Manjeshwaram Constituency Election 2026: ഇഞ്ചോടിഞ്ച് പോരാട്ടത്തിന് മഞ്ചേശ്വരം; താമര വിരിയുമോ അതോ അട്ടിമറിയോ? ട്വിസ്റ്റുകൾക്കായി കാത്തിരിപ്പ്
Kerala Manjeshwaram Constituency Election 2026: ബിജെപിക്ക് മണ്ഡലത്തിൽ ഇത്തവണ വെറുമൊരു മത്സരമെന്ന രീതിയിൽ മാത്രം പോരാടാനാവില്ല, മറിച്ച് അഭിമാനപ്പോരാട്ടമാണ്. കാരണം എൻഡിഎയ്ക്ക് വേണ്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഒരിക്കൽക്കൂടി പോരിനിറങ്ങുകയാണ്. നിലവിലെ എംഎൽഎയായ എകെഎം അഷ്റഫ് തന്നെയാണ് യുഡിഎഫിന് വേണ്ടി മത്സര രംഗത്തുള്ളത്.
കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടം ആരംഭിച്ചു കഴിഞ്ഞു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പ്രകമ്പനം സൃഷ്ടിക്കാൻ പോകുന്ന ഒരു മണ്ഡലമായാണ് ഇന്ന് കേരളക്കര മഞ്ചേശ്വരത്തെ നോക്കികാണുന്നത്. വീറും വാശിയും നിറഞ്ഞ പോരാട്ടമാകും ഇത്തവണ മണ്ഡലത്തിൽ അരങ്ങേറുന്നത്.
ബിജെപിക്ക് മണ്ഡലത്തിൽ ഇത്തവണ വെറുമൊരു മത്സരമെന്ന രീതിയിൽ മാത്രം പോരാടാനാവില്ല, മറിച്ച് അഭിമാനപ്പോരാട്ടമാണ്. കാരണം എൻഡിഎയ്ക്ക് വേണ്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഒരിക്കൽക്കൂടി പോരിനിറങ്ങുകയാണ്. നിലവിലെ എംഎൽഎയായ എകെഎം അഷ്റഫ് തന്നെയാണ് യുഡിഎഫിന് വേണ്ടി മത്സര രംഗത്തുള്ളത്. ഇപ്പോഴുള്ള യുഡിഎഫ് കോട്ട കാക്കുക എന്നതാണ് യുഡിഎഫിന് ഇത്തവയുള്ള ഏറ്റവും വലിയ കടമ്പ.
ALSO READ: കാൽ നൂറ്റാണ്ടിൻ്റെ ചരിത്രം മാറുമോ? കൊല്ലത്ത് ഇടത് കാറ്റ് മാറി വീശുമോ; പ്രവചനാതീതമായ പോരാട്ടഭൂമി
വെറും 87 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എകെഎം അഷ്റഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത്. എൻഡിഎയുടെ സ്ഥാനാർത്ഥി കെ സുന്ദര 467 വോട്ടുകൾ നേടിയതോടെ താമര വിരിയിക്കാമെന്ന എല്ലാ സ്വപ്നങ്ങളും ഇല്ലാതായി. 2016ലെ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടുകൾക്കാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്. അതിനാൽ ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് സുരേന്ദ്രൻ കളികളത്തിലിറങ്ങുന്നത്. ഇത്തവണ പാട്ടുംപാടി ജയിച്ചു കയറാനാകുമെന്ന കടുത്ത ആത്മവിശ്വാസവുമുണ്ട് എൻഡിഎയ്ക്ക്.
കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് ബിജെപിക്ക് പരാജയങ്ങൾ സംഭവിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദ ആണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തുള്ളത്. ഇത്തവണ എൽഡിഎഫ് പിടിക്കുന്ന വോട്ടുകൾ ആരുടെ വിജയത്തെയാണ് കാര്യമായി ബാധിക്കുക എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. മഞ്ചേശ്വരത്ത് എൽഡിഎഫിൻ്റെ വോട്ട് വിഹിതത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും മറ്റ് രണ്ട് പാർട്ടികളെയും കാര്യമായി ബാധിച്ചേക്കും.
2011ലും 2016ലും മുസ്ലീം ലീഗിന്റെ പി ബി അബ്ദുൽ റസാഖാണ് ബിജെപിയുടെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ഇതിൽ 2011ൽ 5,828 വോട്ടുകൾക്കും 2016ൽ വെറും 89 വോട്ടുകൾക്കുമായിരുന്നു അബ്ദുൽ റസാഖിന്റെ വിജയം. അതുകൊണ്ട് തന്നെ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്. സുരേന്ദ്രന് ഇത്തവണയും അബ്ദുൽ റസാഖിനെ തന്നെയാണ് നേരിടേണ്ടത്. ആര് ജയിക്കും, മഞ്ചേശ്വരം ഇനി ആർക്കൊപ്പം എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഇതിനോടകം ഉയർന്നുകേൾക്കുന്നത്.