Kerala Assembly Election 2026: ആദ്യ പത്രിക മുഖ്യന്റേത്; ധര്‍മ്മടത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പിണറായി വിജയന്‍

Pinarayi Vijayan Files Nomination for 2026 Kerala Assembly Elections: ധര്‍മ്മടം മണ്ഡലത്തില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നതാണ്. വീടുകള്‍ കയറിയുള്ള പ്രചാരണം ഉള്‍പ്പെടെ പാര്‍ട്ടി നിശ്ചയിച്ചിട്ടുണ്ട്. മൂന്നാം തവണയാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്ന് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം റോഡ് ഷോയായാണ് അദ്ദേഹം ധര്‍മടത്തേക്ക് എത്തിയത്.

Kerala Assembly Election 2026: ആദ്യ പത്രിക മുഖ്യന്റേത്; ധര്‍മ്മടത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പിണറായി വിജയന്‍

പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു

Published: 

19 Mar 2026 | 01:54 PM

കണ്ണൂര്‍: ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശേരി ജില്ലാ രജിസട്രാര്‍ ഓഫീസിലെത്തിയായിരുന്നു പത്രിക സമര്‍പ്പണം. ധര്‍മ്മടം മണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ട പത്രിക അദ്ദേഹത്തിന്റേതാണ്. രാവിലെ 11 മണിയോടെ റിട്ടേണിങ് ഓഫീസര്‍ സച്ചിന്‍ കൃഷ്ണയ്ക്കായിരുന്നു പത്രിക സമര്‍പ്പിച്ചത്.

പിണറായിയില്‍ നിന്ന് വാഹന പ്രചാരണമായി സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് എത്താമെന്നായിരുന്നു തീരുമാനമെങ്കിലും പിന്നീട് വാഹന പ്രചാരണം ഒഴിവാക്കി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, പി ശശി, ഇപി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

പത്രിക സമര്‍പ്പണത്തിന് ശേഷം തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് പിന്നെ പറയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് മലപ്പുറത്ത് നടക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

Also Read: BJP Candidate List for Kerala Election : ആറന്മുളയില്‍ കുമ്മനം രാജശേഖരന്‍, ഗുരുവായൂരില്‍ ബി. ഗോപാലകൃഷ്ണന്‍, നാട്ടികയില്‍ സിസി മുകുന്ദന്‍; രണ്ടാംഘട്ട പട്ടികയുമായി ബിജെപി

ധര്‍മ്മടം മണ്ഡലത്തില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നതാണ്. വീടുകള്‍ കയറിയുള്ള പ്രചാരണം ഉള്‍പ്പെടെ പാര്‍ട്ടി നിശ്ചയിച്ചിട്ടുണ്ട്. മൂന്നാം തവണയാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്ന് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം റോഡ് ഷോയായാണ് അദ്ദേഹം ധര്‍മടത്തേക്ക് എത്തിയത്.

ധര്‍മ്മടത്ത് മത്സരിക്കുന്നതിന് മുമ്പ് മൂന്ന് തവണ കൂത്തുപറമ്പിലും ഒരു തവണ തൡപ്പറമ്പിലും പിണറായി വിജയന്‍ സ്ഥാനാര്‍ഥി ആയിരുന്നു. എല്‍ഡിഎഫ് ഇത്തവണയും അധികാരത്തിലെത്തുകയാണെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണ മുഖ്യമന്ത്രിയാകുന്ന നേതാവായി പിണറായി വിജയന്‍ മാറും.

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?