AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
പിണറായി വിജയൻ

പിണറായി വിജയൻ

2016 മുതല്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന സി.പി.എമ്മിന്‍റെ മുതിര്‍ന്ന നേതാവാണ് പിണറായി വിജയന്‍. കേരളത്തിന്‍റെ 22-ാം മുഖ്യമന്ത്രിയായും 23-ാം മുഖ്യമന്ത്രിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2016 മെയ് 25നാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. 2021 മെയ് 20ന് രണ്ടാം തവണയും അധികാരമേറ്റു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നവരില്‍ മുന്‍പന്തിയിലാണ് പിണറായി വിജയന്‍റെ സ്ഥാനം.

ആഭ്യന്തര വകുപ്പ്, പൊതുഭരണം എന്നിവ ഉള്‍പ്പെടെ 27 വകുപ്പുകളുടെ അധിക ചുമതലയാണ് അദ്ദേഹത്തിനുള്ളത്. 1998 മുതല്‍ 2015 വരെ സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ സി.പി.എമ്മിന്‍റെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ അമരക്കാരനായും പിണറായി വിജയന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1970ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 1977ലും 1991ലും കൂത്തുപറമ്പില്‍ നിന്നും 1996ല്‍ പയ്യന്നൂരില്‍ നിന്നും നിയമസഭയിലേക്കെത്തി. 1996 മുതല്‍ 1998 വരെ ഇകെ നായനാര്‍ക്ക് കീഴില്‍ വൈദ്യുതി-സഹകരണം വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു

Read More

Extreme Poverty-Free State: കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ചരിത്ര പ്രഖ്യാപനം ഇന്ന് വൈകിട്ട്

Kerala Extreme Poverty-Free State: സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പിണറായി വിജയൻ പ്രഖ്യാപിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും പങ്കെടുക്കുന്ന വിപുലമായ ചടങ്ങിൽ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവർ മുഖ്യാതിഥികളായി എത്തും.

Pinarayi Vijayan: വർധിച്ച പെൻഷൻ നവംബറിൽ തന്നെ വിതരണം ചെയ്യും; കുടിശ്ശികയിലെ അവസാന ഗഡുവും ലഭ്യമാക്കും: വാഗ്ദാനവുമായി മുഖ്യമന്ത്രി

Pinarayi Vijayan About Welfare Pension: പെൻഷൻ തുക നവംബറിൽ തന്നെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടൊപ്പം കുടിശ്ശികയും വിതരണം ചെയ്യും.

Pinarayi Vijayan: സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മാസം 1,000 രൂപ വീതം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Kerala Government For Women and Youth: 35 മുതല്‍ 60 വസയ് വരെയുള്ള സ്ത്രീകള്‍ക്കാണ് ക്ഷേമ പദ്ധതി വഴി സഹായം ലഭിക്കുക. സ്ത്രീ സുരക്ഷയ്ക്ക് സഹായം നല്‍കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് സഹായം ലഭിക്കുമെന്ന് പിണറായി അറിയിച്ചു

Binoy Viswam Meet Pinarayi Vijayan: അനുനയത്തിന് വഴങ്ങാതെ സിപിഐ; ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിൽക്കും

CPI Minister Decided Boycott Cabinet Meeting: ഇന്ന് ഉച്ചയ്ക്ക് ശേഷം ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തത്.

Pinarayi Vijayan: ‘580 വാഗ്ദാനങ്ങളും പൂര്‍ത്തീകരിച്ചു; 2016ല്‍ ഒന്നും നടക്കില്ലെന്ന അവസ്ഥയായിരുന്നു, ദേശീയപാത ഉദ്ഘാടനം ഉടന്‍’

Expatriate Gathering in Bahrain: ഒന്നും നടക്കില്ലെന്ന അവസ്ഥയില്‍ നിന്ന് വരുന്ന ഡിസംബറോടെ ദേശീയപാതയുടെ നല്ലൊരു ഭാഗവും പൂര്‍ത്തീകരിക്കാന്‍ പോകുകയാണ്. 2026 ജനുവരിയില്‍ കേന്ദ്രമന്ത്രി ദേശീയപാത ഉദ്ഘാടനം ചെയ്യും.

Swapna Suresh: ‘ഒന്ന് ചോദ്യംചെയ്താൽ മണി മണി പോലെ എല്ലാം പുറത്തുവരും; അച്ഛന്റെ സിംഹാസനം തെറിക്കണം’; സ്വപ്‌ന സുരേഷ്

Swapna Suresh On Pinarayi Vijayan's Son ED Summons: മകനെയും മകളെയും ഇഡി ഒന്ന് നല്ലതുപോലെ ചോദ്യം ചെയ്താൽ മണി മണി പോലെ എല്ലാം പുറത്ത വരുമെന്നും, അത് അച്ഛന് നല്ലപോലെ അറിയാമെന്നും അതുകൊണ്ടാണ് രണ്ടു പേരെയും വിട്ടു കൊടുക്കാത്തതെന്നും സ്വപ്ന പറഞ്ഞു.

Pinarayi Vijayan-PM Modi: ‘കോഴിക്കോട് കിനാലൂരിൽ തന്നെ എയിംസ് വേണം’; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

Pinarayi Vijayan Urges PM Modi for AIIMS: രണ്ട് ദിവസമായി പ്രധാനമന്ത്രി, ധനമന്ത്രി, ആഭ്യന്തരമന്ത്രി, റോഡ് ഗതാഗത–ഹൈവേ മന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ സംസ്ഥാനത്തിന്‍റെ പ്രധാന ആവശ്യങ്ങളും നിർദ്ദേശങ്ങളും സമർപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Mohanlal: മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം ഇന്ന് , പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം

‘Malayalam Vaanolam, Lal Salam’ Event: ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഇന്ത്യൻ ചലച്ചിത്ര രം​ഗത്തെ പ്രമുഖർ പങ്കെടുക്കും.

Global Ayyappa Sangamam: പിണറായി വിജയന്‍ ഭക്തനാണ്, പണ്ട് എന്തെങ്കിലും പറഞ്ഞുകാണും; പുകഴ്ത്തി വെള്ളാപ്പള്ളി

Vellappally Natesan Praises Pinarayi Vijayan: സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തിയ രീതിയിലാണ് സര്‍ക്കാരിന്റെ സമീപനം. മുന്‍കാല അനുഭവങ്ങള്‍ സര്‍ക്കാരിനുണ്ട്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുകയാണെങ്കില്‍ അതിന്റെ ഗുണം സര്‍ക്കാരിനാണ്.

Bharat Mata Controversy : മന്ത്രി അപമാനിച്ചെന്ന് ഗവർണർ, ബിംബങ്ങൾ പാടില്ലെന്ന് മുഖ്യമന്ത്രി; കത്ത് യുദ്ധം കഴിഞ്ഞ് ഭാരതാംബ വിവാദം എവിടേക്ക്?

Kerala Government vs Kerala Governor Bharat Mata Controversy : രാജ് ഭവനിലെ ഔദ്യോഗിക പരിപാടികൾക്ക് ഭരണഘടനവിരുദ്ധ ചിത്രങ്ങളും ബിംബങ്ങളും ഒഴിവാക്കണെമെന്ന് മുഖ്യമന്ത്രി. മന്ത്രി വി ശിവൻകുട്ടി പരിപാടിക്കിടെ പ്രോട്ടോക്കോൾ ലംഘിച്ചാണ് പോയതെന്ന് ഗവർണർ

MV Govindan: അടുത്ത മുഖ്യമന്ത്രി പിണറായി ആകുമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല: എംവി ഗോവിന്ദന്‍

MV Govindan About LDF Third Term: പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രി ആകുമോ ഇല്ലയോ എന്നുള്ള കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ തിരഞ്ഞെടുപ്പിനെ നയിക്കുന്നത് പിണറായി വിജയന്‍ തന്നെയായിരിക്കും. മുഖ്യമന്ത്രിയെ ഇപ്പോള്‍ തന്നെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Chief Minister Pinarayi Vijayan : പുരോഗതിയുടെ 9 വർഷമാണ് കടന്നു പോയത്, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

Pinarayi Vijayan highlighted the LDF governments' achievements: സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ സാമ്പത്തിക രംഗത്ത് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Pinarayi Vijayan: വയനാട് പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

Wayanad Rehabilitation: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തിക സഹായം, പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍, ഉദ്യോഗസ്ഥ വിന്യാസം എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Vellapally Natesan: പിണറായി മൂന്നാം തവണയും അധികാരത്തിലെത്തും; ആശംസയറിയിച്ച് വെള്ളാപ്പള്ളി

Vellapally Natesan Says Pinarayi Will Return To Power Again: എസ്എന്‍ഡിപി യോഗത്തോട് പിണറായി സ്വീകരിക്കുന്നത് കരുണാപൂര്‍വമായ നിലപാടാണ്. സര്‍ക്കാരുമായി നടക്കുന്ന ഇടപാടുകളില്‍ പല കുറവുകളും സംഭവിച്ചിട്ടുണ്ട്. അതെല്ലാം സ്വകാര്യമായി സംസാരിച്ച് പരിഹാരം കാണുന്നതിനായാണ് ശ്രമിക്കാറുള്ളത്. പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം കാണാനും മുഖ്യമന്ത്രി ശ്രമിക്കാറുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Empuraan Movie Controversy : ‘സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്’; എമ്പുരാന് പിന്തുണയുമായി മുഖ്യമന്ത്രി

CM Pinarayi Vijayan On Empuraan Movie Controversy : കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കുടുംബസമ്മേതമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ എമ്പുരാൻ സിനിമ കണ്ടിരുന്നു. തുടർന്നാണ് പ്രതികരണം നടത്തിയിരിക്കുന്നത്.