Kazhakkoottam Constituency Election 2026: ഐടി നഗരത്തിന്റെ മനസ്സ് എങ്ങോട്ട്? ഇടതും വലതും ബിജെപിയും നേർക്കുനേർ, കഴക്കൂട്ടം പ്രവചനാതീതം!
Kazhakkoottam Constituency Election 2026: തലസ്ഥാനത്തെ ഐടി നഗരമായ കഴക്കൂട്ടത്തിന്റെ വികസനത്തിന് ജനം എത്ര മാർക്ക് കൊടുക്കും? ഇടതിന് അനുകൂലമോ ജനങ്ങൾ മാറി ചിന്തിക്കുമോ എന്ന് പരിശോധിക്കാം.....

പ്രതീകാത്മക ചിത്രം
കേരളം വിധിയെഴുതാൻ ഇനി ആഴ്ചകൾ മാത്രം ബാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനവും ചുമരെഴുത്തുകളുമായി മുന്നണികൾ സജീവമാകുമ്പോൾ തങ്ങളുടെ സമ്മതിദായക അവകാശം ഉറപ്പിക്കാൻ ജനങ്ങളും റെഡിയാണ്. 140 മണ്ഡലങ്ങളിലെ ജനവിധിക്ക് ശേഷം തുടർഭരണമാണോ ചരിത്രം പിറക്കുമോ എന്നറിയാൻ മേയ് 4 വരെ കാത്തിരിക്കണം. തലസ്ഥാനത്തെ ഐടി നഗരമായ കഴക്കൂട്ടത്തിന്റെ വികസനത്തിന് ജനം എത്ര മാർക്ക് കൊടുക്കും? ഇടതിന് അനുകൂലമോ ജനങ്ങൾ മാറി ചിന്തിക്കുമോ എന്ന് പരിശോധിക്കാം…..
കഴക്കൂട്ടം നിയമസഭ മണ്ഡലം
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട നിയോജക മണ്ഡലമാണ് കഴക്കൂട്ടം. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും തിരുവനന്തപുരം നഗരസഭയിലെ 1 മുതൽ 12 വരേയുള്ള വാർഡുകൾ, 14, 76,76,81 എന്നീ വാർഡുകളും ചേർന്നതാണ് കഴക്കൂട്ടം മണ്ഡലം. ഐടി സമ്പദ്‌വ്യവസ്ഥയും അടിസ്ഥാന വികസന സമ്മർദ്ദങ്ങളും സംഘടനാ ശക്തിയുമെല്ലാമാണ് ഇവിടത്തെ വോട്ടിന് നിർണായകമാകുന്നത്. ടെക്‌നോപാർക്കിൽ നടക്കുന്ന നിക്ഷേപങ്ങളും കുടിയേറ്റങ്ങളും ഗതാഗതക്കുരുക്കും, കുടിവെള്ള ക്ഷാമം, പൊതുഗതാഗതവുമെല്ലാം ഇവിടെ വോട്ടിലൂടെ പ്രതിഫലിക്കും.
2021ലെ തിരഞ്ഞെടുപ്പ്
2021ല്‍ ഇവിടെ കടകംപള്ളി സുരേന്ദ്രന്‍ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്ഥാനാര്‍ഥിയായി ജയിച്ചത്. പോൾ ചെയ്ത വോട്ടുകളുടെ 46.04 ശതമാനമാണ് നേടിയത്. ഭാരതീയ ജനത പാർട്ടി നേതാവ് ശോഭ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയത്. 46.04% വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കോൺഗ്രസ് നേതാവായ എസ്എസ് ലാൽ 32,995 വോട്ടുകളാണ് നേടിയത്.
കഴക്കൂട്ടം ആർക്കൊപ്പം?
മൂന്ന് മുന്നണികൾക്കും ഒരുപോലെ പ്രാതിനിധ്യം ഉള്ളത് കൊണ്ട് കഴക്കൂട്ടത്തെ ഫലം പ്രവചനാതീതമാണ്. കടംപള്ളി സുരേന്ദ്രൻ തന്നെയാണ് ഇത്തവണയും ഇടതിന്റെ സ്ഥാനാർത്ഥി. യുഡിഎഫ് സ്ഥാനാർത്ഥിയായി മുൻ എംഎൽഎ കൂടിയായ ശരത്ചന്ദ്ര പ്രസാദിന്റെ പേരാണ് പറഞ്ഞ് കേൾക്കുന്നത്. അതേസമയം എൻഡിഎയിൽ നിന്ന് വി മുരളീധരനാണ് പോരാട്ടത്തിനിറങ്ങുന്നത്.