Kerala Assembly Election 2026: താനൂരിലേക്ക് താനില്ലെന്ന് അബ്ദുറഹ്‌മാന്‍? ‘അട്ടിമറി’ മണ്ഡലത്തില്‍ അവസാന നിമിഷം ട്വിസ്റ്റ്; നവാസിന് എതിരാളിയെ തേടി സിപിഎം

Kerala Tanur Elections 2026: അവസാന നിമിഷം താനൂരില്‍ ട്വിസ്റ്റ്. വി അബ്ദുറഹ്‌മാന്‍ മത്സരിക്കുമോയെന്നതില്‍ അവ്യക്തത. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും പ്രചാരണം ആരംഭിക്കാതെ മന്ത്രി അബ്ദുറഹ്‌മാന്‍. പികെ നവാസിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ ലീഗ്. അബ്ദുറഹ്‌മാന്‍ മത്സരിച്ചില്ലെങ്കില്‍, പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തില്‍ സിപിഎം. കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന താനൂരില്‍ ഇത്തവണ ആര് വിജയക്കൊടി പാറിക്കും?

Kerala Assembly Election 2026: താനൂരിലേക്ക് താനില്ലെന്ന് അബ്ദുറഹ്‌മാന്‍? അട്ടിമറി മണ്ഡലത്തില്‍ അവസാന നിമിഷം ട്വിസ്റ്റ്; നവാസിന് എതിരാളിയെ തേടി സിപിഎം

വി അബ്ദുറഹ്മാനും പി കെ നവാസും

Updated On: 

19 Mar 2026 | 07:09 AM

2021-ല്‍ വെറും 985 വോട്ടുകള്‍ക്ക് താനൂര്‍ മണ്ഡലത്തില്‍ ജയിച്ചുകയറിയ വി. അബ്ദുറഹ്‌മാന് എംഎല്‍എ പദവി മാത്രമല്ല ലഭിച്ചത്, മന്ത്രി പദവി കൂടിയാണ്. മുസ്ലീം ലീഗിന്റെ ഉരുക്കുകോട്ടയായ മണ്ഡലത്തില്‍ 2016-ലും, 2021-ലും അട്ടിമറി വിജയം സ്വന്തമാക്കാന്‍ അബ്ദുറഹ്‌മാന് സാധിച്ചു. ആരു ജയിക്കുമെന്നത് അവസാന നിമിഷം വരെ അപ്രവചനീയമായതോടെ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നായി താനൂര്‍ മാറി.

ഒടുവില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ലീഗിന്റെ പി.കെ. ഫിറോസിനെ അബ്ദുറഹ്‌മാന്‍ തറപറ്റിച്ചു. അബ്ദുറഹ്‌മാന് ലഭിച്ചത് 70,704 വോട്ടുകള്‍, ഫിറോസ് നേടിയത് 69,719 വോട്ടുകള്‍. അങ്ങനെ ലീഗിന്റെ ഉരുക്കുകോട്ടയായിരുന്ന മണ്ഡലം കഴിഞ്ഞ രണ്ട് തവണയും ഇടതിനൊപ്പം ഉറച്ചുനിന്നു. 2021-ല്‍ താനൂരില്‍ നേരിട്ട തോല്‍വി ലീഗിനും, യുഡിഎഫിനുമേറ്റ അപ്രതീക്ഷിത ആഘാതവുമായി.

വിജയം ഉറപ്പെന്ന് ലീഗ് കരുതിയ മണ്ഡലത്തിലാണ് അബ്ദുറഹ്‌മാന്‍ കരുത്ത് കാട്ടിയത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അബ്ദുറഹ്‌മാന്റേത് അല്ലാതെ മറ്റൊരു പേരുകളും ഇടതുമുന്നണിയുടെ പരിഗണനയിലേക്ക് വന്നില്ല. ഒടുവില്‍ അധികം തലപുകയ്ക്കാതെ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, ‘താനൂരില്‍ അബ്ദുറഹ്‌മാന്‍ സ്ഥാനാര്‍ത്ഥി’.

അബ്ദുറഹ്‌മാന് നീരസം

പക്ഷേ, ട്വിസ്റ്റ് തുടങ്ങുന്നത് അവിടെ നിന്നാണ്. താനൂരില്‍ മത്സരിക്കാന്‍ അബ്ദുറഹ്‌മാന് താല്‍പര്യമില്ലെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പോലും പങ്കുവെച്ചിട്ടില്ല.

Also Read: Kerala Assembly Election 2026: കൂടുവിട്ടു കൂടുമാറ്റങ്ങള്‍ നടന്ന കൊട്ടാരക്കര; ‘ഇടതു’മണ്ണില്‍ ചുവപ്പിന്റെ കരുത്തോ, മാറ്റത്തിന്റെ കാറ്റോ?

മറ്റ് ഇടത് സ്ഥാനാര്‍ത്ഥികളെല്ലം റോഡ് ഷോയും മറ്റും നടത്തി പ്രചാരണത്തില്‍ സജീവമാകുമ്പോഴാണ് അബ്ദുറഹ്‌മാന്‍ മടിച്ചുനീക്കുന്നത്. അബ്ദുറഹ്‌മാന്റെ ഈ നീക്കം ഇടതുക്യാമ്പില്‍ ആശങ്ക പരത്തുന്നുണ്ട്. താനൂരില്‍ മത്സരിക്കുമോയെന്നതിനെക്കുറിച്ച് അബ്ദുറഹ്‌മാന്‍ പ്രതികരിച്ചിട്ടില്ല. തിരൂരില്‍ മത്സരിക്കാനാണ് അദ്ദേഹത്തിന് താല്‍പര്യമെന്നും സൂചനകളുണ്ട്.

യുഡിഎഫ് പ്രതീക്ഷയില്‍

മണ്ഡലം തിരിച്ചുപിടിക്കാന്‍ പി.കെ. നവാസിനെയാണ് ഇത്തവണ ലീഗ് നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട വിജയം, ഇത്തവണ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായ നവാസിലൂടെ സാധ്യമാകുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍. അബ്ദുറഹ്‌മാന്‍ മത്സരിക്കുമോയെന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍, ഇടതുക്യാമ്പ് സജീവമാകാത്തതും യുഡിഎഫ് ശുഭപ്രതീക്ഷയായി കാണുന്നു.

സ്ഥാനാര്‍ത്ഥിയെ തേടി സിപിഎം

അബ്ദുറഹ്‌മാന്‍ ഇനിയും സമ്മതം മൂളിയില്ലെങ്കില്‍ താനൂരിലേക്ക് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയാണ് എല്‍ഡിഎഫിന് മുന്നിലുള്ള ‘ടാസ്‌ക്. ലീഗിലെ അതൃപ്തരെ കണ്ടെത്തി, ‘സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി’യെ അവതരിപ്പിക്കാനുള്ള പദ്ധതിയാണ് സിപിഎമ്മിന്റെ അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് വിവരം. താനൂരിലെ മുന്‍ എംഎല്‍എയായ അബ്ദുറഹ്‌മാന്‍ രണ്ടത്താണി അടക്കമുള്ളവര്‍ സിപിഎമ്മിന്റെ റഡാറിലുണ്ട്.

Follow Us
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്