ളത് ഏപ്രിൽ ഒമ്പതിന് ജനങ്ങൾ വിധിയെഴുതും.

 

Follow Us