Kerala Assembly Election 2026: ലീഗിന്റെ പട്ടികയുമെത്തി; ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളിതാ

Muslim League Candidate List Kerala 2026: 25 പേരടങ്ങിയ സ്ഥാനാര്‍ഥി പട്ടികയാണ് മുസ്ലിം ലീഗ് പുറത്തുവിട്ടത്. 27 സ്ഥാനാര്‍ഥികളാണ് ആകെ ലീഗിനുള്ളത്. ചേലക്കരയിലെയും പുനലൂരിലെയും സ്ഥാനാര്‍ഥികളെ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും.

Kerala Assembly Election 2026: ലീഗിന്റെ പട്ടികയുമെത്തി; ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളിതാ

മുസ്ലിം ലീഗ്

Updated On: 

17 Mar 2026 | 05:05 PM

കോഴിക്കോട്: കേരള നിയമസഭ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പട്ടിക തയാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പിഎംഎ സലാം ഇത്തവണ മത്സരം രംഗത്തേക്ക് ഇല്ലെന്നും അദ്ദേഹം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് എംകെ മുനീറിന് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല.

25 പേരടങ്ങിയ സ്ഥാനാര്‍ഥി പട്ടികയാണ് മുസ്ലിം ലീഗ് പുറത്തുവിട്ടത്. 27 സ്ഥാനാര്‍ഥികളാണ് ആകെ ലീഗിനുള്ളത്. ചേലക്കരയിലെയും പുനലൂരിലെയും സ്ഥാനാര്‍ഥികളെ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക വന്നാലുടന്‍ അതുണ്ടാകുമെന്നാണ് വിവരം.

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍

മഞ്ചേശ്വരം എകെഎം അഷ്‌റഫ്, കാസര്‍കോട് കല്ലഡ്ര മായിന്‍ഹാജി, അഴീക്കോട് കരിം ചേലേരി, കൂത്തുപറമ്പ് ജയന്തി രാജന്‍, കുറ്റ്യാടി പാറക്കല്‍ അബ്ദുള്ള, പേരാമ്പ്ര ഫാത്തിമ തഹലിയ, തിരുവമ്പാടി കാസിം കൂടരഞ്ഞി, കൊടുള്ളി പികെ ഫിറോസ്, കുന്ദമംഗലം റസാഖ് മാസ്റ്റര്‍, കോഴിക്കോട് സൗത്ത് അഡ്വ. ഫൈസല്‍ ബാബു.

Also Read: Kerala Assembly Election 2026: താരപ്പൊലിമയിൽ ട്വന്റി-20; വീണ നായരും അഞ്ജലി നായരും സ്ഥാനാർഥികൾ

വള്ളിക്കുന്ന് ടിവി ഇബ്രാഹിം, കൊണ്ടോട്ടി ടിപി അഷ്‌റഫലി, മഞ്ചേരി അഡ്വ. റഹ്‌മത്തുള്ള, ഏറനാട് പികെ ബഷീര്‍, മലപ്പുറം പികെ കുഞ്ഞാലിക്കുട്ടി, മങ്കട മഞ്ഞളാംകുഴി അലി, പെരിന്തല്‍ണ്ണ നജീബ് കാന്തപുരം, വേങ്ങര കെഎം ഷാജി, കോട്ടക്കല്‍ ആബിദ് ഹുസൈന്‍ തങ്ങള്‍. തിരൂര്‍ കുറുക്കോളി മൊയ്തീന്‍, താനൂര്‍ പികെ നവാസ്, തിരൂരങ്ങാടി പിഎംഎ സമീര്‍, മണ്ണാര്‍ക്കാട് എന്‍ ഷംസുദീന്‍, ഗുരുവായൂര്‍ സിഎച്ച് റഷീദ്, കളമശേരി അഡ്വ. വി അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?