Kerala Assembly Election 2026: തിരഞ്ഞെടുപ്പുദിനത്തിലെ പൊതുഅവധി തീരുമാനം ആയി, വോട്ടിങ് യന്ത്രങ്ങളും സജ്ജമാകുന്നു

Kerala Assembly Election 2026 Public holiday declared: സ്ഥിരം ജീവനക്കാർക്ക് പുറമെ, ദിവസവേതനക്കാർക്കും താൽക്കാലിക ജീവനക്കാർക്കും വോട്ട് ചെയ്യാൻ പോകുന്നതിനായി ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വന്തം നിയോജക മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്കും വോട്ട് ചെയ്യാൻ സൗകര്യപ്രദമായ രീതിയിൽ അവധി അനുവദിക്കണം.

Kerala Assembly Election 2026: തിരഞ്ഞെടുപ്പുദിനത്തിലെ പൊതുഅവധി തീരുമാനം ആയി, വോട്ടിങ് യന്ത്രങ്ങളും സജ്ജമാകുന്നു

Election 2026 Holiday

Published: 

22 Mar 2026 | 07:32 AM

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ഒമ്പതിന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടർമാർക്ക് തടസ്സമില്ലാതെ വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

സർക്കാർ ഓഫീസുകൾക്ക് പുറമെ, സംസ്ഥാനത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും അന്ന് ശമ്പളത്തോടുകൂടിയ അവധിയായിരിക്കും. കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴിൽ വരുന്ന എല്ലാ സ്വകാര്യ സംരംഭങ്ങൾക്കും വ്യവസായ കേന്ദ്രങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്.

Also Read: Kerala Assembly Election 2026: ആറന്മുള അല്‍പം വിഷയമാണ്; ചരിത്രം ആവര്‍ത്തിച്ചാല്‍ വീണയാണ് താരം, വാശിയോടെ അബിനും കുമ്മനവും

സ്ഥിരം ജീവനക്കാർക്ക് പുറമെ, ദിവസവേതനക്കാർക്കും താൽക്കാലിക ജീവനക്കാർക്കും വോട്ട് ചെയ്യാൻ പോകുന്നതിനായി ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വന്തം നിയോജക മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്കും വോട്ട് ചെയ്യാൻ സൗകര്യപ്രദമായ രീതിയിൽ അവധി അനുവദിക്കണം. തൊഴിലാളികൾക്ക് വോട്ട് ചെയ്യാൻ അവധി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂർത്തിയാക്കി

ഇതിനിടെ കേരളത്തിലും അസമിലും പുതുച്ചേരിയിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും പാറ്റുകളുടെയും ആദ്യഘട്ട പരിശോധന പ്രക്രിയ പൂർത്തിയാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആദ്യഘട്ട പ്രക്രിയയിൽ ജില്ലാതല വെൽഫെയർ ഹൗസുകളിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ അതത് നിയമസഭാ മണ്ഡലങ്ങളിലേക്ക് കൈമാറാനാണ് തീരുമാനം. രണ്ടാംഘട്ട പരിശോധന കൂടി പൂർത്തിയാക്കി യന്ത്രങ്ങൾ പോളിംഗ് സ്റ്റേഷനിലേക്ക് കൈമാറും എന്നും അധികൃതർ അറിയിച്ചു.

Follow Us
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
യീസ്റ്റ് വേണ്ട, അപ്പം മാവ് നന്നായി പുളിക്കാൻ ഇത് ചേർത്താൽ മതി
ഉള്ളി അരിയുമ്പോള്‍ കണ്ണെരിയില്ല, ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്