AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Legislative Assembly: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എങ്ങനെ? ധവളപത്രം ഇന്ന് നിയമസഭയിൽ

UDF Govt to Release White Paper on State's Finances Today: മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ധവളപത്രം തയ്യാറാക്കിയത്. ഇതിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പരിഹാര നിർദേശങ്ങളും ഉണ്ടായിരിക്കും. വരുമാന - ചെലവ് കണക്കുകൾ, നികുതി പിരിവിലെ വീഴ്ച, തുടങ്ങിയവ ധവളപത്രത്തിൽ ഉണ്ടായിരിക്കും.

Kerala Legislative Assembly: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എങ്ങനെ? ധവളപത്രം ഇന്ന് നിയമസഭയിൽ
വിഡി സതീശൻ, പിണറായി വിജയൻImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 04 Jun 2026 | 08:00 AM

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും. രാവിലെ എട്ട് മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ധവളപത്രം തയ്യാറാക്കിയത്. ഇതിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പരിഹാര നിർദേശങ്ങളും ഉണ്ടായിരിക്കും.

കഴിഞ്ഞ പിണറായി സർക്കാരിന്റെ പത്ത് വർഷത്തെ വരുമാന – ചെലവ് കണക്കുകൾ, നികുതി പിരിവിലെ വീഴ്ച, വരുമാനച്ചോർച്ച തുടങ്ങിയവ ധവളപത്രത്തിൽ ഉണ്ടായിരിക്കുമെന്നാണ് വിവരം. കൂടാതെ, വിവിധ പദ്ധതികൾക്കായി ചെലവഴിച്ച തുക, കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച ഫണ്ടുകളുടെ വിനിയോഗം, ധനകാര്യ മാനേജ്മെന്റിന്റെ വീഴ്ച, ഫണ്ട് വകമാറ്റൽ തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

ALSO READ: പ്രതിപക്ഷ ഉപനേതാവ് ആര്? നിലപാട് കടുപിച്ച് സിപിഐ, ഒന്നിച്ചുള്ള യോഗമെല്ലാം അതിന്ശേഷം!

തിരഞ്ഞെടുപ്പ് വാഗ്ദാനം

പത്ത് വർഷം പ്രതിപക്ഷത്തിലിരുന്ന ശേഷം തിരഞ്ഞെടുപ്പ് നേരിട്ട ടീം യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ധവളപത്രം പുറത്തിറക്കുമെന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് അധികാരത്തിൽ എത്തിയയുടനെ ധവളപത്രം പുറത്തിറക്കുമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത്, ആദ്യത്തെ മന്ത്രിസഭ യോഗത്തിന് ശേഷം, ധനവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലായിരുന്നു സമിതി കൺവീനർ. സെന്‍റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടർ ഡി. വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി. നാരായണ എന്നിവരും അംഗങ്ങളായുണ്ടായിരുന്നു.

ആദ്യ ബജറ്റിനെ സ്വാധീനിക്കുമോ?

ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശന്റെ ആദ്യ ബജറ്റ് ജൂണിൽ നടക്കാനിരിക്കെ, ഇന്ന് സമർപ്പിക്കുന്ന ധവളപത്രം ഏറെ നിർണായകമാണ്. സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാനുള്ള സുപ്രധാന പരിഷ്കരണ നിർദേശങ്ങൾ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയുടെ ഘടനയിലും പ്രവർത്തനത്തിലും കാര്യമായ പൊളിച്ചെഴുത്തുകൾ ഈ റിപ്പോർട്ടിലൂടെ മുന്നോട്ട് വച്ചേക്കും.

പ്രതിപക്ഷ പ്രതിഷേധവും മന്ത്രിസഭായോഗവും

ധവളപത്രത്തിനെതിരെ പ്രതിപക്ഷം വിമർശനം ഉയർത്തിയിരുന്നു. ധവളപത്രമെന്ന ഉമ്മയാക്കി കാട്ടി പ്രതിപക്ഷത്തിന്റെ വായടിപ്പിക്കാൻ നോക്കേണ്ട എന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ മറുപടി. അതിനാൽ ഇന്ന് ധവളപത്രം അവതരിപ്പിക്കുമ്പോൾ സഭ പ്രക്ഷുബ്ദമാകാനാണ് സാധ്യത. ഇന്ന് ചേരുന്ന മന്ത്രിസഭയും നിർണായകമാണ്. ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്ര സംബന്ധിച്ചും ഇന്ന് ചർച്ചയുണ്ടാകും. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം സൗകര്യം ഏർപ്പെടുത്തിയാൽ മോതിയെന്നാണ് വകുപ്പ് മന്ത്രിയുടെ നിലപാട്. എന്നാൽ ഓർഡിനറിയിലും ഫാസ്റ്റ് പാസഞ്ചറിലും നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.

English Summary:

UDF Government to Release White Paper on State’s Finances Today.  Document will provide a detailed assessment of the state’s fiscal condition, including debt liabilities, revenue challenges, expenditure commitments, and the overall economic position inherited by the administration.

Follow Us