AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Assembly Election 2026: താരപ്പൊലിമയിൽ ട്വന്റി-20; വീണ നായരും അഞ്ജലി നായരും സ്ഥാനാർഥികൾ

Twenty-20 Fields Actors Veena Nair and Anjali Nair: സാധാരണ രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തമായി പ്രൊഫഷണലുകളെയും സെലിബ്രിറ്റികളെയും അണിനിരത്തിക്കൊണ്ടുള്ള പരീക്ഷണത്തിനാണ് ട്വന്റി-20 ഇത്തവണ തുടക്കമിടുന്നത്.

Kerala Assembly Election 2026: താരപ്പൊലിമയിൽ ട്വന്റി-20; വീണ നായരും അഞ്ജലി നായരും സ്ഥാനാർഥികൾ
Anjaly Nair, Veena NairImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Updated On: 17 Mar 2026 | 04:38 PM

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ട്വന്റി-20. സിനിമ-സീരിയൽ രംഗത്തെ പ്രമുഖ മുഖങ്ങളെ അണിനിരത്തിക്കൊണ്ടാണ് ഇത്തവണ ട്വന്റി-20 ജനവിധി തേടുന്നത്. പ്രശസ്ത നടിമാരായ വീണാ നായരും അഞ്ജലി നായരും പാർട്ടി സ്ഥാനാർഥികളായി പട്ടികയിൽ ഇടംപിടിച്ചു. അതേസമയം, പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബ് ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നർത്തകിയും നടിയുമായ വീണാ നായർ ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. സാമൂഹിക പ്രവർത്തനങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ അനിവാര്യമാണെന്നും അതിനായി ഏറ്റവും അനുയോജ്യമായ പ്രസ്ഥാനം ട്വന്റി-20 ആണെന്നും സ്ഥാനാർഥിത്വം സ്വീകരിച്ചുകൊണ്ട് വീണ പറഞ്ഞു.

Also Read: TK Govindan: കടക്ക് പുറത്ത്! ടി കെ ഗോവിന്ദനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി

തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് നടി അഞ്ജലി നായർ മത്സരിക്കുന്നത്. മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുമെന്നും അവർക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും അഞ്ജലി അറിയിച്ചു.

സാധാരണ രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തമായി പ്രൊഫഷണലുകളെയും സെലിബ്രിറ്റികളെയും അണിനിരത്തിക്കൊണ്ടുള്ള പരീക്ഷണത്തിനാണ് ട്വന്റി-20 ഇത്തവണ തുടക്കമിടുന്നത്. കൊച്ചിയിലെ നഗര മണ്ഡലങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ സിനിമാ താരങ്ങളുടെ സാന്നിധ്യം സഹായിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇതിനകം തന്നെ മറ്റൊരു പ്രമുഖ താരമായ അഖിൽ മാരാർ തൃക്കാക്കരയിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

Follow Us