Kerala Assembly Election 2026: മൂന്നാം ഊഴത്തിന് പിണറായി വിജയൻ?; സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, അങ്കത്തിന് പുതുമുഖങ്ങളും പ്രമുഖരും

Kerala Assembly Election CPI Candidates List: 56 സീറ്റുകളിൽ സിറ്റിങ് എംഎൽഎമാർ തന്നെ മത്സരിക്കും. 86 സീറ്റിലാണ് ഇക്കുറി സിപിഎം അങ്കത്തിനിറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് മത്സരിക്കും.

Kerala Assembly Election 2026: മൂന്നാം ഊഴത്തിന് പിണറായി വിജയൻ?; സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, അങ്കത്തിന് പുതുമുഖങ്ങളും പ്രമുഖരും

LDF Candidates

Updated On: 

15 Mar 2026 | 08:17 PM

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അങ്കത്തിന് കേരളം (Kerala Assembly Election 2026) ചുവടുവെക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലെയും ‌സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം (CPM Candidates List). 56 സീറ്റുകളിൽ സിറ്റിങ് എംഎൽഎമാർ തന്നെ മത്സരിക്കും. 86 സീറ്റിലാണ് ഇക്കുറി സിപിഎം അങ്കത്തിനിറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് മത്സരിക്കും.

കൊടുവള്ളി, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ അറിയിച്ചത്. ഏപ്രിൽ ഒമ്പതിനാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിന് തന്നെ ഫലം പ്രഖ്യാപിക്കും.

വളരെ കുറഞ്ഞ ദിവസം മാത്രമാണ് ഇനി രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിലുള്ളത്. വരുന്ന 25-ാം നാൾ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ സിപിഐയാണ് ആദ്യമായി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. പിന്നാലെ സിപിഎമ്മും പ്രഖ്യാപിക്കുകയായിരുന്നു.

ALSO READ: തിരഞ്ഞെടുപ്പ് അങ്കത്തിന് തുടക്കം; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; കളത്തിലിറങ്ങുന്നത് കരുത്തർ!

സ്ഥാനാർത്ഥികളുടെ വിശദമായ പട്ടിക

മഞ്ചേശ്വരം – കെ ആര്‍ ജയാനന്ദ, ഉദുമ – അഡ്വ. സി എച്ച്‌ കുഞ്ഞമ്പു, തൃക്കരിപ്പൂര്‍ – ഡോ. വി പി പി മുസ്‌തഫ, പയ്യന്നൂര്‍ – ടി ഐ മധുസൂദനന്‍, തളിപ്പറമ്പ്‌ – പി കെ ശ്യാമള ടീച്ചര്‍, അഴീക്കോട്‌ – കെ വി സുമേഷ്‌, കല്ല്യാശ്ശേരി – എം വിജിന്‍, ധര്‍മ്മടം – പിണറായി വിജയന്‍, മട്ടന്നൂര്‍ – വി കെ സനോജ്‌, പേരാവൂര്‍ – കെ കെ ശൈലജ ടീച്ചര്‍, തലശ്ശേരി – കാരായി രാജന്‍, മാനന്തവാടി – ഒ ആര്‍ കേളു,

സുല്‍ത്താന്‍ബത്തേരി – എം എസ്‌ വിശ്വനാഥന്‍, കുറ്റിയാടി – കെ പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍, പേരാമ്പ്ര – ടി പി രാമകൃഷ്‌ണന്‍, ബാലുശ്ശേരി – അഡ്വ. കെ എം സച്ചിന്‍ദേവ്‌, കൊയിലാണ്ടി – കെ ദാസന്‍, കോഴിക്കോട്‌ നോര്‍ത്ത്‌ – തോട്ടത്തില്‍ രവീന്ദ്രന്‍, ബേപ്പൂര്‍ – പി എ മുഹമ്മദ്‌ റിയാസ്‌, തിരുവമ്പാടി – ലിന്റോ ജോസഫ്‌, പൊന്നാനി – അഡ്വ. എം കെ സക്കീര്‍, വണ്ടൂര്‍ – ഡോ. കെ കെ ദാമോദരന്‍ മാസ്റ്റര്‍, പെരിന്തല്‍മണ്ണ – വി പി മുഹമ്മദ്‌ ഹനീഫ, മങ്കട – എം പി അലവി, തൃത്താല – എം ബി രാജേഷ്‌

തരൂര്‍ – പി പി സുമോദ്‌, ആലത്തൂര്‍ – ടി എം ശശി, നെന്മാറ – കെ പ്രേമന്‍, ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടി, ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍, കോങ്ങാട്‌ – അഡ്വ. കെ ശാന്തകുമാരി, മലമ്പുഴ – എ പ്രഭാകരന്‍, കുന്നംകുളം – എ സി മൊയ്‌തീന്‍, ചേലക്കര – യു ആര്‍ പ്രദീപ്‌, മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്‌, ഗുരുവായൂര്‍ – എന്‍ കെ അക്‌ബര്‍, പുതുക്കാട്‌ – കെ കെ രാമചന്ദ്രന്‍, ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദു, വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി, അങ്കമാലി – സാജു പോള്‍, ആലുവ – അഡ്വ. എ എം ആരിഫ്‌, കുന്നത്തുനാട്‌ – പി വി ശ്രീനിജിന്‍,

‌വൈപ്പിന്‍ – അഡ്വ. എം ബി ഷൈനി, കളമശ്ശേരി – പി രാജീവ്‌, തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ്‌, കൊച്ചി – കെ ജെ മാക്‌സി, തൃപ്പൂണിത്തുറ – കെ എന്‍ ഉണ്ണികൃഷ്‌ണന്‍, കോതമംഗലം – ആന്റണി ജോണ്‍, ഉടുമ്പന്‍ചോല – കെ കെ ജയചന്ദ്രന്‍, ദേവികുളം – അഡ്വ. എ രാജ, ഏറ്റുമാനൂര്‍ – വി എന്‍ വാസവന്‍, കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍, പുതുപ്പള്ളി – കെ എം രാധാകൃഷ്‌ണന്‍, അരൂര്‍ – ദലീമ, ആലപ്പുഴ – പി പി ചിത്തരഞ്‌ജന്‍, അമ്പലപ്പുഴ – എച്ച്‌ സലാം, കായംകുളം – അഡ്വ. യു പ്രതിഭ, ചെങ്ങന്നൂര്‍ – സജി ചെറിയാന്‍, മാവേലിക്കര – എം എസ്‌ അരുണ്‍ കുമാര്‍, ആറന്മുള – വീണാ ജോര്‍ജ്ജ്‌, കോന്നി – അഡ്വ. കെ യു ജനീഷ്‌കുമാര്‍, കൊട്ടാരക്കര – കെ എന്‍ ബാലഗോപാല്‍

കുണ്ടറ – എസ്‌ എല്‍ സജികുമാര്‍, ഇരവിപുരം – എം നൗഷാദ്‌, കൊല്ലം – എസ്‌ ജയമോഹന്‍, വര്‍ക്കല – അഡ്വ. വി ജോയി, ആറ്റിങ്ങല്‍ – ഒ എസ്‌ അംബിക, വാമനപുരം – അഡ്വ. ഡി കെ മുരളി, കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവ്‌ – അഡ്വ. വി കെ പ്രശാന്ത്‌, നേമം – വി ശിവന്‍കുട്ടി, കാട്ടാക്കട – അഡ്വ. ഐ ബി സതീഷ്‌, അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍, നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍, പാറശ്ശാല – സി കെ ഹരീന്ദ്രന്‍

 

Follow Us
Related Stories
Coconut Oil Price: വെളിച്ചെണ്ണ ഇന്നുതന്നെ വാങ്ങിക്കോളൂ; റെക്കോഡ് വിലയിടിവ്
UDF Exit Poll Results 2026: ആവേശത്തില്‍ യുഡിഎഫ് ക്യാമ്പ്; ‘തരംഗ’മില്ലാത്തതില്‍ മാത്രം നിരാശ; എക്‌സിറ്റ് പോള്‍ എക്‌സാറ്റാകുമോ?
Kerala Exit Poll Result 2026: കന്നി വോട്ടർമാരും യുവാക്കളും യുഡിഎഫിനൊപ്പം, മുതിർന്നവരുടെ മനസ്സ് ഇടതിനൊപ്പം: എക്സിറ്റ് പോൾ പ്രവചനം
BJP Exit Poll Results 2026: ബിജെപിക്ക് കേരളത്തിൽ പ്രതീക്ഷയില്ല? എക്സിറ്റ് പോൾ ഫലം ഞെട്ടിക്കുന്നത്
LDF Exit Poll Results 2026: എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടായേക്കില്ല; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ
Kerala Exit Poll Results 2026: 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം? യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്