AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Deputy Opposition Leader: പ്രതിപക്ഷ ഉപനേതാവ് ആര്? നിലപാട് കടുപിച്ച് സിപിഐ, ഒന്നിച്ചുള്ള യോഗമെല്ലാം അതിന്ശേഷം!

CPI Demands Deputy Opposition Leader Post: കെഎൻ ബാലഗോപാലിനെയാണ് പ്രതിപക്ഷ ഉപനേതാവിന്റെ ചുമതലയിലേക്ക് നിയോഗിച്ചിട്ടുള്ളത്. സിപിഐയുടെ ആവശ്യത്തിൽ സിപിഎമ്മിൽ കടുത്ത എതിർപ്പ് ഉണ്ട്. പ്രതിപക്ഷ ഉപനേതാവ് പദവി ഔദ്യോഗിക സ്ഥാനമല്ലെന്നും അതിനാൽ, അത് സിപിഐക്ക് നൽകേണ്ടതില്ലെന്നുമാണ് സിപിഎം നിലപാട്. എന്നിരുന്നാലും തർക്കങ്ങളില്ലാതെ വിഷയം പരിഹരിക്കാനാണ് നേതാക്കളുടെ ശ്രമം.

Deputy Opposition Leader: പ്രതിപക്ഷ ഉപനേതാവ് ആര്? നിലപാട് കടുപിച്ച് സിപിഐ, ഒന്നിച്ചുള്ള യോഗമെല്ലാം അതിന്ശേഷം!
ബിനോയ് വിശ്വം, പിണറായി വിജയൻImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 03 Jun 2026 | 08:05 AM

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്റെ കാര്യത്തിൽ ഇടത് മുന്നണിയിൽ ആശങ്ക തുടരുന്നു. ഇടത് മുന്നണിയുടെ പാർലമെന്ററി പാർട്ടി യോഗത്തിന് മുമ്പ് തീരുമാനമെടുക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് കത്ത് നൽകി.

അതേസമയം, പ്രതിപക്ഷ ഉപനേതാവ് പദവി ഔദ്യോഗിക സ്ഥാനമല്ലെന്നും അതിനാൽ, അത് സിപിഐക്ക് നൽകേണ്ടതില്ലെന്നുമാണ് സിപിഎം നിലപാട്. പ്രതിപക്ഷ ഉപനേതാവ് പദവി നിശ്ചയിച്ച കാലം മുതൽ എൽഡിഎഫിൽ അത് സിപിഎമ്മിനായിരുന്നു എന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. അതാണ് കീഴ്വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലപാടിൽ ഉറച്ച് സിപിഐ

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബിനോയ് വിശ്വം. ഭിന്നതയിലേക്കും സംഘർഷങ്ങളിലേക്കും പോകാതെ വിഷയത്തിൽ പരിഹാരം കണ്ടെത്തുമെന്നും കാര്യങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ, കെഎൻ ബാലഗോപാലിനെയാണ് പ്രതിപക്ഷ ഉപനേതാവിന്റെ ചുമതലയിലേക്ക് നിയോഗിച്ചിട്ടുള്ളത്. നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷത്ത് ഉപനേതാവിന്റെ സീറ്റിൽ ബാലഗോപാലിനാണ് സിപിഎം ഇടംകൊടുത്തത്. സിപിഐയുടെ ആവശ്യത്തിൽ സിപിഎമ്മിൽ കടുത്ത എതിർപ്പ് ഉണ്ട്. എന്നിരുന്നാലും തർക്കങ്ങളില്ലാതെ വിഷയം പരിഹരിക്കാനാണ് നേതാക്കളുടെ ശ്രമം.

ALSO READ: കാലവർഷം പടിവാതിൽക്കൽ, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്നത്തെ കാലാവസ്ഥ

താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിരോധനം

താമരശേരി ചുരത്തില്‍ (ദേശീയപാത 766) വലിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. കാലവര്‍ഷം കനക്കുന്നതിനെ തുടര്‍ന്നാണ് നീക്കം. മഴക്കാലത്തുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനായി ജില്ല കളക്ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ എംഎസ് മാധവിക്കുട്ടി ഉത്തരവിറക്കുകയായിരുന്നു.

കാലവര്‍ഷത്തില്‍ താമരശേരി ചുരത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് രൂക്ഷമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാനായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വലിയ ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്. യോഗത്തില്‍ സികെ കാസിം എംഎല്‍എ, കോഴിക്കോട്-വയനാട് ജില്ല കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

രാവിലെ ആറ് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് താമരശേരി ചുരത്തില്‍ വലിയ ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനമുണ്ടായിരിക്കുക. ഈ സമയത്ത് ഇത്തരം വാഹനങ്ങളെ ചുരത്തിലേക്ക് പ്രവേശിപ്പിക്കുകയില്ല, ആറ് മണിക്ക് മുമ്പ് വൈകിട്ട് എട്ട് മണിക്ക് ശേഷവും വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്നതാണ്. കാലവര്‍ഷം അവസാനിക്കുന്നത് വരെയോ അല്ലെങ്കില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയോ നിയന്ത്രണം തുടരുമെന്നാണ് ജില്ല കളക്ടര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇക്കാലയളവില്‍ വാഹനങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് യാത്ര നടത്തണമെന്നും നിര്‍ദേശമുണ്ട്.

English Summary:

CPI has intensified its demand for the post of Deputy Leader of the Opposition in the Kerala Assembly. The issue was discussed at recent LDF meetings amid ongoing uncertainty over who will become the Opposition Leader. Currently, KN Balagopal has been appointed as the Deputy Leader of the Opposition.

Follow Us