Kerala Assembly Election 2026: ഇടതിനും, വലതിനും ഒപ്പം നിന്ന പെരിന്തൽമണ്ണ; ഇത്തവണ ആർക്കൊപ്പം?

Kerala Assembly Election 2026 Perinthalmanna: ഈ വർഷം ഏപ്രിൽ 9ന് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ ഇക്കുറി ആര്‍ക്കൊപ്പം ചായും എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇടതിനെയും വലതിനേയും സംബന്ധിച്ച് പ്രതീക്ഷയ്ക്ക് വകയുള്ള മണ്ഡലം ആയതിനാൽ തന്നെ ശക്തരായ സ്ഥാനാർത്ഥികളെയാണ് ഇക്കുറി നിർത്തിയിരിക്കുന്നത്. യുഡിഎഫിന്റെ സ്ഥാനാർത്ഥി നിലവിലെ എംഎൽഎ ആയ നജീബ് കാന്തപുരം തന്നെയാണ്.

Kerala Assembly Election 2026: ഇടതിനും, വലതിനും ഒപ്പം നിന്ന പെരിന്തൽമണ്ണ; ഇത്തവണ ആർക്കൊപ്പം?

Perinthalmanna Candidates

Published: 

22 Mar 2026 | 01:26 PM

സംസ്ഥാനം വീണ്ടുമൊരു തിരഞ്ഞെടുപ്പുകളിലേക്ക് കടന്നിരിക്കുകയാണ്. വിവരം മുന്നണികൾ ആവേശ പോരാട്ടത്തിന് തുനിഞ്ഞു കഴിഞ്ഞു. രാഷ്ട്രീയ കേരളത്തിലേറെ പ്രാധാന്യമുള്ള ഒരു മണ്ഡലമാണ് പെരിന്തൽമണ്ണ. ആദ്യകാലങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ സ്വാധീനം ഉണ്ടായിരുന്ന ഈ മണ്ഡലത്തിൽ 1960 കളുടെ അവസാനത്തോടെ മുസ്ലിം ലീഗിന്റെ കടന്നുവരവോടുകൂടി യുഡിഎഫിനും ഉറച്ച കോട്ടയായി മാറി. പെരിന്തൽമണ്ണയുടെ രാഷ്ട്രീയചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎ ആയിരുന്ന വ്യക്തിയാണ് നാലകത്ത് സൂപ്പി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അത്തരത്തിൽ ഇടതിനും വലുതിനും ഒരേ രീതിയിൽ പ്രാതിനിധ്യമുള്ള ഒരു മണ്ഡലമാണ് പെരിന്തൽമണ്ണ. ഈ വർഷം ഏപ്രിൽ 9ന് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ ഇക്കുറി ആര്‍ക്കൊപ്പം ചായും എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇടതിനെയും വലതിനേയും സംബന്ധിച്ച് പ്രതീക്ഷയ്ക്ക് വകയുള്ള മണ്ഡലം ആയതിനാൽ തന്നെ ശക്തരായ സ്ഥാനാർത്ഥികളെയാണ് ഇക്കുറി നിർത്തിയിരിക്കുന്നത്. യുഡിഎഫിന്റെ സ്ഥാനാർത്ഥി നിലവിലെ എംഎൽഎ ആയ നജീബ് കാന്തപുരം തന്നെയാണ്.

ALSO READ:ഇഞ്ചോടിഞ്ച് പോരാട്ടത്തിന് മഞ്ചേശ്വരം; താമര വിരിയുമോ അതോ അട്ടിമറിയോ? ട്വിസ്റ്റുകൾക്കായി കാത്തിരിപ്പ്

വിപി മുഹമ്മദ് ഹനീഫയാണ് എൽഡിഎഫിന്റെ സ്ഥാനാർത്ഥി. ഒപ്പം എൻഡിഎയ്ക്ക് വേണ്ടി കെ പി ബാബുരാജും ജനവിധി തേടുന്നു. യുഡിഎഫിനെ സംബന്ധിച്ച് 2025ൽ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്താൻ ആയത് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. എന്നാൽ എൽഡിഎഫിനെ സംബന്ധിച്ച് പ്രതീക്ഷ കൈവിടാത്ത തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യത്തെ അധികാരം പിടിച്ചെടുക്കാൻ ആയതോടെ എല്ലാ ജില്ലകളിലും ബിജെപിയും വലിയ രീതിയിലുള്ള പ്രതീക്ഷ വയ്ക്കുന്നുണ്ട്.

ഇതിനായി പ്രധാനമന്ത്രിയെ തന്നെ മുന്നിൽ നിർത്തിയാണ് ഓരോ ജില്ലകളിലും ബിജെപി നീക്കങ്ങൾ നടത്തുന്നത്. കേന്ദ്ര പദ്ധതികളും മറ്റുമാണ് ഇവർ തിരഞ്ഞെടുപ്പിനായി പ്രധാനമായും ഉപയോഗിക്കുന്നത് അതുകൊണ്ടുതന്നെ ഈ മണ്ഡലത്തിലും ബിജെപിയെ സംബന്ധിച്ച് നിർണായകമാണ്. നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ ഇക്കുറി ആർക്ക് അധികാരം നൽകും എന്നത് രാഷ്ട്രീയ കേരളത്തെ സംബന്ധിച്ച് വളരെയധികം നിർണായകമായ കാര്യമാണ്.

Follow Us
കോളയും, പെപ്സിയുമൊക്കെ റോഡിൽ, ലോറി മറിഞ്ഞു
Viral Video: ആ ലംബോർഗിനിക്കായി തിരച്ചിൽ
കാറിൽ വന്നിടിച്ചു, അയാൾ ഒന്നും പറഞ്ഞില്ല, പക്ഷെ
അമ്മയ്‌ക്കൊപ്പം 'ഗുഡി പദ്വ' ആഘോഷിച്ച് സച്ചിന്‍