AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Assembly Election 2026: ഇടതിനെ മറക്കുമോ എലത്തൂർ? നാലാം ഊഴത്തിൽ ശശീന്ദ്രൻ, പോരിനിറങ്ങി വിദ്യാ ബാലകൃഷ്ണനും ദേവദാസും

Kerala Assembly Election 2026 Elathur Constituency: രൂപീകൃതമായ കാലം തൊട്ടേ ഇടതിനോട് പ്രിയമുള്ള എലത്തൂരുകാർ. 2018ൽ മണ്ഡലം പുനനിർണയത്തിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിനാണ് ഇവിടെ വിജയം. ഇത്തവണയും തീപാറും പോരാട്ടം തന്നെയാണ് മണ്ഡലത്തിൽ നടക്കുക എന്നാണ് സൂചന.നാലാം ഊഴം തേടി എ കെ ശശീന്ദ്രൻ കളത്തിൽ ഇറങ്ങുമ്പോൾ യുഡിഎഫിനു വേണ്ടി വിദ്യാബാലകൃഷ്ണനും എൻഡിഎയ്ക്ക് വേണ്ടി ടി ദേവദാസും മത്സരിക്കുന്നു.....

Kerala Assembly Election 2026: ഇടതിനെ മറക്കുമോ എലത്തൂർ? നാലാം ഊഴത്തിൽ ശശീന്ദ്രൻ, പോരിനിറങ്ങി വിദ്യാ ബാലകൃഷ്ണനും ദേവദാസും
Elathur CandidatesImage Credit source: facebook
Ashli C
Ashli C | Updated On: 24 Mar 2026 | 09:44 AM

ഇനി കുറച്ചുനാൾ കൂടി മതി കേരളം പോളിംഗ് ബൂത്തിൽ എത്തും. ചുരുങ്ങിയ ദിവസത്തിൽ കനത്ത പ്രചാരണത്തിലൂടെ നിയമസഭയിൽ എത്താനുള്ള നെട്ടോട്ടത്തിലാണ് വിവിധ സ്ഥാനാർത്ഥികൾ. വിവിധ മുന്നണികളും അതിനുള്ള കഠിനപ്രയത്നത്തിലാണ്. കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ ഭൂപടത്തിൽ തന്നെ വളരെയധികം പ്രാധാന്യമുള്ള ഒരു മണ്ഡലമാണ് എലത്തൂർ മണ്ഡലം. രൂപീകൃതമായ കാലം തൊട്ടേ ഇടതിനോട് പ്രിയമുള്ളവരാണ് എലത്തൂരുകാർ. മണ്ഡലം പുനനിർണയത്തിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിനാണ് ഇവിടെ വിജയം. ഇത്തവണയും തീപാറുന്ന പോരാട്ടം തന്നെയാണ് മണ്ഡലത്തിൽ നടക്കുക എന്നാണ് സൂചന.

നാലാം ഊഴം തേടി എ കെ ശശീന്ദ്രൻ കളത്തിൽ ഇറങ്ങുമ്പോൾ യുഡിഎഫിനു വേണ്ടി വിദ്യാബാലകൃഷ്ണനും എൻഡിഎയ്ക്ക് വേണ്ടി ടി ദേവദാസും മത്സരിക്കുന്നു. ഇലക്ഷൻ പ്രഖ്യാപിച്ചത് മുതൽ മണ്ഡലത്തിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയെ കുറിച്ച് വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. നാലാം തവണയും എ കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ ഒരു വിഭാഗത്തിന് വലിയ എതിർപ്പായിരുന്നു. ഏറെ ചർച്ചകൾക്കൊടുവിൽ പിന്നീട് ശശീന്ദ്രൻ തന്നെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു. ഇടതിന്റെ കയ്യിൽ നിന്നും മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് യുഡിഎഫിന്.

ALSO READ:മന്ത്രി റിയാസിന്റെ വികസനമോ അൻവറിന്റെ ഭരണവിരുദ്ധ വികാരമോ? ബേപ്പൂർ മാറി ചിന്തിക്കുമോ

അതിനാൽ തന്നെ ഒരു യുവ നേതാവിനെയാണ് ഇത്തവണ മത്സരത്തിന് ഇറക്കിയിരിക്കുന്നത്, വിദ്യാ ബാലകൃഷ്ണൻ. വിജയ പ്രതീക്ഷയിൽ എൻഡിഎ കൂടി എത്തുന്നതോടെ മണ്ഡലത്തിൽ ഒരു ത്രികോണപോര് തന്നെ നടക്കും എന്നാണ് സൂചന. കാരണം പരമ്പരാഗതമായ ഇടതുകോട്ടയാണെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉണ്ടായ സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള സംശയങ്ങളും മാത്രമല്ല ജനങ്ങളിൽ ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു ഭരണ വിരുദ്ധ വികാരവും മുന്നണിക്കുള്ളിൽ ഉണ്ടാകുന്ന തർക്കങ്ങളും തിരഞ്ഞെടുപ്പ് സ്വാധീനിക്കും എന്നും സൂചന. യുവാക്കളായ വാട്ടർമാരുടെ നിലപാടുകളും അവരുടെ ചിന്തകളും ഇത്തവണ വോട്ട് പെട്ടിയിൽ നല്ല രീതിയിൽ പ്രതിഫലിക്കും എന്നും പ്രതീക്ഷ. എ കെ ശശീന്ദ്രനെ മണ്ഡലത്തിൽ ഉള്ള വ്യക്തിപരമായ സ്വാധീനങ്ങളും വികസന പ്രവർത്തനങ്ങളും നിർണായകമാകും എന്ന് ഇടതുപക്ഷവും പ്രതീക്ഷിക്കുന്നു.

Follow Us